Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തിന്റെ സംസ്‌കാരത്തിനും നിരക്കാത്ത വസ്ത്രധാരണവും മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും ഇനി നിയമലംഘനം; സൗദിയിൽ പൊതുമര്യാദകൾ പാലിക്കാനുള്ള നിയമാവലിക്ക് ശൂറ കൗൺസിൽ അംഗീകാരം

രാജ്യത്തിന്റെ സംസ്‌കാരത്തിനും നിരക്കാത്ത വസ്ത്രധാരണവും  മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും ഇനി നിയമലംഘനം; സൗദിയിൽ പൊതുമര്യാദകൾ പാലിക്കാനുള്ള നിയമാവലിക്ക് ശൂറ കൗൺസിൽ അംഗീകാരം

രാജ്യത്തിന്റെ സംസ്‌കാരത്തിനും നിരക്കാത്ത വസ്ത്രധാരണവും മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും ഇനി നിയമലംഘനം ആയി കണക്കാക്കും.സൗദിയിൽ പൊതു മര്യാദകൾ പാലിക്കാനുള്ള നിയമാവലിക്ക് ശൂറ കൗൺസിൽ അംഗീകാരം നല്കിയതോടെ നിയമലംഘനം നടത്തുന്നവർക്ക് അർഹിക്കുന്ന ശിക്ഷയും പിഴയും ലഭിക്കും.

പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് നിയമാവലി മുഖ്യമായും പരാമർശിക്കുന്നത്. മര്യാദക്കും രാജ്യത്തിന്റെ സംസ്‌കാരത്തിനും നിരക്കാത്ത വസ്ത്രധാരണം, വസ്ത്രത്തിൽ സ്വഭാവ മര്യാദക്ക് നിരക്കാത്ത ചിത്രങ്ങൾ ഉണ്ടായിരിക്കൽ എന്നിവ ശിക്ഷാർഹമായി പരിഗണിക്കും. പൊതു സ്ഥലങ്ങളിലെ ചുമരുകളിൽ പെർമിറ്റ് കൂടാതെ എഴുതുന്നതും വരക്കുന്നതും ശിക്ഷാർഹമാണ്.

മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും നിയമലംഘനമായി പരിഗണിക്കാവുന്നതാണ്. പള്ളികളുടെ ആദരവിനും പവിത്രതക്കും നിലക്കാത്ത പെരുമാറ്റവും നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ, ഇലക്ട്രോണിക്, സാമൂഹ്യ മാധ്യമങ്ങളിലെ അപമര്യാദ പെരുമാറ്റവും നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ശുറാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നിയമലംഘനം ആവർത്തിക്കുന്നതിനനുസരിച്ച് ശിക്ഷയും പിഴയും ഇരട്ടിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP