Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി ആർ ലഭിക്കുന്നതിന് വേണ്ടി ഓസ്‌ട്രേലിയക്കാരിയെ വിവാഹം കഴിച്ചശേഷം കൊലപ്പെടുത്തിയ കേസ്; ഇന്ത്യക്കാരനായ ഭർത്താവിന് 25 വർഷം തടവ് വിധിച്ച് വിക്ടോറിയൻ കോടതി; ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവ്

പി ആർ ലഭിക്കുന്നതിന് വേണ്ടി ഓസ്‌ട്രേലിയക്കാരിയെ വിവാഹം കഴിച്ചശേഷം കൊലപ്പെടുത്തിയ കേസ്; ഇന്ത്യക്കാരനായ ഭർത്താവിന് 25 വർഷം തടവ് വിധിച്ച് വിക്ടോറിയൻ കോടതി; ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവ്

പെർമെനന്റ് റെസിഡൻസി കിട്ടുന്നതിന് വേണ്ടി വിവാഹം കഴിച്ച ശേഷം ഓസ്‌ട്രേലയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് 25 വർഷം തടവ് വിധിച്ച് വിക്ടോറിയൻ കോടതി.ഓസ്ട്രേലിയൻ വിസ ലഭിക്കുന്നതിനു വേണ്ടി വിവാഹം കഴിച്ച ശേഷം നാലാം മാസത്തിൽ കൊലപ്പെടുത്തിയതാണ് കേസ്്.

മെൽബണിലുള്ള ഇന്ത്യൻ വംശജനായ ഡഗ്ലസ് ഡെറിക് യൂസ്റ്റേസ് എന്ന 44 കാരനാണ് ഇക്കഴിഞ്ഞ ഓസ്ട്രേലിയ ദിനത്തിൽ ഭാര്യയെ കുത്തികൊലപ്പെടുത്തിയത്.വീട്ടിലുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യ മേരി ഫ്രീമാനെ കുത്തിക്കൊന്നതായി ഡഗ്ലസ് ഡെറിക് യൂസ്റ്റേസ് തന്നെ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. പിന്നീട് കോടതിയിലും ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.

ഇത് കണക്കിലെടുത്താണ് ഡഗ്ലസിനെ കോടതി 25 വർഷം തടവിന് ശിക്ഷിച്ചത്. 20 വർഷം കഴിഞ്ഞു മാത്രമേ ഇയാൾക്ക് പരോൾ ലഭിക്കൂ.ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.

ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ സന്ദർശിക്കാനായി എത്തിയ ഡഗ്ലസ്, മേരി ഫ്രീമാൻ എന്ന 41 കാരിയോട് പ്രണയാഭ്യർത്ഥന നടത്തുകയും തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഇവർ വിവാഹിതരാവുകയും ചെയ്തു.2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഡഗ്ലസ് മേരിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വിവാഹം കഴിഞ്ഞ് വൈകാതെ ഇവർ തമ്മിൽ രൂക്ഷമായ തർക്കം തുടങ്ങിയതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.2017 ജനുവരി 26ന് വൈകിട്ട് ഓസ്ട്രേലിയ ഡേ പാർട്ടിക്കിടെ ഡഗ്ലസും മേരിയുമായി തർക്കമുണ്ടായി.അടുക്കളയിൽ നിന്നെടുത്ത നീളമുള്ള കത്തി കൊണ്ട് ഭാര്യയെ പല തവണ ഇയാൾ കുത്തി എന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP