Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വില്ലനോ നായകനോ.. !27ാം ക്യാരക്ടർ പോസ്റ്ററിൽ ആരാധകരെ ഞെട്ടിച്ച് പൃഥ്വിരാജ്; സൈദ് മസൂദായി ലൂസിഫറിൽ സംവിധായകനും അഭിനയിക്കും; ഇതിലും മികച്ച സർപ്രൈസ് സ്വപ്‌നങ്ങളിൽ മാത്രമെന്ന് സോഷ്യൽ മീഡിയ

വില്ലനോ നായകനോ.. !27ാം ക്യാരക്ടർ പോസ്റ്ററിൽ ആരാധകരെ ഞെട്ടിച്ച് പൃഥ്വിരാജ്; സൈദ് മസൂദായി ലൂസിഫറിൽ സംവിധായകനും അഭിനയിക്കും; ഇതിലും മികച്ച സർപ്രൈസ് സ്വപ്‌നങ്ങളിൽ മാത്രമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ലൂസിഫറിന്റെ 27ാം ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ച് പൃഥ്വിരാജ് സുകുമാരൻ. സൈദ് മസൂദായി ലൂസിഫറിൽ സംവിധായകനും എത്തും. ആദ്യം 26ക്യാരക്ടർ പോസ്റ്റർ മാത്രമെ ഉള്ളുവെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് സർപ്രൈസായി 27ാം ക്യാരക്ടർ പോസ്റ്റർ ഉണ്ടെന്നും അത് ഇന്ന് 10മണിയോടെ പുറത്തുവിടുമെന്നും ലൂസിഫർ സിനിമയുടെ സംവിധായകൻ അറിയിച്ചത്.

ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു. പല പ്രവചനങ്ങളും ഇതിനോടകം നടത്തിയിരുന്നു. എന്നാൽ ഇത് വൻ സർപ്രൈസ് ആയി പോയെന്നാണ് ആരാധകരുടെ പക്ഷം. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പയാമണിയുന്നു ചിത്രം 28ന് തിയേറ്ററിലെത്തും മോഹൻലാലിനെക്കൂടാതെ ടൊവിനാ, ഇന്ദ്രജിത്ത്,വിവേക് ഓബ്‌റോയി,ഷാജോൺ,മഞ്ജുവാര്യർ,നന്ദു,ബൈജു, തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ദീപക് ദേവ് സംഗീത സംവിധാനം നിർവ്വഹിക്കും ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP