Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടത് സാംസ്‌കാരിക മൂലധനത്തിൽ കഞ്ഞി കുടിക്കുന്ന മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത; ദീപ പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ-ഡിവൈഎഫ്ഐ സെമിനാറുകളിൽ; രമ്യ പങ്കെടുത്തത് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നത വേദികളിലും; കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപട: ആലത്തൂരിലെ രമ്യാ ഹരിദാസിനെ ചൊറിയാനെത്തി കിട്ടിയത് എട്ടിന്റെ പണി; ദീപാ നിശാന്തിന്റെ പോസ്റ്റിൽ തിരിച്ചടിച്ച് സോഷ്യൽ മീഡിയ

ഇടത് സാംസ്‌കാരിക മൂലധനത്തിൽ കഞ്ഞി കുടിക്കുന്ന മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത; ദീപ പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ-ഡിവൈഎഫ്ഐ സെമിനാറുകളിൽ; രമ്യ പങ്കെടുത്തത് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നത വേദികളിലും; കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപട: ആലത്തൂരിലെ രമ്യാ ഹരിദാസിനെ ചൊറിയാനെത്തി കിട്ടിയത് എട്ടിന്റെ പണി; ദീപാ നിശാന്തിന്റെ പോസ്റ്റിൽ തിരിച്ചടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ആലത്തൂർ: പുതുമുഖത്തിന്റെ പതറിച്ചകളൊന്നുമില്ലാതെ ആലത്തൂരിൽ ഓടി നടന്ന് പ്രചാരണം നടത്തുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 'പാട്ടുംപാടി' ജയിക്കും ഈ മണ്ഡലത്തിൽ നിന്ന് എന്ന് രമ്യ പറയുമ്പോൾ അതിൽ അതിശയോക്തിയില്ല. നല്ല അസ്സൽ പാട്ടുകാരി കൂടിയാണ് രമ്യ. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ'.. എന്നതു മുതൽ പാട്ടുകളുടെ ഒരു കലവറ തന്നെയുണ്ട് രമ്യയുടെ പക്കൽ. ഇടത് കോട്ടയായ ആലത്തൂരിലെ ഇളക്കം സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നുണ്ട്. രമ്യാ ഹരിദാസ് എന്ന സ്ഥാനാർത്ഥി മണ്ഡലത്തെ ഇളക്കി മറിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അനുഭവങ്ങളുടെ തീചൂളയിൽ കെ എസ് യുവിലൂടെ വളർന്ന രമ്യാ ഹരിദാസിനെ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളുടെ പിന്തുണയോടെ പൊളിച്ചടുക്കാനാണ് ദീപാ നിശാന്ത് ശ്രമിച്ചത്. എന്നാൽ പോരാളി ഷാജിക്ക് പോലും രക്ഷിക്കാനാകാത്ത കടന്നാക്രമണമാണ് സോഷ്യൽ മീഡിയയിൽ ദീപ നേരിടുന്നത്. പോരാളി വാസുവിലൂടെ സൈബർ സഖാക്കളെ നേരിടാനെത്തിയ കോൺഗ്രസ് ദീപാ നിശാന്തിനേയും തകർക്കുകയാണ്.

ഷാഫി പറമ്പിൽ ബ്രിഗേഡിൽ ദീപാ നിശാന്തിന് നൽകിയ മറുപടിയാണ് കോൺഗ്രസുകാർ പ്രധാനമായും ഇപ്പോൾ ചർച്ച ചെയ്യുന്നത്. എന്തുകൊണ്ടാണ് രമ്യാ ഹരിദാസിനെ വിമർശിക്കാൻ ദീപ് എത്തിയെന്നതിന് എണ്ണിയണ്ണി വിശദീകരണം നൽകുകയാണ് മാഹിൻ അബൂബേക്കർ. ഇടത് സാംസ്‌കാരിക മൂലധനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥതയാണ് ദീപ പ്രകടിപ്പിക്കുന്നതെന്നാണ് വിമർശനം. കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപടയെന്നും കളിയാക്കുന്നു. ദീപ നിഷാന്ത് പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ സെമിനാറിലും, ഡിവൈഎഫ്ഐ സെമിനാറിലും ആകുമ്പോൾ രമ്യ പങ്കെടുത്തത് ഈ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നതമായ വേദികളിൽ ആയിരുന്നു. കോൺഗ്രസിന്റെ രാജ്യത്തുടനീളമുള്ള നേതൃ വ്യക്തിത്വങ്ങളിൽ നിന്നും നിലപാട് കൊണ്ടും, പ്രവർത്തന മികവ് കൊണ്ടും രാഹുൽ ഗാന്ധി കണ്ടെത്തിയ വ്യക്തിത്വമാണ് രമ്യ-ഇങ്ങനെ രമ്യയുടെ രാഷ്ട്രീയ ജീവിതത്തെ ഉയർത്തിക്കാട്ടുകയാണ് പോസ്റ്റ്.

രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോൾ ദീപ നിശാന്തിൽ നിന്ന് തേട്ടി തേട്ടി കയറിവരുന്ന ആ പുച്ഛം കലർന്ന ആവേശത്തിൽ അടങ്ങിയ സവർണ്ണ എരിച്ചിലിന്റെ അംശം തിരിച്ചറിയപെടുന്നില്ല എന്ന് കരുതരുതെന്നും ഓർമിപ്പിക്കുന്നു. നവോത്ഥാന കാലത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽ പ്രമുഖയാണ് ദീപാ നിശാന്ത്. എന്നിട്ടും രമ്യാ ഹരിദാസിനെ പോലൊരു വ്യക്തിത്വത്തെ പിന്തുണയ്ക്കാനാകുന്നില്ല. ഇടത് രാഷ്ട്രീയം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ഇതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു.

വിവാദത്തിന് തുടക്കം ദീപയുടെ പോസ്റ്റിലൂടെയായിരുന്നു. ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും' എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം. രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്-ഇതായിരുന്നു ദീപയുടെ പോസ്റ്റ്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്-ദീപാ നിശാന്ത് വിശദീകരിച്ചിരുന്നു. ഇതിനോടാണ് വിമർശനവും ഉയരുന്നത്. വടകര ഇടുതപക്ഷ സ്ഥാനാർത്ഥിയെ കുറിച്ചുള്ള അഭിപ്രായം പറയാൻ പോലും ദീപയോട് സോഷ്യൽ മീഡിയ ആവശ്യപ്പെട്ടു. വിമർശനങ്ങൾക്ക് വിശദീകരണത്തിലൂടെ ദീപ മറുപടിയും നൽകുന്നുണ്ട്.

ഞാൻ ആലത്തൂർ മണ്ഡലത്തിലെ ഒരു വോട്ടറാണ്. രണ്ടേ രണ്ടു വിഷയങ്ങളേ ഞാനീ പോസ്റ്റിൽ ചോദിച്ചിട്ടുള്ളൂ. ഒന്ന്.: കേരളത്തിൽ നിന്നുള്ള ആദ്യ ദളിത് വനിതാ എം പി ആരാണ്? രണ്ട്: സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടഭ്യർത്ഥന നടത്തുമ്പോൾ മാളികപ്പുറത്തമ്മയാകാനുള്ള കാത്തിരിപ്പിന് എന്താണ് പ്രസക്തി? അതിനുള്ള മറുപടി മതി. ബാക്കിയുള്ള മറുപടികൾ ആ ചാരായയുക്തിയായി കരുതി ഞാനങ്ങ് അവഗണിച്ചോളാം-എന്നായിരുന്നു ഈ കമന്റ്. ദീപാ നിശാന്തിന്റെ ആ കമന്റും അവർക്കെതിരായ വിമർശനങ്ങൾക്ക് പകരമായില്ല. ഇതിനിടെയാണ് ഷാഫി പറമ്പിൽ ബ്രിഗേഡിലെ മറുപടിയും വിമർശകർക്ക് ആവേശമാകാനെത്തിയത്.

മാഹിൻ അബൂബേക്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ദീപ നിഷാന്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇടത് സാംസ്‌കാരിക മൂലധനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത മാത്രമായി കാണുന്നു. ജനാധിപത്യം വല്യ വല്യ പ്രക്രിയയാണ് എന്നോകെ എഴുതാൻ മറന്നിട്ടില്ല കക്ഷി. എന്നാൽ സ്വന്തം കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപട ഇടത് പ്രിവിലേജിൽ അഹങ്കരിക്കുന്ന മാളികപ്പുറത്തമ്മ രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോൾ ചിരിയാണ് വരുന്നത്. രമ്യ ഹരിദാസ്, കുറച്ചു വേദികളിൽ പാട്ട് പാടിയതാണ് മാളികപ്പുറത്തെ ചൊടിപ്പിച്ചത്. പാട്ട് കേട്ടിരുന്നവർക്കില്ലാത്ത അസ്വസ്ഥതയാണ് കേരളാ വർമയിലെ സാഹിത്യ സിംഹത്തിനുള്ളത്. എല്ലാവർക്കും നിങ്ങളുടെ ഭൂതകാലം വായിച്ച് കുളിരു കോരാൻ കഴിയുമോ, തീർത്തും ഗ്രാമ പ്രദേശങ്ങൾ നിറഞ്ഞ ആലത്തൂരിലെ സാധാരണക്കാർക്ക് മുൻപിൽ അവർക്ക് പ്രശ്‌നമില്ലാത്തിടത്തോളം കാലം രമ്യ പാട്ട് പാടിയാൽ ഇത്ര പൊള്ളാനുണ്ടോ ?

ഈ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെ കുറിച്ച് ഇടത് പക്ഷം കോൺഗ്രസിന് ക്ലാസ് എടുക്കുന്നത് കോമഡിയാണ്. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് യാതൊരു പ്രതിബദ്ധതയുമില്ലാതെ, പ്രസക്തിയുമില്ലാത്ത സിപിഎമ്മിനെക്കാൾ ഇവിടെ ജനങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയം കോൺഗ്രസിന്റേതാണ്. രമ്യ ഹരിദാസിന് കൃത്യമായ രാഷ്ട്രീയം പറയാനറിയാം. എ സി റൂമിൽ ഇരുന്നു ആലത്തൂരിൽ ഗാനമേള മാത്രമാണ് രമ്യ നടത്തുന്നതെന്ന് തോന്നുന്നത് ജീവിതം തന്നെ എ സി റൂമിൽ കഴിച്ചു കൂട്ടുന്നതുകൊണ്ടാണ്. കുന്നമംഗലത്തെ ജനങ്ങളുടെ മുൻപിൽ ജനവിധി നേടി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് രമ്യ അങ്കത്തിനിറങ്ങുന്നത്. ദീപ നിഷാന്ത് പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ സെമിനാറിലും, ഡിവൈഎഫ്ഐ സെമിനാറിലും ആകുമ്പോൾ രമ്യ പങ്കെടുത്തത് ഈ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നതമായ വേദികളിൽ ആയിരുന്നു. കോൺഗ്രസിന്റെ രാജ്യത്തുടനീളമുള്ള നേതൃ വ്യക്തിത്വങ്ങളിൽ നിന്നും നിലപാട് കൊണ്ടും, പ്രവർത്തന മികവ് കൊണ്ടും രാഹുൽ ഗാന്ധി കണ്ടെത്തിയ വ്യക്തിത്വമാണ് രമ്യ.

രാഷ്ട്രീയം ഒരു കച്ചവടമായി രൂപാന്തരപ്പെട്ട ഈ കാലത്ത് യാതൊരു ഉളുപ്പുമില്ലാതെ കച്ചവടക്കാരെയും കോടീശ്വരന്മാരെയും സിപിഎം കെട്ടി എഴുന്നിള്ളിക്കുമ്പോൾ മൗനം പാലിക്കുന്ന ദീപ നിശാന്തൊക്കെ ഓർക്കുക. ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുവിൽ നിന്ന് വരുന്ന രമ്യയെ പോലുള്ള വ്യക്തിത്വങ്ങളെ ജനത ചേർത്തു പിടിക്കും. രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോൾ ദീപ നിശാന്തിൽ നിന്ന് തേട്ടി തേട്ടി കയറിവരുന്ന ആ പുച്ഛം കലർന്ന ആവേശത്തിൽ അടങ്ങിയ സവർണ്ണ എരിച്ചിലിന്റെ അംശം തിരിച്ചറിയപെടുന്നില്ല എന്ന് കരുതരുത്. കൂട്ടത്തിൽ ഒന്ന് കൂടി ഓർമിപ്പിക്കേണ്ടതുണ്ട്.

ഇന്നസെന്റിനെ സിപിഎം പാർലമെന്റിലേക്ക് അയച്ചത് ഏഷ്യാനെറ്റ് അവാർഡിൽ ബെസ്റ്റ് കൊമേഡിയൻ അവാർഡ് വാങ്ങാൻ ആയിരുന്നൊ ? അവിടെ അവാർഡ് ഷോ ആണോ നടത്തുന്നത് ? നടൻ മുകേഷിനെ കേരളാ നിയമസഭയിലേക്ക് സിപിഎം പറഞ്ഞു വിട്ടത് നിയമസഭയിൽ വനിത അവാർഡിൽ സ്വഭാവ നടന്റെ അവാർഡ് കൊടുക്കുന്നതുകൊണ്ടാണോ ? ഇന്നസെന്റിന്റെ പ്രചരണ പരിപാടിയിൽ കലാഭവൻ മണിയെ കൊണ്ട് നാടൻപാട്ട് പാടിച്ചത് ഐഡിയ സ്റ്റാർ സിംഗർ ഓഡിഷൻ നടക്കുന്നതുകൊണ്ടാണോ ?

അപ്പോ, എന്തെങ്കിലും പറയണം എന്ന് കരുതി ചുമ്മാ ഓരോന്ന് പറയരുത് സിപിഎമ്മിന്റെ മാളികപ്പുറം. ആദ്യത്തെ ദളിത് വനിത എംപി എന്നൊക്കെ ആ പേജ് കൈകാര്യം ചെയ്യുന്ന കുട്ടികൾ എഴുതിയതിനെ പരിഹസിക്കുമ്പോൾ ഓർക്കുക, ചില പ്രത്യേക വൈകാരിക പരിസരത്ത് ശ്രീചിത്രൻ മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച നെറികേടൊന്നും ആ കുട്ടികൾ ചെയ്തിട്ടില്ല. കവിത മോഷണ വിവാദം നടന്ന് ആഴ്ച രണ്ടു തികയും മുൻപേ കവിത രചന മത്സരത്തിന് വിധിയെഴുതാൻ പോയ ചാണക എത്തിക്‌സ് പേറുന്ന നിങ്ങൾ രമ്യ ഹരിദാസിനോ, കോൺഗ്രസിനോ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉണ്ടാക്കി നൽകാൻ നിക്കണ്ട.

ഇനി 27 ദിനങ്ങളുണ്ട്. കയ്യേറി കയ്യേറി യൂഡിഎഫും കോൺഗ്രസും ഈ കേരളം കീഴടക്കും അപ്പോഴും ഇത് പോലെ നിലവാരമില്ലാത്ത വാക്കുകളും കോറിയിട്ടു വൈകാരിക പരിസരത്തിൽ ഗോക്കളെ മേച്ചു കടന്നു വരണേ !

- Mahin Aboobakkar

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP