Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ യഹൂദ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; ന്യൂസിലന്റ് വെടിവയ്‌പ്പിന് പ്രതികാരമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഐഎസും അൽ ഖായിദയും; സിനഗോഗുകൾക്കും യഹൂദ സ്ഥാപനങ്ങൾക്കും സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി അധികൃതർ

രാജ്യത്തെ യഹൂദ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; ന്യൂസിലന്റ് വെടിവയ്‌പ്പിന് പ്രതികാരമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഐഎസും അൽ ഖായിദയും; സിനഗോഗുകൾക്കും യഹൂദ സ്ഥാപനങ്ങൾക്കും സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ യഹൂദ കേന്ദ്രങ്ങൾക്കു നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ന്യൂസിലന്റിലെ ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യയിലെ യഹൂദ ആരാധനാ കേന്ദ്രങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ട്. രാജ്യത്തെ സിനഗോഗുകൾക്കും യഹൂദ സ്മാരകങ്ങൾക്കും സുരക്ഷ വർദ്ധിപ്പിക്കുവാൻ ഇന്റലിജൻസ് നിർദ്ദേശം നൽകി. ഏത് സാഹചര്യത്തെയും നേരിടാൻ കരുതിയിരിക്കാൻ ഡൽഹി, മുംബൈ, ഗോവ പൊലീസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്രൈസ്റ്റ് ചർച്ച് കൊലയാളി ബ്രന്റൻ ടെറാന്റ് തീവ്ര വലതുപക്ഷ നിലപാടുകൾ ഉള്ളയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാർച്ച് 20ന് ഐഎസിന്റെ ആദ്യ സന്ദേശം പുറത്തുവന്നത്. ഓൺലൈൻ രഹസ്യ ഗ്രൂപ്പുകളിൽ ഐഎസ് വക്താവ് അബു ഹസൻ അൽ മുജാഹിറിന്റേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ അൽനൂർ പള്ളിയിലെ മുസ്ലിം കൂട്ടക്കുരുതിക്ക് പ്രതികാരം ചെയ്യാൻ അണികളെ ആഹ്വാനം ചെയ്തിരുന്നു.

മാർച്ച് 23ന് അൽഖായിദയുടെ സന്ദേശത്തിലാണ ഇന്ത്യയിലെ സിനഗോഗുകൾക്കും യഹൂദന്മാരുടെ സ്ഥാപനങ്ങൾക്കും നേരെ സാധ്യമായ ആക്രമണ പരമ്പര അഴിച്ചുവിടാൻ ആഹ്വാനം ചെയ്യുന്നത്. കൂട്ടക്കൊലക്ക് പ്രതികാരമയി ആക്രമണം ഉണ്ടാകും എന്ന് തന്നെയാണ് സൂചനയെന്നാണ് നിഗമനം. മൂർച്ചയേറിയ ആയുധങ്ങളും വാഹനങ്ങളും ഉപയോഗിച്ചാകും ആക്രമണമെന്നും സന്ദേശത്തിൽ സൂചനയുണ്ട്.

ഓസ്ട്രേലിയയിൽ ജനിച്ചുവളർന്ന ക്രൈസ്റ്റ് ചർച്ച് കൊലയാളി ബ്രന്റൻ ടെറാന്റ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഓസ്ട്രേലിയയിൽ തങ്ങിയത് 45 ദിവസം മാത്രമാണെന്ന് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൻ വ്യക്തമാക്കിയിരുന്നു. 2016ൽ ഇസ്രയേൽ സന്ദർശിച്ച ബ്രന്റൻ ടെറാന്റ് പാക്കിസ്ഥാൻ, ഉത്തര കൊറിയ, ഗ്രീസ്, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP