Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധിക്ഷേപങ്ങൾ വകവെയ്ക്കാതെ താൻ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കും; സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കേട്ട് സദസ്സിൽ ഉണ്ടായിരുന്നവരിൽ പലരും ചിരിക്കുകയും കൈയടിക്കുകയും ചെയ്ത് തന്നെ ഞെട്ടിച്ചു;രാധാരവിക്ക് ജന്മം നൽകിയതും ഒരു സ്ത്രീയാണ്; പത്രക്കുറിപ്പിലൂടെ മാസ് മറുപടി നല്കി നയൻതാര

അധിക്ഷേപങ്ങൾ വകവെയ്ക്കാതെ താൻ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കും; സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കേട്ട് സദസ്സിൽ ഉണ്ടായിരുന്നവരിൽ പലരും ചിരിക്കുകയും കൈയടിക്കുകയും ചെയ്ത് തന്നെ ഞെട്ടിച്ചു;രാധാരവിക്ക് ജന്മം നൽകിയതും ഒരു സ്ത്രീയാണ്; പത്രക്കുറിപ്പിലൂടെ മാസ് മറുപടി നല്കി നയൻതാര

യൻതാരയെ പൊതുവേദിയിൽ അവഹേളിച്ച തമിഴ് നടൻ രാധാ രവിക്കെതിരെ തമിഴ് സിനിമാലോകം ഒന്നടങ്കം നിലയുറപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‌നേഷ് ശിവ, ഗായിക ചിന്മയി, നടിമാരായ രാധിക, വരലക്ഷ്മി തുടങ്ങിയവർ രാധാ രവിക്കെതിരേയും നയൻസിന് പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തി കഴിഞ്ഞു. സംഭവം വിവാദമായതോടെ രാധാ രവിയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഡി എം കെയും നടികർ സംഘത്തിൽ നിന്നും വിലക്കിയതായി വിശാലും അറിയിച്ചുിരുന്നു. ഇപ്പോളിതാ തന്നെ അപകീർത്തിപ്പെടുത്തിയ നടന് മാസ് മറുപടി നല്കി നയൻതാരയും രംഗത്തെത്തി.

അധിക്ഷേപങ്ങൾ വകവെയ്ക്കാതെ താൻ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കുമെന്നും രാധാരവി നടത്തിയ പരാമർശങ്ങളിൽ ശക്തമായി അപലപിക്കുന്നതായും നയൻതാര പറഞ്ഞു. പത്ര കുറിപ്പിലൂടെയാണ് താരം വിവാദങ്ങളോട് മറുപടി പറഞ്ഞത്. രണ്ട് പേജുള്ള പത്രകുറിപ്പിൽ രാധാ രവിയുടെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങളിൽ സൂപ്പർ താരം അപലപിക്കുന്നുണ്ട്.

രാധാ രവി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കേട്ട് സദസ്സിൽ ഉണ്ടായിരുന്നവരിൽ പലരും ചിരിക്കുകയും കൈയടിക്കുകയും ചെയ്തതാണ് തന്നെ ഞെട്ടിച്ചതെന്നും കുറിപ്പിൽ നയൻതാര പറയുന്നു. ലൈംഗികചുവയുള്ള ഇത്തരം പ്രസ്താവനകളെ പ്രേക്ഷകർ പ്രോത്സാഹിപ്പിക്കുന്നിടത്തോളംകാലം രാധാ രവിയെ പോലുള്ളവർ സ്ത്രീവിരുദ്ധത പറഞ്ഞുകൊണ്ടേ ഇരിക്കുമെന്നും നയൻതാര പറയുന്നു. നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും, തനിക്കെതിരെയും സ്ത്രീകൾക്കെതിരെയും രാധാരവി നടത്തിയ പരാമർശങ്ങളിൽ ശക്തമായി അപലപിക്കുന്നതായും നയൻതാര വ്യക്തമാക്കി

തമിഴ് നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികർ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കകത്ത് പരാതി പരിഹാര സെൽ ആരംഭിക്കണമെന്നും വിശാഘ മാർഗരേഖ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നയൻതാര പ്രസ്താവന അവസാനിപ്പിച്ചത്.രാധാരവിക്ക് ജന്മം നൽകിയതും ഒരു സ്ത്രീയാണെന്ന് ഓർക്കണമെന്നും നയൻതാര വാർത്താകുറിപ്പിലൂടെ ഓർമിപ്പിച്ചു

നയൻതാരയെ വളരെ മോശമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു രാധാ രവിയുടെ പ്രസംഗം. ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് നയൻതാരയ്ക്ക് ചേരില്ലെന്നും അതെല്ലാം ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ള താരങ്ങൾക്കുള്ളതാണെന്നും രാധാ രവി പറഞ്ഞിരുന്നു.
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയൻതാരയെക്കുറിച്ചും നടനും ഡിഎംകെ നേതാവുമായ രാധാ രവി നടത്തിയ ലൈംഗിക പരാമർശം വിവാദമാകുകയായിരുന്നു. നയൻതാരയുടെ പുതിയ ചിത്രമായ കൊലൈയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമർശം.

നയൻതാര പ്രേതമായും സീതയായും അഭിനയിക്കുകയാണ്, മുൻപ് കെആർ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങൾ ചെയ്തിരുന്നത്. അവരുടെ മുഖത്തു നോക്കുമ്പോൾ പ്രാർത്ഥിക്കാൻ തോന്നുമായിരുന്നു എന്നുമായിരുന്നു നയൻതാരക്കെതിരായ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP