Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാതിരാത്രിയിൽ വഴിയിൽ അകപ്പെട്ടപ്പോൾ എന്നെ രക്ഷിച്ചത് ഒരു ഓട്ടോ ഡ്രൈവർ; ഏതുനേരത്തും ആവശ്യത്തിന് ഓടിയെത്തുന്ന കൂട്ടുകാരാണ് ഇവർ; സാധാരണക്കാരിൽ സാധാരണക്കാരായ ഇവരെങ്ങനെ ജീവിക്കുന്നുവെന്ന് ആരന്വേഷിക്കുന്നു! മറ്റാരേക്കാളും വിവരമുള്ളവരുമാണ് ഓട്ടോക്കാർ; ഓട്ടോസവാരി നടത്തി പ്രശ്‌നങ്ങൾ പഠിച്ച് വോട്ട് തേടുന്ന തരൂർ സ്‌റ്റൈൽ ഇങ്ങനെ

പാതിരാത്രിയിൽ വഴിയിൽ അകപ്പെട്ടപ്പോൾ എന്നെ രക്ഷിച്ചത് ഒരു ഓട്ടോ ഡ്രൈവർ; ഏതുനേരത്തും ആവശ്യത്തിന് ഓടിയെത്തുന്ന കൂട്ടുകാരാണ് ഇവർ; സാധാരണക്കാരിൽ സാധാരണക്കാരായ ഇവരെങ്ങനെ ജീവിക്കുന്നുവെന്ന് ആരന്വേഷിക്കുന്നു! മറ്റാരേക്കാളും വിവരമുള്ളവരുമാണ് ഓട്ടോക്കാർ; ഓട്ടോസവാരി നടത്തി പ്രശ്‌നങ്ങൾ പഠിച്ച് വോട്ട് തേടുന്ന തരൂർ സ്‌റ്റൈൽ  ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ശശി തരൂരിനെ കണ്ട് അമ്പരന്ന് നഗരവാസികൾ. തലസ്ഥാന നഗരത്തിലെ മാനവീയം വീഥിയിലാണ് ഒരു വിഐപി ഓട്ടോ യാത്ര നടന്നത്. ഐഎൻടിയുസി സംഘടിപ്പിച്ച ഓട്ടോക്കൂട്ടം തരൂരിന് ഒപ്പം എന്ന പരിപാടിയിൽ പങ്കെടുത്ത് മോട്ടോർ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് സംവദിച്ച ശേഷം അപ്രതീക്ഷിതമായി തരൂർ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു.

ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഒപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്ന് സ്ഥാനാർത്ഥി പറഞ്ഞു. തിരുവനന്തപുരത്തെ ഏറ്റവും ഉപകാരികളായ പൊതുഗതാഗത സംവിധാനം ഓട്ടോറിക്ഷ ഡ്രൈവർമാരാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് നേരത്തും എല്ലാ സമയത്തും ആവശ്യത്തിന് ഓടി എത്തുന്ന വണ്ടിയാണ് ഓട്ടോറിക്ഷയെന്നും ഇത് താൻ ആരെയും സന്തോഷിപ്പിക്കാൻ പറയുന്നതല്ലെന്നും തന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണെന്നും അദ്ദേഹം പറയുന്നു. പാതിരാത്രിയിൽ വഴിയിൽ അകപ്പെട്ടപ്പോൾ രക്ഷിച്ചത് ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നുവെന്നും തരൂർ പറഞ്ഞു.

സാധാരണക്കാരന്റെ വണ്ടിയാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യമെന്നും എന്നാൽ ഈ സാധാരണക്കാരിൽ സാധാരണക്കാർ എങ്ങനെ ജീവിക്കുന്നുവെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ എന്നും തരൂർ ചോദിക്കുന്നു. ലോകത്ത് എല്ലായിടത്തും പെട്രോൾ ഡീസൽ വില കുറയുമ്പോൾ ഇവർ ജീവിക്കാൻ ഓടിക്കുന്ന വണ്ടിയിൽ ഒഴിക്കുന്ന ഇന്ധനത്തിന് തീ വില നൽകേണ്ടി വരുന്നുവെന്നും തരൂർ പറയുന്നു. ടാക്സ് ക്രമാധീതമായി ഉയർത്തുന്നതാണ് വില വർധനവിന് കാരണമെന്ന് തരൂർ പറയുന്നു. പെട്രോൾ വിലയിൽ ബിജെപി സർക്കാരിന് മാത്രം 19 രൂപയോളം അധികം നൽകുന്നുണ്ട്.

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഒരു പ്രത്യേക വിശ്രമകേന്ദ്രം തയ്യാറാക്കാൻ ഇതുവരെ സർക്കാർ മുന്നോട്ട് വന്നിട്ടില്ല. ഒന്നല്ല നിരവധി കേന്ദ്രങ്ങൾ അവർക്ക് പണിതുകൊടുക്കണമെന്നും തരൂർ ആവശ്യപ്പെടുന്നു. എല്ലാ കാലാവസ്ഥയിലും ജോലി ചെയ്യുന്ന വിഭാഗമായിട്ടും അവർക്ക് ഒരു സൗകര്യവും ലഭിക്കുന്നില്ലെന്നും തരൂർ പരാതി പറയുന്നു. നമ്മൾ ഓട്ടോയിൽ കയറുമ്പോൾ തീർച്ചയായിട്ടും അവരോട് സംസാരിക്കണമെന്നും തരൂർ പറയുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അവർക്ക് നന്നായി തന്നെ അറിയാം. അവരോട് സംസാരിച്ചാൽ തന്നെ നമുക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ എല്ലാം മനസ്സിലാകും.

സാധാരണക്കാരന്റെ പൾസ് മനസ്സിലാക്കാൻ ഇവരോട് സംസാരിക്കുന്നത്പോലെ ആരോടും സംസാരിച്ചിട്ട് കാര്യമില്ലെന്നും മറ്റാരെക്കാളും വിവരം ഇവർ നമ്മളുമായി പങ്കുവയ്ക്കുമെന്നും തരൂർ പറഞ്ഞു. ഓട്ടോയിൽ കയറുന്നവരോട് തനിക്ക് വേണ്ടി വോട്ട് ചോദിക്കാൻ മറക്കരുത് എന്നും എല്ലാവർക്കും കോൺഗ്രസ് സർക്കാർ വന്നാൽ ഗുണം ചെയ്യുമെന്നും തരൂർ പറഞ്ഞ് നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP