Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടമ്പ കടക്കാനായില്ല; കാർഷിക വായ്പയ്ക്കുള്ള മോറട്ടോറിയം വൈകും; സാധാരണ അപേക്ഷ പോരെന്നും അപേക്ഷയിൽ കൂടുതൽ വ്യക്തത വേണമെന്നും ടിക്കാറാം മീണ; സർക്കാരിനെ പ്രതിസന്ധിയിലാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വീശദീകരണം തേടി; ഫയൽ മടക്കിയതോടെ വീണ്ടും പ്രതിക്കൂട്ടിലാവുന്നത് ചീഫ് സെക്രട്ടറി; ഭരണപക്ഷത്തിന് കൈയടി കിട്ടുമായിരുന്ന തീരുമാനം വൈകിച്ച് പ്രതിപക്ഷത്തിന് ആയുധം കൈയിൽ കൊടുത്തതിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിരാശ

കടമ്പ കടക്കാനായില്ല; കാർഷിക വായ്പയ്ക്കുള്ള മോറട്ടോറിയം വൈകും; സാധാരണ അപേക്ഷ പോരെന്നും അപേക്ഷയിൽ കൂടുതൽ വ്യക്തത വേണമെന്നും ടിക്കാറാം മീണ; സർക്കാരിനെ പ്രതിസന്ധിയിലാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വീശദീകരണം തേടി; ഫയൽ മടക്കിയതോടെ വീണ്ടും പ്രതിക്കൂട്ടിലാവുന്നത് ചീഫ് സെക്രട്ടറി; ഭരണപക്ഷത്തിന് കൈയടി കിട്ടുമായിരുന്ന തീരുമാനം വൈകിച്ച് പ്രതിപക്ഷത്തിന് ആയുധം കൈയിൽ കൊടുത്തതിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിരാശ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം വൈകും. സാധാരണ അപേക്ഷ പോരെന്നും അപേക്ഷയിൽ കൂടുതൽ വ്യക്തത വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. കർഷകരുടെ എല്ലാത്തരം വായ്പകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം ഏർപ്പെടുത്താനും ബാങ്കുകളുടെ ജപ്തി നടപടികൾ നിറുത്തിവയ്പിക്കാനും മാർച്ച് അഞ്ചിന് ചർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

എന്നാൽ കർഷകരെ സഹായിക്കാനായി മന്ത്രിസഭ പ്രഖ്യാപിച്ച കാർഷിക പാക്കേജിൽ ഉത്തരവിറക്കാതിരുന്നത് വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയെ പരസ്യമായി വിമർശിച്ച് കൃഷി മന്ത്രി വി എസ്. സുനിൽകുമാർ രംഗത്ത് വന്നിരുന്നു. തുടർന്നു നടന്ന മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചീഫ് സെക്രട്ടറിയുടെ നടപടിയെ വിമർശിച്ചിരുന്നു. നേരത്തേ പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി ഒക്ടോബർ 31 വരെയുള്ള സാഹചര്യത്തിലാണ് മോറട്ടോറിയം ഉത്തരവ് ഇറക്കാതിരുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചിരുന്നു.

എന്നാൽ നിലവിലുള്ള മോറട്ടോറിയത്തിൽ കാർഷിക ആവശ്യങ്ങൾക്കായി എടുത്ത കടങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബാങ്കേഴ്സ് സമിതി എടുത്ത തീരുമാനമായിരുന്നു അത്. കർഷകർ എടുത്തിട്ടുള്ള കാർഷിക ഇതര വായ്പകളെ കൂടി ഉൾപ്പെടുത്തിയായിരുന്നു സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചത്.

മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാൻ റവന്യു വകുപ്പിന് അനുമതി നൽകണമെന്ന കത്തു സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു കഴിഞ്ഞ ദിവസം അയച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടാത്തതിന്റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൊറട്ടോറിയം ദീർഘിപ്പിച്ച് ഉത്തരവിറക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചിരുന്നു.

എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി, മന്ത്രിയുടെ നിർദ്ദേശം തള്ളി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയുമില്ല. ഇതാണു വിമർശനത്തിനു വഴിയൊരുക്കിയത്. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ 3 സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളും വെള്ളിയാഴ്ച ഈ ഫയലിൽ ഒപ്പുവച്ച് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിക്കായി കൈമാറി.

വാണിജ്യ, ദേശസാൽകൃത ബാങ്കുകളിലെ വായ്പകളുടെ ജപ്തി നടപടിക്കുള്ള മൊറട്ടോറിയത്തിന് വരുന്ന ജൂലൈ 31 വരെ പ്രാബല്യമുണ്ട്. സഹകരണ ബാങ്ക്, ഹൗസിങ് ബോർഡ്, വിവിധ കോർപറേഷനുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാകട്ടെ ഒക്ടോബർ 11 വരെയും. ഇതു പരിഗണിച്ചായിരിക്കും കമ്മിഷൻ തീരുമാനമെടുക്കുക. പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കെ ഏതൊക്കെ ഉത്തരവുകൾക്കാണു കമ്മിഷൻ അനുമതി നൽകുകയെന്നു സ്‌ക്രീനിങ് കമ്മിറ്റിക്കു ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദം മൂലം അവർ ഇതു കമ്മിഷനു വിടുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ മോറട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കുന്നതിനായിരുന്നു സാധാരണ ഗതിയിൽ ആറാം തീയതി നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം അഞ്ചാം തീയതി കൂടി തീരുമാനം എടുത്തത്. എന്നാൽ മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി തന്നെ അട്ടിമറിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം അന്നുതന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും അവരെക്കൊണ്ട് ജോലി ചെയ്യിക്കാനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിയുന്നില്ല എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. ഏതായാലും തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഈ നടപടി ഇടതുപക്ഷത്തിനെ കൂടുതൽ പ്രതിരോധത്തിലാക്കും.

നിലവിലുള്ള മോറട്ടോറിയത്തിൽ കാർഷിക മേഖലയ്ക്കായി എടുത്ത കടങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി നേരിട്ട് എടുത്തതാണത്. കർഷകർ എടുത്തിട്ടുള്ള മറ്റു വായ്പകളും ഉൾപ്പെടുത്തിയാണു സർക്കാർ മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചത്. കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തുന്നതടക്കം കൃഷി വകുപ്പ് ഇറക്കിയ നിർദ്ദേശങ്ങളിൽ തുടർനടപടി വേണ്ടെന്നു നേരത്തെ ചീഫ് സെക്രട്ടറിയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും തീരുമാനിച്ചിരുന്നു. ഇതിനു മുകളിൽ തുടർനടപടി വേഗത്തിൽ സ്വീകരിക്കാൻ നിർദ്ദേശിച്ചു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ എഴുതിയ കുറിപ്പിനെത്തുടർന്നു ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി ഇതു വേണ്ടെന്നു വച്ച കാരണമെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

നഷ്ടമുണ്ടാകുന്ന കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുന്നതിനും കാർഷിക കടങ്ങളുടെ ആദ്യ വർഷത്തെ പലിശ ഇളവിനുള്ള തുക സർക്കാർ നൽകുന്നതിനുമായി കൃഷിവകുപ്പും റവന്യു വകുപ്പും പ്രത്യേകം പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് കൃഷി മന്തി വി എസ്.സുനിൽകുമാർ പറഞ്ഞത്. ഇതിനാവശ്യമായ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ലഭ്യമാക്കാനാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കു കൈയടി വാങ്ങിക്കൊടുക്കാമായിരുന്ന തീരുമാനം വൈകിച്ച് പ്രതിപക്ഷത്തിന് ആയുധമാക്കി നൽകിയെന്നു മറ്റു ചില മന്ത്രിമാരും അഭിപ്രായപ്പെട്ടു. ജപ്തി നടപടികൾ ഉണ്ടാകില്ലെന്ന് ബാങ്കുകൾ ഉറപ്പു നൽകിയെന്നും കർഷകർക്ക് ആശങ്കവേണ്ടെന്നും ഇപ്പോഴത്തെ മോറട്ടോറിയം നവംബർവരെ നിലവിലുണ്ടെന്നുമാണ് കൃഷി മന്ത്രി പറയുന്നത്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP