Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗോവയിൽ ഒളിവിൽ കഴിയുമ്പോഴും ചൂതാട്ടവും തട്ടിപ്പും വെട്ടിപ്പുമായി ആർഭാട ജീവിതം; കേരളത്തിലേക്ക് ഇരുവരെയും വരുത്തിയത് കൗശലപൂർവം; മൂവാറ്റുപുഴ കെഎസ്എഫ്ഇ മൂക്കുപണ്ടം തട്ടിപ്പ് കേസിലെ പ്രതികളായ മുൻ എസ്‌ഐയും കൂട്ടാളിയും അറസ്റ്റിൽ; മക്കാറിനെയും ആഷിക്കിനെയും കുറ്റവാളികളെന്ന് പൊലീസ് തിരിച്ചറിഞ്ഞത് സിസിടിവി നിരീക്ഷണത്തിലൂടെ

ഗോവയിൽ ഒളിവിൽ കഴിയുമ്പോഴും ചൂതാട്ടവും തട്ടിപ്പും വെട്ടിപ്പുമായി ആർഭാട ജീവിതം; കേരളത്തിലേക്ക് ഇരുവരെയും വരുത്തിയത് കൗശലപൂർവം; മൂവാറ്റുപുഴ കെഎസ്എഫ്ഇ മൂക്കുപണ്ടം തട്ടിപ്പ് കേസിലെ പ്രതികളായ മുൻ എസ്‌ഐയും കൂട്ടാളിയും അറസ്റ്റിൽ; മക്കാറിനെയും ആഷിക്കിനെയും കുറ്റവാളികളെന്ന് പൊലീസ് തിരിച്ചറിഞ്ഞത് സിസിടിവി നിരീക്ഷണത്തിലൂടെ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മൂക്കുപണ്ടം തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എസഐയും കൂട്ടാളിയും അറസ്റ്റിൽ. മുവാറ്റുപുഴയിലെ കെഎസ്എഫ്ഇ ബ്രാഞ്ചിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 1,65,000/ രൂപയും തൊടുപുഴ കെഎസ്എഫ്ഇബ്രാഞ്ചിൽ നിന്നും 70,000/ രൂപയും തട്ടിയെടുത്ത കേസിലെ പ്രതികളാണ് പിടിയിലായത്. മുൻ എസ്‌ഐ കോട്ടപ്പടി വില്ലേജ് അയക്കാട് കരയിൽ അയപ്പാറ തൈക്കാവിന് സമീപം ചിറ്റേത്തുകൂടി വീട്ടിൽ മൈതീൻ മകൻ മക്കാർ സിഎം (56) തൊടുപുഴ കാരിക്കോട് കരയിൽ നൈനാർ പള്ളിക്ക് സമീപം കമ്പക്കലായിൽ വീട്ടിൽ നാസർ മകൻ ആഷിക് എം നാസർ (23) എന്നിവരെയാണ് മുവാറ്റുപുഴ ഡിവൈഎസ്‌പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ മുവാറ്റുപുഴ സിഐ നിർമൽ ബോസ് എസ്‌ഐ ബൈജു ആർ.രാജൻ, എഎസ്‌ഐ മാരായ എംഎം ഷമീർ, പി.കെ സലിം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഗസ്റ്റിൻ ജോസഫ് , ജയകുമാർ ജ ഇ,ജിമ്മൊൻ ജോർജ് എന്നിവരടങ്ങിയ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ പിടിയിലായത്. മക്കാർ സമാനമായ നിരവധി കേസുകളിൽ എറണാകുളം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും പ്രതിയാണ്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഗോവയിൽ ഒളിവുജീവിതത്തിൽ ആയിരുന്നു.

പ്രതി മക്കാരിനെ തന്ത്രത്തിലൂടെ കേരളത്തിൽ എത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്‌പി ഷാജിമോൻ ജോസഫ് അറിയിച്ചു.വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ സമർപ്പിച്ചും സിസിടിവി ക്യാമറകൾ ഇല്ലാത്ത ബ്രാഞ്ചുകൾ തിരഞ്ഞെടുത്തും ആയിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഗോവയിൽ ചൂതാട്ടത്തിനും ആർഭാട ജീവിതത്തിനും ഉപയോഗിച്ചുവരികയായിരുന്നു. പിടിയിലായ ആഷിക് ബികോം ബിരുദധാരിയും മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലും, ഇയാൾ ജോലി ചെയ്തിരുന്ന ഹോൾസെയിൽ മരുന്ന് വ്യാപാര സ്ഥാപനം വഴി 'ഒടിയൻ' എന്ന പേരിൽ ഉള്ള ലഹരിമരുന്ന് വില്പന നടത്തിയതിനും മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ജയിലിൽ വച്ചു പരിചയപ്പെട്ട നിരവധി മുക്കുപണ്ട കേസുകളിൽ പ്രതിയും മുൻ പൊലീസ് സബ് ഇൻസ്‌പെക്ടറും ആയ മക്കാരിനൊപ്പം ചേർന്ന് ഒരു തെളിവും അവശേഷിപ്പിക്കാതെ വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണ് പൊലീസിന്റെ സമർത്ഥമായ നീക്കത്തിലൂടെ പൊളിച്ചടുക്കിയത്. ഇതിനായി നിരവധി വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പൊലീസ് സംഘം പരിശോധിച്ച് കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുകളെ സൈബർ സെൽ മുഖാന്തിരം ദിവസങ്ങളോളം നിരീക്ഷിച്ചാണ് ആഷിക്കിൽ എത്തിയത്. ഇവർ ഇനിയും സമാനമായ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായും പൊലീസ് സംശയിക്കുന്നതിനാൽ പ്രതികളെ കസ്റ്റകെഎസ്എഫ്ഇബാഞ്ചുകൾ തട്ടിപ്പിനായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിന് രൂപീകരിച്ച ഈ പൊലീസ് സംഘം അടുത്ത നാളുകളിൽ ഡൽഹിയിൽ നിന്നും എൽഇഡി ബൾബ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും, എടിഎം തട്ടിപ്പ് കേസിലെ മധ്യപ്രദേശ് സ്വദേശിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നും, പ്രധാനമന്ത്രിയുടെ മുദ്ര ലോൺ തട്ടിപ്പു കേസിലെ പ്രതി സിനിമ സീരിയൽ താരത്തെയും, വ്യാജ ബീഡി വില്പനക്കെത്തിച്ച ബംഗാൾ മുർഷിദാബാദ് സ്വാദേശികളെയും പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP