Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം മോഷ്ടിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പൊങ്ങിയത് മാവോയിസ്റ്റ് കേന്ദ്രത്തിൽ; കോതമംഗലം കുട്ടമ്പുഴയിൽ നിന്ന് 12 ലക്ഷവുമായി കടന്ന പ്രതിയെ പിടികൂടിയത് ഒഡിഷയിൽ

പണം മോഷ്ടിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പൊങ്ങിയത് മാവോയിസ്റ്റ് കേന്ദ്രത്തിൽ; കോതമംഗലം കുട്ടമ്പുഴയിൽ നിന്ന് 12 ലക്ഷവുമായി കടന്ന പ്രതിയെ പിടികൂടിയത് ഒഡിഷയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :പണം മോഷ്ടിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ മാവോയിസ്റ്റുകളുടെ കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടി. കുട്ടമ്പുഴയിലെ വി.കെ .ജെ ഹോട്ടലിൽ നിന്നും കഴിഞ്ഞ ഫെബ്രുവരി 1-ന് 12 ലക്ഷം രൂപ കവർച്ച ചെയ്ത് മുങ്ങിയ സംഘത്തിലെ ഒരാളെയാണ് കുട്ടമ്പുഴ പൊലീസ ്ഒഡീഷയിലെ കന്ധമാൻ ജില്ലയിലെ പസാരയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കൃത്യത്തിൽ പങ്കാളിയായ ഇയാളുടെ സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് .

ഒന്നാം പ്രതിയായ മനോജ് കുമാർ ബെഹറയെ ആണ് പൊലീസ് പിടികൂടിയത്. റൂറൽ എസ് പി രാഹുൽ ആർ നായരുടെ നിർദ്ദേശാനുസരണം മൂവാറ്റുപുഴ ഡി വൈ എസ് പി യുടെ മേൽനോട്ടത്തിൽ നടന്ന കേസ് അന്വേഷണത്തിൽ കുട്ടട്ടമ്പുഴ പൊലീസ് സ്റ്റേഷനിലെ എസ് ഐ പി റ്റി വർക്കി, സീനിയർ സി പി ഒ മാരായ അജികുമാർ പി കെ, ജയൻ എം എസ് ,സി പി ഒ അഭിലാഷ് ശിവൻ എന്നിവർപങ്കാളികളായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP