Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കാമുകൻ' മരിക്കാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെയുമെടുത്ത് പിന്നാലെ ചെന്ന് യുവതി; കമിതാക്കൾ ട്രെയിൻ തട്ടി ദാരുണമായി കൊല്ലപ്പെടുന്ന നേരം അത്ഭുതകരമായി രക്ഷപെട്ട് കുട്ടി; സംഭവം കോട്ടയം മൂലേടത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ; കാമുകനെ പറ്റിയറിഞ്ഞതിന് പിന്നാലെ യുവതിയും ഭർത്താവും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവരം

'കാമുകൻ' മരിക്കാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെയുമെടുത്ത് പിന്നാലെ ചെന്ന് യുവതി; കമിതാക്കൾ ട്രെയിൻ തട്ടി ദാരുണമായി കൊല്ലപ്പെടുന്ന നേരം അത്ഭുതകരമായി രക്ഷപെട്ട് കുട്ടി; സംഭവം കോട്ടയം മൂലേടത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ; കാമുകനെ പറ്റിയറിഞ്ഞതിന് പിന്നാലെ യുവതിയും ഭർത്താവും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവരം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മൂലേടത്തിന് സമീപം കമിതാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തിൽ സ്വപ്‌ന സമീപവാസിയായ ശ്രീകാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം സ്വപ്‌നയുടെ മകളുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. മൂലേടം മേൽപ്പാലത്തിന് സമീപം മാടമ്പ്കാട് റെയിൽവേ ട്രാക്കിലാണ് ഇരുവരുടേയും മൃതദ്ദേഹം കണ്ടെത്തിയത്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ സ്വപ്‌നയും ശ്രീകാന്തുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നെന്നാണ് വിവരം.

ഇന്ന് രാവിലെ ശ്രീകാന്ത് സ്വപ്നയെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു. ഉടൻ തന്നെ സ്വപ്‌ന മകളേയുമെടുത്ത് പള്ളിക്കത്തോട്ടെയ്ക്ക് വരികയും അവിടെ നിന്ന് ശ്രീകാന്തിനൊപ്പം മണിപ്പുഴയിലെത്തി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇതിന് ശേഷം ട്രാക്കിലൂടെ നടക്കുകയും ട്രെയിൻ വന്ന സമയം സ്വപ്‌നയേയും ഇയാൾ പിടിച്ച് വലിച്ച് കയറ്റുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മകൾ പേടിച്ച് അടുത്തവീട്ടിലേക്ക് ഓടിക്കയറി.

ചിങ്ങവനം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സ്വപ്നയുടെ ഭർത്താവ് ഭിന്നശേഷിക്കാരനാണ്. ശ്രീകാന്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മകൾ പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP