Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിൽ ലൈംഗിക ചുവയുള്ള സംഭാഷണവും നഗ്നരംഗവും; വിജയ് സേതുപതി -ഫഹദ് ഫാസിൽ ചിത്രം സൂപ്പർ ഡിലക്‌സിന് എ സർട്ടിഫിക്കറ്റ്; വെട്ടിമാറ്റലുകൾ നടത്താതെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഡിങ് ഡോംഗ് പ്രോമയുമായി അണിയറപ്രവർത്തകർ

സിനിമയിൽ ലൈംഗിക ചുവയുള്ള സംഭാഷണവും നഗ്നരംഗവും; വിജയ് സേതുപതി -ഫഹദ് ഫാസിൽ ചിത്രം സൂപ്പർ ഡിലക്‌സിന് എ സർട്ടിഫിക്കറ്റ്; വെട്ടിമാറ്റലുകൾ നടത്താതെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഡിങ് ഡോംഗ് പ്രോമയുമായി അണിയറപ്രവർത്തകർ

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്‌സിന് എ സർട്ടിഫിക്കറ്റ്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങൾക്കും നഗ്‌നരംഗത്തിനുമാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്.

ട്രാൻസ്‌ജെൻഡർ ആയ ശിൽപ, കമിതാക്കളായ രണ്ടുപേർ, പോൺഫിലിം കാണാൻ നടക്കുന്ന കുട്ടികൾ ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്താൽ മാത്രമേ യു/എ സർട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളൂ. എന്നാൽ, ഒന്നും കട്ട് ചെയ്യാൻ സംവിധായകൻ അനുവദിക്കാതെ വന്നതോടെയാണ് ചിത്രത്തിന് സെൻസർബോർഡിന്റെ എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.

ഇതിനിടെ തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ ഇറങ്ങിയിരിക്കുകയാണ്. ഡിങ് ഡോംഗ് എന്ന പേരിൽ വളരെ വ്യത്യസ്തമായാണ് ചിത്രത്തിന്റെ പ്രോമോ വീഡിയോ ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയ യുവാൻ ശങ്കർ രാജ പുറത്തിറക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്. വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രം കൂടിയാണിത്.സംവിധായകനൊപ്പം മിഷ്‌കിനും നളൻകുമാരസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു ഭിന്നലിംഗക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്.
ശിൽപ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ വിജയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറലായിരുന്നു.

അനീതി കഥൈകൾ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്.പിന്നീട് സംവിധായകൻ തന്നെ പേരു മാറ്റുകയായിരുന്നു.ഫഹദ് ഫാസിൽ, രമ്യ കൃഷ്ണൻ, മിസ്‌കിൻ, സാമന്ത എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്യാഗരാജൻ കുമാരരാജ, മിസ്‌കിൻ, നളൻ കുമാരസാമി, നീലൻ കെ. ശേഖർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വൻ ശങ്കർ രാജ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവർ ചേർന്നാണ്. മാർച്ച് 29ന് ചിത്രം പ്രദർശനത്തിനെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP