Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പബ്ലിക് സ്‌കൂളുകളിൽ ബൈബിൾ പഠനവിഷയമാക്കണമെന്ന് മിസ്സൗറി ഹൗസ്

പബ്ലിക് സ്‌കൂളുകളിൽ ബൈബിൾ പഠനവിഷയമാക്കണമെന്ന് മിസ്സൗറി ഹൗസ്

പി.പി. ചെറിയാൻ

ജെഫർസൺസിറ്റി: മിസ്സൗറി സംസ്ഥാനത്തെ പബ്ലിക് സ്‌കൂളുകളിൽ ബൈബിൾ പഠനം ഐശ്ചിക വിഷയമായി തിരഞ്ഞെടുത്ത് പഠിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അനുവാദം നൽകുന്ന ബില്ലിന് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ അംഗീകാരം.

റിപ്പബ്ലിക്കൻ പ്രതിനിധി ബെൻ ബേക്കർ അവതരിപ്പിച്ച ബില്ലിൽ നടന്ന വോട്ടെടുപ്പിൽ 95 പേർ അനുകൂലമായും 52 പേർ എതിർത്തും വോട്ടു രേഖപ്പെടുത്തി മാർച്ച് 25 തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. ബൈബിൾ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ ഗ്രേഡ് പന്ത്രണ്ടിൽ ഇപ്പോൾ തന്നെ പഠിപ്പിക്കുന്നതിനാൽ ഈ ബില്ലിന്റെ ആവശ്യമില്ല എന്ന് ബില്ലിനെ എതിർക്കുന്നവർ വാദിച്ചുവെങ്കിലും ഭൂരിപക്ഷത്തോടെ പ്രതിനിധിസഭ ബിൽ പാസ്സാക്കുകയായിരുന്നു.

അർത്ഥപൂർണ്ണമായ ബൈബിൾ പഠനം നടത്തുന്നതിനുള്ള അനുമതി നിലവിലില്ലാത്തതിനാൽ ഈ ബില്ല് ആവശ്യമാണ്. ബൈബിൾ പഠനത്തെ പബ്ലിക് സ്‌കൂളുകളിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബില്ലു കൊണ്ടു പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈബിൾ പഠിപ്പിക്കുന്നതിന് അദ്ധ്യാപകർക്കു പരിശീലനം നൽകുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ബില്ല് പാസ്സായാൽ ഗവർണർ മൈക്ക് പാർസൺ ഒപ്പിട്ടു നിയമമാക്കുമെന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിദ്യാലയങ്ങളിൽ റഫറൻസ് ഗ്രന്ഥമായി ബൈബിൾ ഉപയോഗിക്കുന്നതിനുള്ള മിസ്സൗറി നിയമം ഇതിനകം തന്നെ നിലവിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP