Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരണ്ട ചർമ്മവുമായി ദശമൂലം ദാമു...നെഞ്ചത്ത് കൈവെച്ച് കണ്ണൻ സ്രാങ്ക്....കോച്ചിപ്പിടുത്തവുമായി സരോജ് കുമാർ..! ഉഗ്ര കോപത്തോടെ സൂര്യൻ ജ്വലിക്കുന്ന കഠിന വേനലിൽ ട്രോൾ വഴി ബോധവത്കരണവുമായി 'സൈബർ വിദൂഷകർ'; സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിഹാര മാർഗങ്ങളും വരെ ട്രോൾ രൂപത്തിൽ റെഡി; ചിരിയും ചിന്തയും കലർന്ന പുത്തൻ ബോധവത്കരണം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും ബോക്‌സോഫീസ് ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

വേനൽ അതിന്റെ കാഠിന്യത്തിലേക്ക് കടക്കുന്ന അവസരത്തിൽ സൂര്യാഘാതം അടക്കമുള്ള പ്രശ്‌നങ്ങളാണ് കേരളത്തിന്റെ പലഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഈ അവസരത്തിലാണ് ഏവർക്കും ട്രോളുകളിലൂടെ മുന്നറിയിപ്പ് നൽകി ട്രോളന്മാർ വ്യത്യസ്ഥമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. കണ്ടാൽ ചിരിയും ചിന്തയും ഒരുപോലെ വരും വിധം ചൂടപ്പം പോലെയാണ് ട്രോളുകൾ ഇറങ്ങുന്നത്. സമൂഹ മാധ്യമത്തിലെ പുത്തൻ സമ്മർ സ്‌പെഷ്യൽ ട്രോളുകൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നതും.

ട്രോളുകൾ സാധാരണ ഷെയർ ചെയ്യാത്തവർ പോലും പുത്തൻ ട്രോളുകളെ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുവാൻ ശ്രമിക്കുകയാണ്. പകൽ സമയത്ത് താപനില 43 ഡിഗ്രി സെൽഷ്യസിനും മുകളിലായതോടെയാണ് ട്രോളന്മാർ 'മുന്നറിയിപ്പ് ആർമി'യായി മാറിയിരിക്കുന്നത്.

എന്തൊക്കെയാണ് ഈ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ടത്, ഭക്ഷണ ക്രമം, ജോലി സമയം, സൂര്യാഘാതമേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയൊക്കെ നിരന്തരം സോഷ്യൽ മീഡിയകൾ വഴിയും മുഖ്യധാരാ മാധ്യമങ്ങൾ വഴിയും അധികൃതർ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന വേളയിലാണ് ഈ ദൗത്യം 'ട്രോളർമാർ' കൂടി ഏറ്റെടുത്തിരിക്കുകയാണ്. അൽപം തമാശയ്‌ക്കൊപ്പം മുന്നറിയിപ്പ് നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുകയാണിവർ. ഇതാ അത്തരം ചില ട്രോളുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP