Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക നിക്ഷേപം പാക്കിസ്ഥാനുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ഇമ്രാൻ ഖാൻ; എണ്ണ നിക്ഷേപം കണ്ടെത്തിയത് കറാച്ചിയിൽ നിന്നും 230 കിലോമീറ്ററകലെ അറബിക്കടലിലുള്ള ഖനിയിൽ; അല്ലാഹു അനുഗ്രഹിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി പാക്കിസ്ഥാൻ മാറുമെന്നും ഇമ്രാൻ

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക നിക്ഷേപം പാക്കിസ്ഥാനുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ഇമ്രാൻ ഖാൻ; എണ്ണ നിക്ഷേപം കണ്ടെത്തിയത് കറാച്ചിയിൽ നിന്നും 230 കിലോമീറ്ററകലെ അറബിക്കടലിലുള്ള ഖനിയിൽ;  അല്ലാഹു അനുഗ്രഹിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി പാക്കിസ്ഥാൻ മാറുമെന്നും ഇമ്രാൻ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാന് ഏറെ ആശ്വസിക്കാവുന്ന വാർത്തയാണ് ഇപ്പോൾ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെളിപ്പെടുത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എണ്ണ-പ്രകൃതി വാതക നിക്ഷേപം പാക്കിസ്ഥാന് സ്വന്തമാകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. അറബിക്കടലിൽ കറാച്ചിയിൽ നിന്നും 230 കിലോമീറ്ററകലെ നടക്കുന്ന ഖനനത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. അളവ് കണക്കാക്കിയാൽ ഏകദേശം 9 ട്രില്യൺ ക്യൂബിക്ക് എണ്ണ-പ്രകൃതി വാതക നിക്ഷേപമാണ് ഇവിടെയുള്ളതെന്നാണ് കണക്കാക്കുന്നത്.

പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാനണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്ത് വിട്ടത്. ഇമ്രാന്റെ വാക്കുകളിങ്ങനെ :'എല്ലാ പാക്കിസ്ഥാനിയും പ്രാർത്ഥിക്കണം. മൂന്നാഴ്ചക്കുള്ളിൽ സന്തോഷകരമായ വാർത്ത നിങ്ങളുടെ കാതുകളിൽ എത്തിയിരിക്കും. നമ്മൾ എണ്ണ -പ്രകൃതിവാതക സമ്ബന്ന രാജ്യമാകാൻ പോകുന്നു. അല്ലാഹു അനുഗ്രഹിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മൾ മാറപ്പെടും. വിദേശത്തു നിന്നുള്ള എണ്ണയിറക്കുമതി നമുക്കിനി ആവശ്യമില്ലെന്നു മാത്രമല്ല, ഇൻഷാ അള്ളാ നമുക്കിവ വൻതോതിൽ കയറ്റുമതി ചെയ്യാനും കഴിയുന്നതാണ്. മൂന്നാഴ്ച കൂടി കാത്തിരിക്കുക കൂടുതൽ സന്തോഷകരമായ വാർത്തയ്ക്കായി'.

ഈ വർഷം ജനുവരി 14 മുതൽ ബഹുരാഷ്ട്ര കമ്പനിയായ എക്‌സോ മൊബിലിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാന്റെ അറബിക്കടലിൽ നടക്കുന്ന എണ്ണ പര്യവേക്ഷണം ഇപ്പോൾ അതിന്റെ അവസാനഘട്ടത്തിലാണ്. ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകൾ വളരെ ആശാവഹമാണ്. വൻ എണ്ണ നിക്ഷേപം ഇവിടെ ഒളിഞ്ഞുകിടക്കുന്നു. ഖനനം നടക്കുന്ന സ്ഥലത്തിന് കെക്രാ 1 എന്നാണു പേരിട്ടിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP