Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അച്ഛൻ സോണിയയെ സ്വന്തമാക്കിയ പോലെ രാഹുലും നർത്തകിയെ സ്വന്തമാക്കി'യിരിക്കുകയാണെന്ന് ബിജെപി നേതാവിന്റെ വിവാദ പ്രസ്ഥാവന; സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ വെട്ടിലായി ബിജെപി നേതൃത്വം; സോണിയാ ഗാന്ധിയേയും സ്വപ്ന ചൗധരിയേയും അധിക്ഷേപിച്ചത് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ്

'അച്ഛൻ സോണിയയെ സ്വന്തമാക്കിയ പോലെ രാഹുലും നർത്തകിയെ സ്വന്തമാക്കി'യിരിക്കുകയാണെന്ന് ബിജെപി നേതാവിന്റെ വിവാദ പ്രസ്ഥാവന; സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ വെട്ടിലായി ബിജെപി നേതൃത്വം; സോണിയാ ഗാന്ധിയേയും സ്വപ്ന ചൗധരിയേയും അധിക്ഷേപിച്ചത് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബിജെപി എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെ വെട്ടിലായി പാർട്ടി നേതൃത്വം. സോണിയാ ഗാന്ധിയേയും പ്രശസ്ത നർത്തകിയും ബോജ്പുരി നടിയുമായ സപ്ന ചൗധരിയേയുമാണ് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്രസിംങ് അധിക്ഷേപിച്ചത്. സപ്ന കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് അധിക്ഷേപ ശരങ്ങളുമായി സുരേന്ദ്രസിംങ് രംഗത്തെത്തിയത്.

അച്ഛൻ സോണിയയെ സ്വന്തമാക്കിയതുപോലെ രാഹുലും നർത്തകിയെ സ്വന്തമാക്കിയിരിക്കുകയാണെന്നും അമ്മായിയമ്മയും മരുമകളും ഒരേ മേഖലയിൽ നിന്നാകുന്നത് നല്ലതാണ് എന്നുമായിരുന്നു ബിജെപി നേതാവിന്റെ പ്രസ്ഥാവന. സോണിയ ഇറ്റലിയിലെ നർത്തകിയായിരുന്നു. തന്റെ അച്ഛന്റെ പാത പിൻതുടർന്നാണ് രാഹുൽ ഗാന്ധി സപ്നയെ പാർട്ടിയിലെടുത്തത് എന്നും സുരേന്ദ്ര സിംങ് പറഞ്ഞു.

കോൺഗ്രസ് നേതാക്കളിൽ വിശ്വാസം നഷ്ടപ്പെട്ട രാഹുൽ നർത്തകിമാരെ പാർട്ടിയിലേക്ക് കെട്ടിയിറക്കുകയാണ്. സദാചാര മൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോൾ സോണിയയെ പോലുള്ള നർത്തകിയെ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്ര സിംങ് പറഞ്ഞു. നേരത്തേ, ബി.എസ്‌പി നേതാവ് മായാവതിക്കെതിരെ സുരേന്ദ്ര സിംങ് നടത്തിയ പരാമർശവും വിവാദമായിരുന്നു.

എന്നും മുടി കറുപ്പിക്കുകയും മുഖം ഫേഷ്യൽ ചെയ്യുകയും ചെയ്യുന്ന മായാവതിക്ക് മോദിയെ വിമർശിക്കുവാൻ അർഹതയില്ല എന്നായിരുന്നു അന്ന് സുരേന്ദ്ര സിംങ് പറഞ്ഞത്. സുരേന്ദ്ര സിംങിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം താൻ കോൺഗ്രസിൽ ചേർന്നെന്ന വാർത്ത സപ്ന നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP