Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓച്ചിറയിലെ രാജസ്ഥാനി പെൺകുട്ടിയുമായി രണ്ട് വർഷമായി പ്രണയത്തിൽ; പെൺകുട്ടി 18 വയസ്സ് പൂർത്തിയായെന്നും, തട്ടിക്കൊണ്ടു പോയതല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതാണെന്നും പ്രതി മുഹമ്മദ് റോഷൻ; വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നു; എന്നാൽ വിവാഹത്തിന് സമ്മതിച്ചില്ല; അതുകൊണ്ടാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നതെന്നും പൊലീസ് കസ്റ്റഡിയിലുള്ള യുവാവ്; കേരളത്തെ പിടിച്ചുകുലുക്കിയ കിഡ്‌നാപ്പിങ് വിവാദത്തിൽ സുപ്രധാന ട്വിസ്റ്റ്! പോക്‌സോ കേസിൽ പെൺകുട്ടിയുടെ പ്രായപരിശോധന നിർണായകമാകും

ഓച്ചിറയിലെ രാജസ്ഥാനി പെൺകുട്ടിയുമായി രണ്ട് വർഷമായി പ്രണയത്തിൽ; പെൺകുട്ടി 18 വയസ്സ് പൂർത്തിയായെന്നും, തട്ടിക്കൊണ്ടു പോയതല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതാണെന്നും പ്രതി മുഹമ്മദ് റോഷൻ; വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നു; എന്നാൽ വിവാഹത്തിന് സമ്മതിച്ചില്ല; അതുകൊണ്ടാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നതെന്നും പൊലീസ് കസ്റ്റഡിയിലുള്ള യുവാവ്; കേരളത്തെ പിടിച്ചുകുലുക്കിയ കിഡ്‌നാപ്പിങ് വിവാദത്തിൽ സുപ്രധാന ട്വിസ്റ്റ്! പോക്‌സോ കേസിൽ പെൺകുട്ടിയുടെ പ്രായപരിശോധന നിർണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കേരളത്തെ പിടിച്ചു കുലുക്കിയ ഓച്ചിറയിലെ തട്ടിക്കൊണ്ടുപോകൽ വിവാദത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഓച്ചിറയിലെ രാജസ്ഥാനി പെൺകുട്ടിയെ താൻ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും തങ്ങൾ പ്രണയത്തിലാണെന്നും പറഞ്ഞു കൊണ്ട് പ്രതി മുഹമ്മദ് റോഷൻ രംഗത്തുവന്നതോടെയാണ് കേസിൽ വഴിത്തിരിവായത്. ഓച്ചിറ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായെന്നും റോഷൻ അവകാശപ്പെട്ടു.

പെൺകുട്ടി സ്വന്തം ഇഷടപ്രകാരമാണ് തന്റെ ഒപ്പം വന്നത്. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പ്രണയം വീട്ടുകാർ അറിഞ്ഞു. വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനെ തുടർന്നാണ് ഒളിച്ചോടേണ്ടി വന്നതെന്നും റോഷൻ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷൻ പറഞ്ഞു. മുംബൈ പൻവേലിലെ പൊലീസ് സ്റ്റേഷനിൽ നിന്നാണ് റോഷൻ മാധ്യമങ്ങളോട് സംസസാരിച്ചത്. വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നു. എന്നാൽ വീട്ടിൽ സമ്മതിച്ചില്ല. അതുകൊണ്ടാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷൻ വ്യക്തമാക്കി.

ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാൽ ഇവിടേക്ക് വന്നു. തട്ടിക്കൊണ്ടുപോയതാണെന്നാണല്ലോ നാട്ടുകാർ പറയുന്നതെന്ന് ചോദിച്ചപ്പോൾ 'നാട്ടുകാർക്ക് എന്തും പറയാമല്ലോ' എന്നാണ് റോഷൻ പ്രതികരിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടിയും വ്യക്തമാക്കി. റോഷനേയും പെൺകുട്ടിയേയും മുംബൈയിൽ നിന്നുമാണ് കണ്ടെത്തിയത്. ഒമ്പത് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇരുവരേയും കണ്ടെത്താനായത്. രണ്ടു ദിവസത്തിനകം രണ്ടുപേരെയും കേരളത്തിൽ എത്തിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ടു ദിവസം മുൻപാണ് ഇവർ മുംബൈയിലെത്തിയത് എന്നാണ് വിവരം. കൊല്ലത്തു നിന്നും ആദ്യം ഇവർ മംഗളുരുവിലേക്കാണ് പോയത്.

നാട്ടിലെ ബന്ധുവിന് വന്ന ഫോൺകോൾ പിന്തുടർന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മുംബൈയിലെ പൻവേലിലായിരുന്നു പെൺകുട്ടിയും റോഷനും. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുൻപാണ് ഇവർ മഹാരാഷ്ട്രയിലെത്തുന്നത്.

മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്. നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്റെ കയ്യിൽ രൂപയുണ്ടായിരുന്നു. രണ്ടു പേരും ഫോൺ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.

സിപിഐ മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ കൂടിയാണ് റോഷൻ. നാടോടി സംഘത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വാർത്ത വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. വലിയ രാഷ്ട്രീയ വിവാദമായി പോലും വളർന്ന കേസിൽ പെൺകുട്ടിയെ കണ്ടെത്തുകയെന്നതും അന്വേഷണ സംഘത്തിന് വലിയ സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. ബിബിൻ, അനന്തു, പ്യാരി എന്നിവർക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. ബിബിൻ, അനന്തു, പ്യാരി എന്നിവർ നേരത്തേ പൊലീസ് പിടിയിലായിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബാലപീഡനം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന് പ്രതി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ പ്രായപരിശോധന ഇനി നിർണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP