Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയുടെ ലാലേട്ടന് മുൻപിൽ സ്ഥാനാർത്ഥി രാജേട്ടൻ; പത്മഭൂഷൺ നേടിയ മോഹൻലാലിനെ കുമ്മനം രാജശേഖരൻ പൊന്നാടയണിയിച്ചപ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആശംസ നേർന്ന് പ്രിയതാരം; മലയാളത്തിന്റെ വിസ്മയ താരത്തെ സന്ദർശിച്ച വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച് കുമ്മനം; പോസ്റ്റിന് കീഴിൽ ലാലേട്ടനം രാജേട്ടനും ആശംസ നേർന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നടൻ മോഹൻലാലിനെ സന്ദർശിച്ചു. പത്മഭൂഷൺ പുരസ്‌കാരം നേടിയ മോഹൻലാലിനെ സന്ദർശിച്ച് അനുമോദനം അറിയിച്ചതായും തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മോഹൻലാൽ ആശംസകൾ നേർന്നതായും തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ കുമ്മനം അറിയിച്ചു.

ബിജെപിക്ക് ഏറ്റവും വിജയസാദ്ധ്യതയുള്ള മണ്ഡലമായാണ് പാർട്ടി തിരുവനന്തപുരത്തെ കണക്കാക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ പേരും ഉയർന്നു വന്നിരുന്നു. പിന്നീട് മിസോറം ഗവർണർ പദവി രാജിവയ്‌പ്പിച്ചാണ് കേന്ദ്ര നേതൃത്വം കുമ്മനത്തെ സ്ഥാനാർത്ഥിയാക്കിയത്.

ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനോടും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി ദിവാകരനോടുമാണ് കുമ്മനത്തിന്റെ മത്സരം. സംസ്ഥാനത്ത് ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന ഒന്നാമത്തെ മണ്ഡലമാണ് തിരുവനന്തപുരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP