Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേനൽ കാഠിന്യം ഇരട്ടിക്കുന്നു; ഒരു ദിവസത്തിനിടെ മാത്രം സൂര്യാഘാതമേറ്റത് 24 പേർക്ക്; ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രിയോട് അടുക്കുമെന്ന് മുന്നറിയിപ്പ്; കനത്ത ചൂടിന് പിന്നാലെ 3481 പേർക്ക് ചിക്കൻ പോക്‌സ് പിടിപെട്ടെന്ന് സൂചന; പാലക്കാട് തുടർച്ചയായി രണ്ടാം ദിനവും താപനില 41ൽ തന്നെ; പത്തനംതിട്ടയിൽ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അൾട്രാ വയലറ്റ് രശ്മികളുടെ യൂണിറ്റ് 12 കടന്നെന്നും വിദഗ്ദ്ധർ

വേനൽ കാഠിന്യം ഇരട്ടിക്കുന്നു; ഒരു ദിവസത്തിനിടെ മാത്രം സൂര്യാഘാതമേറ്റത് 24 പേർക്ക്; ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രിയോട് അടുക്കുമെന്ന് മുന്നറിയിപ്പ്; കനത്ത ചൂടിന് പിന്നാലെ 3481 പേർക്ക് ചിക്കൻ പോക്‌സ് പിടിപെട്ടെന്ന് സൂചന; പാലക്കാട് തുടർച്ചയായി രണ്ടാം ദിനവും താപനില 41ൽ തന്നെ; പത്തനംതിട്ടയിൽ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്;  അൾട്രാ വയലറ്റ് രശ്മികളുടെ യൂണിറ്റ് 12 കടന്നെന്നും വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ അതിശക്തമാകുന്നതിന് പിന്നാലെ സൂര്യാഘാതം സംബന്ധിച്ച മരണ സംഖ്യയും അപകട പരമ്പരയും വർധിക്കുകയാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം 24 പേർക്ക് സൂര്യാഘാതനമേറ്റന്നാണ് റിപ്പോർട്ട്. പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേർക്കാണ് സൂര്യാഘാതം ഏറ്റതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല പാലക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ ചൂട് 41 ഡിഗ്രിയായി കഴിഞ്ഞ രണ്ടു ദിവസമായി തുടരുകയാണ്. പുനലൂരിൽ 40 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

മാത്രമല്ല ചൂട് വർധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നുവെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 3481 പേർക്ക് ചിക്കൻ പോക്‌സ് പിടിപെട്ടുവെന്നും 147 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ ചിക്കൻ പോക്‌സ് ബാധിച്ച് ചികിത്സ തേടിയെന്നും 39 പേർക്ക് മഞ്ഞപ്പിത്തവും പിടിപെട്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മാത്രമല്ല കോട്ടയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ യുവാവടക്കം നാലു പേർക്ക് സൂര്യാഘാതമേറ്റിരുന്നു. ഉച്ചയ്ക്ക് ഒരു മണി മുതൽ 3 മണി വരെയുള്ള സമയത്ത് 50 വയസിനുമേൽ പ്രായമുള്ള ആളുകൾ , ഗർഭിണികൾ , കുട്ടികൾ എന്നിവർ വെയിൽ ഏൽക്കരുതെന്നാണ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ദുരന്ത നിവാരണ അഥോറിറ്റി.

കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതമേറ്റത്. ഏറ്റുമാനൂർ ഭാഗത്ത് പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കാണ് പൊള്ളലേറ്റത്. കോട്ടയത്ത് കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ 38.5 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന ചൂട്.

ജില്ലയിൽ മാർച്ചിലെ ശരാശരി താപനില 34.4 ഡിഗ്രിയാണ്. പ്രളയത്തിനു ശേഷം സെപ്റ്റംബർ തുടക്കം മുതൽ 33 മുതൽ 35 ഡിഗ്രിവരെയാണ് ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തിൽ അമ്പരപ്പിലാണ് ജനം. കനത്ത ചൂടിൽ കിഴക്കൻ മലയോരമേഖലയിലടക്കം വരൾച്ചയും രൂക്ഷമായി. പലരും കുടിവെള്ള ടാങ്കർ ലോറികളെയാണ് ആശ്രയിക്കുന്നത്.

അതിനിടെ പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തി.

ഇതോടെ പത്തനംതിട്ട ജില്ലയിൽ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11 മുതൽ 3വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്ന ജോലി ഒഴിവാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിൽ 39 ഡിഗ്രിവരെ പകൽ ചൂട് അനുഭവപ്പെടുന്നുണ്ട്.

അൾട്രാ വയലറ്റ് രശ്മികളുടെ യൂണിറ്റ് 12 ആയെന്ന് റിപ്പോർട്ട്

വേനൽ കടുത്ത് നിൽക്കുന്ന അവസരത്തിൽ വാരാന്ത്യം മുതൽ ഏപ്രിൽ ആദ്യവാരം വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴയെത്തുമെന്നാണു കാലാവസ്ഥാ ഗവേഷകർ നൽകുന്ന സൂചന. നിലവിൽ ബംഗാൾ ഉൾക്കടൽ മഴമേഘങ്ങളെ അകറ്റുന്ന എതിർചുഴലികളുടെ പിടിയിലാണ്. ബംഗാൾ ഉൾക്കടലിൽ കാര്യമായ ന്യൂനമർദങ്ങൾ രൂപമെടുക്കാൻ തൽക്കാലം സാധ്യതയില്ല. അതിനു മെയ്‌ വരെ കാത്തിരിക്കണം. എന്നാൽ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങൾ തെക്കൻ കേരളത്തിൽ മഴ എത്തിക്കുമെന്നാണു പ്രതീക്ഷ.

അറബിക്കടലിൽനിന്നു സാധാരണ കരയിലേക്കു വീശാറുള്ള തെക്കൻ കാറ്റും അകന്നു നിൽക്കുകയാണ്. അതിനിടെ, സൂര്യനിലെ മാരകമായ അൾട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇൻഡക്‌സ്) 12 യൂണിറ്റ് കടന്നു. ഇതോടെ വെയിലേറ്റാൽ തളർന്നു വീഴുന്ന സ്ഥിതിയിലായി കേരളം. 3 മുതൽ 5 വരെയാണു മിതമായ യുവി തോത്. ഈ അളവുള്ളപ്പോൾ 45 മിനിറ്റ് തുടർച്ചയായി വെയിലത്തു നിന്നാൽ പൊള്ളലേൽക്കും. യുവി ഇൻഡക്‌സ് 6, 7 ആകുമ്പോൾ പൊള്ളലേൽക്കാനുള്ള സമയം 30 മിനിറ്റായി കുറയും.

8 മുതൽ 10 വരെ യുവി ഇൻഡക്‌സ് ആയാൽ 15 25 മിനിറ്റ് വെയിലേറ്റാൽ സൂര്യാതപമേൽക്കും. 11നു മുകളിലേക്കു യുവി തോതു കടന്നാൽ അതീവ മാരകമാണ്. ഈ അവസ്ഥയിൽ 10 മിനിറ്റ് വെയിലേറ്റാൽ ആളുകൾക്കു പൊള്ളലേൽക്കും. കേരളത്തിലെ യുവി തോത് 12 യൂണിറ്റ് കടന്നതോടെ രാവിലെ 11നും വൈകിട്ട് 3നും ഇടയിൽ വെയിലത്ത് ഇറങ്ങുന്നവർ തളർന്നുവീഴുന്ന സ്ഥിതിയാണ്. മഴമേഘങ്ങൾ അകന്നതോടെ തെളിഞ്ഞ ആകാശത്തുകൂടി സൂര്യാതപം അത്രയും നേരിട്ടു ഭൂമിയിലേക്കു പതിക്കുകയാണ്. ഭൂഗർഭ ജലനിരപ്പ് താഴ്ന്നതോടെ നദികളും ജലാശയങ്ങളും വറ്റി, പാടശേഖരങ്ങൾ വിണ്ടുകീറി.

സൂര്യൻ ഭൂമധ്യരേഖ കടന്നു കേരളത്തിനു മുകളിലേക്കു വന്നുകൊണ്ടിരിക്കുന്നു. പ്രളയത്തിനു ശേഷം ജൈവാംശമുള്ള മേൽമണ്ണ് ഒഴുകി നഷ്ടമായത് ഈർപ്പത്തിന്റെ തോതു കുറയാൻ കാരണമായി.നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളുടെ ഫലമായുള്ള പൊടിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും ചൂട് കൂടാൻ കാരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP