Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രെക്സിറ്റ് തീരുമാനത്തിൽ തെരേസ മേയുടെ കൈകാലുകൾ ബന്ധിച്ച് സ്വന്തം പാർട്ടി എംപിമാർ; മൂന്ന് മന്ത്രിമാർ രാജി വച്ച് 29 റിബൽ എംപിമാർക്കൊപ്പം ചേർന്നപ്പോൾ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണാവകാശം പ്രധാനമന്ത്രിക്ക് നഷ്ടമായി; ഇന്നലെ നടന്നത് നാടകീയ നീക്കങ്ങൾ

ബ്രെക്സിറ്റ് തീരുമാനത്തിൽ തെരേസ മേയുടെ കൈകാലുകൾ ബന്ധിച്ച് സ്വന്തം പാർട്ടി എംപിമാർ; മൂന്ന് മന്ത്രിമാർ രാജി വച്ച് 29 റിബൽ എംപിമാർക്കൊപ്പം ചേർന്നപ്പോൾ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണാവകാശം പ്രധാനമന്ത്രിക്ക് നഷ്ടമായി; ഇന്നലെ നടന്നത് നാടകീയ നീക്കങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തീർത്തും പരിതാപകരമായ അവസ്ഥയിലേക്കാണ് നാൾക്ക് നാൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം മൂന്ന് മന്ത്രിമാർ രാജി വച്ച് 29 റിബൽ എംപിമാർക്കൊപ്പം ചേർന്നതോടെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണാവകാശം പ്രധാനമന്ത്രിക്ക് നഷ്ടമാവുകയും ചെയ്തു. ഇന്നലെ നടന്നിരിക്കുന്നത് ി തികച്ചും നാടകീയമായ നീക്കങ്ങളായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് തീരുമാനത്തിൽ തെരേസയുടെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നത് സ്വന്തം പാർട്ടിയിലെ എംപിമാർ തന്നെയാണ്.

അലിസ്റ്റയിർ ബേർട്ട്, റിച്ചാർഡ് ഹാരിങ്ടൺ, സ്റ്റീവ് ബ്രിനെ എന്നീ മന്ത്രിമാരാണ് രാജി വച്ച് ഗവൺമെന്റിനെതിരെ റിബൽ എംപിമാർക്കൊപ്പം ചേർന്നിരിക്കുന്നത്. ബ്രെക്സിറ്റ് വിഷയത്തിൽ തെരേസയ്ക്കൊപ്പം നിൽക്കില്ലെന്നും മറിച്ച് കർക്കശമല്ലാത്ത രീതിയിൽ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് വേണ്ടി വോട്ട് ചെയ്തുകൊണ്ടാണ് 30 ടോറി റിബൽ എംപിമാർ വ്യക്തമാക്കിയിരിക്കുന്നത്.ബ്രെക്സിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ഒരു ഭേദഗതി ടോറി മുൻ മന്ത്രിയായ സർ ഒലിവർ ലെറ്റ് വിൻ കൊണ്ട് വന്നപ്പോൾ അതിൽ 302 വോട്ടിനെതിരെ 329 വോട്ടിനാണ് ഗവൺമെന്റ് പരാജയപ്പെട്ടിരിക്കുന്നത്.

അതായത് ഇക്കാര്യത്തിൽ റിബലുകൾക്ക് 27 വോട്ടിന്റെ നിയന്ത്രണമുണ്ടാവുകയും ബ്രെക്സിറ്റിന്റെ നിയന്ത്രണം അവർ ഗവൺമെന്റിൽ നിന്നും പിടിച്ചെടുത്തിരിക്കുകയുമാണ്. ഈ വോട്ടിന് മിനുറ്റുകൾക്ക് മുമ്പായിരുന്നു എനർജി മിനിസ്റ്ററെന്ന സ്ഥാനം വാറ്റ് ഫോർഡ്സ് റിച്ചാർഡ് ഹാരിങ്ടൺ രാജി വച്ചത്. ലെറ്റ് വിന്റെ പദ്ധതിയെ പിന്തുണക്കുന്നതിന് വേണ്ടിയായിരുന്നു ഈ രാജി. ബ്രെക്സിറ്റിന്റെ പേരിൽ ജനജീവിതം കൊണ്ട് ഗവൺമെന്റ് കളിക്കുന്നുവെന്നായിരുന്നു ഹാരിങ്ടൺ ആരോപണം ഉന്നയിച്ചത്..തുടർന്ന് ഫോറിൻ ഓഫീസ് മിനിസ്റ്റർ അലിസ്റ്റെയിർ ബേർട്ടും ഹെൽത്ത് മിനിസ്റ്ററായ സ്റ്റീവ് ബ്രിനെയും അതത് സ്ഥാനങ്ങൾ രാജി വച്ച് വിമതർക്കൊപ്പം ചേരുകയായിരുന്നു.

മുൻ മിനിസ്റ്റർമാരായ കെൻ ക്ലാർക്ക്, നിക്കി മോർഗൻ, ജസ്റ്റിൻ ഗ്രീനിങ്, ആൻഡ്ര്യൂ മിറ്റ്ചെൽ, സാം ഗിമാഹ്, ഡാമിയാൻ ഗ്രീൻ, ആൽബർട്ടോ കോസ്റ്റ, ഡൊമിനിക് ഗ്രീവ്, എന്നിവരും കർച്ചർ കമ്മിറ്റി ചെയർമാനായ ഡാമിയാൻ കോളിൻസും വിമതപക്ഷത്തെ പിന്തുണക്കുന്നുണ്ട്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും ഡീലൊന്നുമില്ലാതെ വിട്ട് പോകുന്ന സാഹചര്യത്തിൽ ഏഴ് ദിവസങ്ങൾക്ക് മുമ്പ് കോമൺസിന് ഇക്കാര്യത്തിൽ വോട്ട് ചെയ്യാൻ അനുവാദം ലഭിക്കണമെന്ന് നിർദേശിക്കുന്ന ബാക്ക് ബെഞ്ച് ഭേദഗതി ഡാമെ മാർഗററ്റ് ബക്കറ്റ് കൊണ്ട് വന്നപ്പോൾ എംപിമാർ ഇതിനെ നിരസിച്ചിരുന്നു. ഇക്കാര്യത്തിൽ 311 വോട്ടിനെതിരെ 314 വോട്ടാണ് ലഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP