Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ദിനത്തിൽ 'വിപ്ലവ ടിക്ക് ടോക്ക് വീഡിയോ' സൃഷ്ടിച്ച് വരനും സുഹൃത്തുക്കളും; 'സഖാവ് പി.ജെ സിന്ദാബാദ്' എന്ന് ഉച്ചത്തിൽ വിളിച്ച് വരനും പരിവാരങ്ങളും നടന്നു വരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിസഹായയായി വധു; എൽഡിഎഫിനും പി. ജയരാജനും അഭിവാദ്യമർപ്പിച്ചുള്ള വടകരയിലെ വിവാഹയാത്ര ടിക്ക് ടോക്ക് വീഡിയോയായി സമൂഹ മാധ്യമത്തിൽ

വിവാഹ ദിനത്തിൽ 'വിപ്ലവ ടിക്ക് ടോക്ക് വീഡിയോ' സൃഷ്ടിച്ച് വരനും സുഹൃത്തുക്കളും; 'സഖാവ് പി.ജെ സിന്ദാബാദ്' എന്ന് ഉച്ചത്തിൽ വിളിച്ച് വരനും പരിവാരങ്ങളും നടന്നു വരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിസഹായയായി വധു; എൽഡിഎഫിനും പി. ജയരാജനും അഭിവാദ്യമർപ്പിച്ചുള്ള വടകരയിലെ വിവാഹയാത്ര ടിക്ക് ടോക്ക് വീഡിയോയായി സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ നാടെങ്ങും സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ് ഇപ്പോൾ നടക്കുന്നത്. ഫോട്ടോയായും വീഡിയോയയായും സൈബർ പ്രവർത്തകർ പ്രചരണം നടത്തുന്നതിനിടെ വ്യത്യസ്ഥമായ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതും കേരളം മുഴുവനും ഉറ്റുനോക്കുന്ന വടകര മണ്ഡലത്തിൽ നിന്നും പുറത്ത് വന്ന വിവാഹ യാത്രയുടെ വീഡിയോയാണ് ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. 

വിവാഹം കഴിഞ്ഞ് നടന്ന് വരുന്നതിനിടെ വരൻ വടകര സ്ഥാനാർത്ഥിയായ പി.ജയരാജന് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോയയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. 'എൽഡിഎഫ് സിന്ദാബാദ് എന്നും സഖാവ് പി.ജെ സിന്ദാബാദ് എന്നും പറഞ്ഞ് വരൻ മുദ്രാവാക്യം വിളിക്കുന്നതിന് പിന്നാലെ സുഹൃത്തുക്കളും മുദ്രാവാക്യം ഏറ്റുവിളിച്ച് ഒപ്പമുണ്ട്. എന്നാൽ കൂടെ നടക്കുന്ന വധു എന്ത് ചെയ്യണമെന്നറിയാതെ നിസഹായയായി നടക്കുന്നതും വീഡിയോയിൽ കാണാം.

വിപ്ലവകാരിയുടെ ഭാര്യ സഹനശക്തി ഉള്ളവളായിരിക്കണമെന്ന തരത്തിൽ സന്ദേശം എന്ന ചിത്രത്തിൽ പറയുന്ന ഡയലോഗിനെ സ്മരിപ്പിക്കും വിധത്തിലുള്ളതാണ് ടിക്ക് ടോക്ക് വീഡിയോ. ഭർത്താവ് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കും തോറും വധുവിന്റെ മുഖത്ത് വിഷാദ ഭാവവും കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP