Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരം അവസാനിപ്പിക്കാതെ ജൂനിയർ ഡോക്ടർമാർ; ഈ വർഷത്തിലെ അഞ്ചാം ഘട്ട സമരം ഏപ്രിലിൽ; നാല് ദിവസം നീളുന്ന സമരത്തിന് ഏപ്രിൽ 15 ന് തുടക്കം; കാന്റർബറിയെ സമരത്തിൽ നിന്ന് ഒഴിവാക്കും

സമരം അവസാനിപ്പിക്കാതെ ജൂനിയർ ഡോക്ടർമാർ; ഈ വർഷത്തിലെ അഞ്ചാം ഘട്ട സമരം ഏപ്രിലിൽ; നാല് ദിവസം നീളുന്ന സമരത്തിന് ഏപ്രിൽ 15 ന് തുടക്കം; കാന്റർബറിയെ സമരത്തിൽ നിന്ന് ഒഴിവാക്കും

ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഹെൽത്ത് ബോർഡ് തയ്യാറാകാത്തതോടെ കൂടുതൽ സമരവുമായി മുന്നോട്ട് പോാനാണ് ന്യൂസിലന്റ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം.ഇതോടെ ഈ വർഷത്തെ അഞ്ചാം ഘട്ട സമരവും ഡോക്ടർമാരുടെ യൂണിയൻ പ്രഖ്യാപിച്ച് കഴിഞ്ഞു. നാല് ദിവസം നീളുന്ന സമരത്തിന് ഏപ്രിൽ 15 നാണ് തുടക്കമാകുക. എന്നാൽ ഭീകരാക്രമണം നടന്ന കാന്റർബറിയ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

15 മുതൽ 18 വരെയാണ് ന്യൂസിലന്റ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടക്കുക. മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ജനുവരിയാലാണ് ആദ്യ ഘട്ട സമരം ആരംഭിച്ചത്. തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ചിട്ട് ഒരു വർഷമായെന്നും ഇത് പുതുക്കണമെന്നതു ആവശ്യപ്പെ്ട്ടാണ് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്.

പിന്നീട് ഫെബ്രുവരി, മാർച്ച് മാസങ്ങളിലും ജോലിയിൽ നിന്ന് വിട്ട് നിന്ന് ഡോക്ടർമാർ സമരം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP