Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയെ മഷിയിട്ട് നോക്കിയാൽ കാണാത്ത ദക്ഷിണേന്ത്യയിലേക്ക് രാഹുൽ എത്തുന്നത് ഒളിച്ചോട്ടമായി വിലയിരുത്തപ്പെടുന്ന ആശങ്ക ശക്തം; രാഹുലിന്റെ സാന്നിധ്യം വേണ്ടത് രാജസ്ഥാനിലും മധ്യപ്രദേശിലുമെന്നും വിലയിരുത്തൽ; വയനാട്ടിലെ സുരക്ഷിതത്വത്തിൽ ഓടിയൊളിക്കാനുള്ള തീരുമാനം രാഷ്ട്രീയ തിരിച്ചടിയാവുമെന്ന ഭയം ഏറുന്നു; ബിജെപിക്കെതിരെയുള്ള യുദ്ധത്തിൽ ഇടത് പാർട്ടികളോട് തല്ലുവേണ്ടെന്നും നിർദ്ദേശം; രാഹുലിനെ വയനാട്ടിലെ ഇറക്കാനുള്ള സ്വപ്‌നം വെറുതെ ആയേക്കും

ബിജെപിയെ മഷിയിട്ട് നോക്കിയാൽ കാണാത്ത ദക്ഷിണേന്ത്യയിലേക്ക് രാഹുൽ എത്തുന്നത് ഒളിച്ചോട്ടമായി വിലയിരുത്തപ്പെടുന്ന ആശങ്ക ശക്തം; രാഹുലിന്റെ സാന്നിധ്യം വേണ്ടത് രാജസ്ഥാനിലും മധ്യപ്രദേശിലുമെന്നും വിലയിരുത്തൽ; വയനാട്ടിലെ സുരക്ഷിതത്വത്തിൽ ഓടിയൊളിക്കാനുള്ള തീരുമാനം രാഷ്ട്രീയ തിരിച്ചടിയാവുമെന്ന ഭയം ഏറുന്നു; ബിജെപിക്കെതിരെയുള്ള യുദ്ധത്തിൽ ഇടത് പാർട്ടികളോട് തല്ലുവേണ്ടെന്നും നിർദ്ദേശം; രാഹുലിനെ വയനാട്ടിലെ ഇറക്കാനുള്ള സ്വപ്‌നം വെറുതെ ആയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനിടയില്ല. എന്തുവന്നാലും തീരുമാനം ഇന്നോ നാളെയോ എടുക്കും. ഇനിയും തീരുമാനം വൈകിക്കൊണ്ട് പോകാനാകില്ലെന്ന് രാഹുൽ ഗാന്ധിക്ക് മനസ്സിലായിട്ടുണ്ട്. ഇതോടെ വയനാട്ടിൽ ടി സിദ്ദിഖ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. അതീവ രഹസ്യമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ കേരളത്തിലെ നേതാക്കൾ എല്ലാം പുറത്തു പറഞ്ഞു. ഇതോടെ ചർച്ചകൾ കൈവിട്ടുപോയി. അമേഠിയെ ഭയന്നാണ് ദക്ഷിണേന്ത്യയിലേക്കുള്ള രാഹുലിന്റെ ഒളിച്ചോട്ടമെന്ന് ബിജെപി ആരോപണവുമായെത്തി. ഇത് കോൺഗ്രസിനെ വെട്ടിലാക്കി. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമോ എന്ന ഭയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കാൻ രാഹുൽ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

രാഹുൽ അമേഠിയിൽ നിന്ന് രണ്ട് തവണ വിജയിച്ചു. ആദ്യ തവണ 3,70 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം. ഇത് കഴിഞ്ഞ തവണ ഒരു ലക്ഷമായി. ഇത്തവണയും സ്മൃതി ഇറാനിയാണ് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥി. ഇവിടെ സംഘടനാ സംവിധാനം കോൺഗ്രസിന് ഇല്ല. അതുകൊണ്ട് തന്നെ തോൽവി ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട്ടിലേക്ക് രാഹുൽ പോകുന്നതെന്നാണ് ബിജെപിയുടെ വിമർശനം. വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റാണ്. അമേഠിയേക്കാൾ ഭൂരിപക്ഷം രാഹുലിന് നേടാൻ വയനാട്ടിൽ കഴിയും. ഇതെല്ലാം മനസ്സിലാക്കിയാണ് വയനാട് എന്ന സുരക്ഷത സീറ്റ് രാഹുലിനായി കണ്ടെത്തിയത്. കെസി വേണുഗാപാലും എകെ ആന്റണിയുമായിരുന്നു ഇതിന് പിന്നിൽ. എല്ലാം അതീവ രഹസ്യമാക്കി നടത്താനാണ് ആലോചിച്ചത്. എന്നാൽ കെപിസിസിയുടെ പ്രമേയം ആവശ്യപ്പെട്ട് തീരുമാനം കേരളത്തിലെ നേതാക്കളെ അറിയിച്ചു. ഇതോടെ എല്ലാം മാധ്യമങ്ങളിലെത്തി. വിവാദവും കൊഴുത്തു.

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുകയാണ് ഇപ്പോൾ. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളോടാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഇന്നലെ രാവിലെ 11 മണിക്ക് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസിന്റെ പ്രകടന പത്രികയെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്തത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. കേരളത്തിലെ വികാരം ഉൾക്കൊള്ളുന്നുവെന്നും അന്തിമ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നും സുർജേവാല വ്യക്തമാക്കി. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ ഇടതുപക്ഷവും എതിർക്കുണ്ട്. സിപിഐയാണ് വയനാട്ടിലെ മുഖ്യ എതിരാളി.

ഈ സാഹചര്യത്തിൽ പ്രവർത്തകസമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വയനാട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറയില്ല. അമേഠിക്ക് പുറമെ രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ രാഹുൽ ഗാന്ധി മറുപടി പറഞ്ഞില്ല. ഇതിനിടെ രാഹുൽ രാജസ്ഥാനിലും മധ്യപ്രദേശിലും മത്സരിക്കണമെന്ന ആലോചന ഉത്തരേന്ത്യൻ നേതാക്കളും ഉയർത്തുന്നുണ്ട്. കേരളത്തിലെ ബഹുഭൂരിഭാഗം സീറ്റുകളും എന്തുവന്നാലും കോൺഗ്രസ് നേടും. എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും തരംഗമായാൽ അത് കോൺഗ്രസിന് അധികാരത്തിലേക്കുള്ള വഴിയൊരുക്കലാകും. ഇതിന് രാഹുലിൽ സമ്മർദ്ദവും ഉണ്ട്. അതിനാൽ വയനാട് രാഹുൽ മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

അമേഠിയിൽ മാത്രം മത്സരിക്കുന്നതിനെ കുറിച്ചാണ് രാഹുൽ ഈ ഘട്ടത്തിൽ ആലോചിക്കുന്നത്. അമേഠിയിൽ വമ്പൻ വിജയം നേടാൻ കോൺഗ്രസ് അധ്യക്ഷന് കഴിയുമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിലെ ഉന്നതൻ മറുനാടനോട് പ്രതികരിച്ചത്. എന്നാൽ ഇപ്പോഴും വയനാട് മത്സരിക്കണമെന്ന വാദവുമായി എകെ ആന്റണി രംഗത്തുണ്ട്. കർണ്ണാടകയിലും തമിഴ്‌നാട്ടിലും ഇത് ഗുണകരമാകും. ദക്ഷിണേന്ത്യയിൽ തരംഗമാകുമെന്നും ആന്റണി പറയുന്നു. ഇത് രാഹുലും അംഗീകരിക്കുന്നുണ്ട്. എന്നാൽ ഉത്തരേന്ത്യയിൽ ബിജെപി ഉയർത്താൻ പോകുന്ന വാദങ്ങൾ കോൺഗ്രസിന് ദോഷം ചെയ്യും. അതിനാൽ കരുതലോടെ വയനാട്ടിൽ തീരുമാനം എടുക്കാനാണ് രാഹുലിന്റെ നീക്കം.

കോൺഗ്രസിന്റെ 12ാം സ്ഥാനാർത്ഥി പട്ടികയിലും വടകരയും വയനാടുമില്ലായിരുന്നു. ഇന്നലെ പ്രവർത്തകസമിതി യോഗത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ വയനാട് സീറ്റ് സംബന്ധിച്ച ചോദ്യത്തിന് ചിരി മാത്രമായിരുന്നു രാഹുലിന്റെ മറുപടി. പ്രവർത്തകസമിതിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ താൻ പ്രകടനപത്രിക സംബന്ധിച്ച ചോദ്യങ്ങൾക്ക് മാത്രമേ മറുപടി പറയൂ എന്ന് വ്യക്തമാക്കിയിരുന്നു. ബംഗളൂരു നോർത്ത് അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജെഡിഎസ് ഈ സീറ്റ് കോൺഗ്രസിന് നൽകിയിരുന്നു. കർണാടക മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ഈ സീറ്റെല്ലാം രാഹുലിന് വേണ്ടി മാറ്റി വച്ചതായിരുന്നു. ഇനി ദക്ഷിണേന്ത്യയിൽ രാഹുലിന് മത്സരിക്കാനുള്ളത് വയനാട് സീറ്റ് മാത്രമാണ്.

അതിനിടെ രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിക്കും എന്ന പ്രതീക്ഷയാണ് കേരള നേതാക്കൾ പങ്കുവക്കുന്നത്. അതേസമയം കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗം പിസി ചാക്കോ ഉമ്മൻ ചാണ്ടി അടക്കമുള്ള കേരള നേതാക്കളുടെ വാദം തള്ളിക്കളഞ്ഞിരുന്നു. കേരളത്തിലെ കോൺഗ്രസിലുള്ള ഗ്രൂപ്പ് വഴക്കാണ് രാഹുൽ വയനാട് വരുന്നു എന്ന വാർത്തകൾക്കും ചർച്ചയ്ക്കും പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ പല ദേശീയ നേതാക്കളും അനുകൂലിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഇതുവരെ രാഹുൽ ഗാന്ധിയോ എഐസിസിയോ ഇക്കാര്യം തള്ളിക്കളയുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല.

കോൺഗ്രസ് രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ കോൺഗ്രസ് നേതാവും മത്സരിക്കുന്നുണ്ട്. 1991 ൽ രാജീവ് ഗാന്ധിയേയും 1998ൽ സോണിയാ ഗാന്ധിയേയും പിന്തുണച്ച് നാമനിർദ്ദേശ പത്രികയിൽ ഒപ്പു വെച്ച ഹാജി സുൽത്താൻ ഖാൻ എന്ന പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകൻ ഹാജി ഹാരൂൺ റഷീദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്. സ്ഥലത്തെ കോൺഗ്രസ് നേതൃത്വവും സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഹാരൂൺ റഷീദ് ആരോപിക്കുന്നു. പ്രദേശത്തിന്റെ വികസനത്തിലും കാര്യമായ ശ്രദ്ധ പതിഞ്ഞിട്ടില്ല- അദ്ദേഹം വാർത്താ ഏജൻസിയായ ഐഎൻഎസിനോട് പറഞ്ഞു. മണ്ഡലത്തിൽ 6.5 ലക്ഷം മുസ്ലീങ്ങൾ ഉണ്ടെന്നും അവർ കോൺഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ഹാജി ഹാരൂൺ റഷീദ് അവകാശപ്പെട്ടു. നിലവിൽ മണ്ഡലത്തിൽ ബിജെപി സ്മൃതി ഇറാനിയെ സ്ഥാനാർത്ഥിയായി നിർത്തി അമേഠി കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി മണ്ഡലത്തിനുള്ളിൽ നിന്ന് തന്നെ രൂപപ്പെട്ടിരിക്കുന്നത്.

പതിറ്റാണ്ടുകളായി നെഹ്റു കുടുംബത്തിൽ നിന്നുള്ളവരാണ് അമേഠിയിൽ മത്സരിക്കുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരാണ് രാഹുലിന് മുമ്പ് അമേഠിയിൽ നിന്ന് ലോക്സഭയിലെത്തിയത്. 2004 ൽ മണ്ഡലം മകനായ രാഹുൽ ഗാന്ധിക്ക് നൽകി സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി. അതിന് ശേഷം തുടർച്ചയായി രാഹുൽ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇതിനിടെയാണ് ബിജെപി അതിശക്തമായി അമേഠിയിൽ ഇടപെടൽ നടത്തുന്നത്. ഇതോടെയാണ് വയനാട് എന്ന സുരക്ഷിത മണ്ഡലത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP