Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ് 23ന് വോട്ടെണ്ണൽ തുടങ്ങിയാലും ഫലം പുറത്തറിയാൻ ആറുദിവസം കാത്തിരിക്കേണ്ടി വരുമോ? വിവിപാറ്റ് മെഷീനിലെ 50 ശതമാനം വോട്ടുകളും എണ്ണി നോക്കണമെന്ന നിർദ്ദേശം ഫലപ്രഖ്യാപനം അനിശ്ചിത കാലത്തേക്ക് നീട്ടിയേക്കും; സുപ്രീം കോടതിയുടെ തീർപ്പു കാത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

മെയ് 23ന് വോട്ടെണ്ണൽ തുടങ്ങിയാലും ഫലം പുറത്തറിയാൻ ആറുദിവസം കാത്തിരിക്കേണ്ടി വരുമോ? വിവിപാറ്റ് മെഷീനിലെ 50 ശതമാനം വോട്ടുകളും എണ്ണി നോക്കണമെന്ന നിർദ്ദേശം ഫലപ്രഖ്യാപനം അനിശ്ചിത കാലത്തേക്ക് നീട്ടിയേക്കും; സുപ്രീം കോടതിയുടെ തീർപ്പു കാത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവിപാറ്റ് മെഷീനിലെ 50 ശതമാനം വോട്ടുകളും ഒത്തുനോക്കുന്നത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് മെഷീനിൽ പതിഞ്ഞ വോട്ടും വിവിപാറ്റിലെ സ്ലിപ്പുകളും ഒത്തുനോക്കുന്നത് 50 ശതമാനമാക്കി വർധിപ്പിച്ചാൽ ഫലം വരാൻ ആറ് ദിവസം എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച 50 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണിനോക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വോട്ടിങ് മെഷീനിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്നറിയാൻ ഇത് സഹായകരമാകുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ഇത് ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി കമ്മീഷനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു.

ഓരോ മണ്ഡലങ്ങളിലേയും 50 ശതമാനം വോട്ടുകളും ഒത്തുനോക്കുക എന്നത് വളരെ സമയമെടുക്കുന്ന കാര്യമാണ്. അങ്ങനെ ഒത്തുനോക്കുകയാണെങ്കിൽ ഫലം വരുന്നതിന് ആറ് ദിവസത്തോളം കാത്തിരിക്കേണ്ടി വരും. നിലവിൽ ഒത്തുനോക്കുന്ന രീതിയനുസരിച്ച് വിവിപാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനിൽ പതിഞ്ഞ വോട്ടുകളും 99.9936 ശതമാനവും ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒത്തുനോക്കുന്നത് വർധനവ് വരുത്തുന്നതിലൂടെ വിശ്വാസ്യത വർധിപ്പിക്കാനാകില്ല എന്നാണ് കമ്മീഷന്റെ നിലപാട്. ഒരു പ്രത്യേക ശതമാനം സാമ്പിളുകൾ പരിശോധിച്ചതുകൊണ്ട് മാത്രമെ കൃത്യത ഉറപ്പിക്കാനാകൂ എന്നതിന് ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ലാത്തതാണെന്നും കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിലെ രീതിയനുസരിച്ചാണ് കഴിഞ്ഞ കുറേ കാലങ്ങളായി തിരഞ്ഞെടുപ്പ് തുടരുന്നത്. ഏറ്റവും യോജിച്ച രീതി ഇതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉയർന്നുവരുന്ന തൽക്ഷണ പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പോളിങ് ബൂത്തിലും ഒരു ലോക്സഭാ മണ്ഡലത്തിൽ ഒരോ മണ്ഡലത്തിലെ പോളിങ് ബൂത്തിലും വിവിപാറ്റുകൾ എണ്ണാനാണ് ഇപ്പോഴത്തെ രീതിയനുസരിച്ച് തീരുമാനിച്ചിരിക്കുന്നത്. ഇത് ശാസ്ത്രീയവും വിശ്വസനീയവുമല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. വോട്ടിങ് യന്ത്രത്തങ്ങളിൽ തിരിമറി നടക്കുമെന്നും ഭരകക്ഷിക്ക് അനുകൂലമായ രീതിയിൽ ഫലം കൃത്രിമമായി സൃഷ്ടിക്കാനാകുമെന്നാണ് ഇവർ ആരോപിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചിരുന്ന സമയത്ത് നിലവിലെ സ്ഥിതി മാറ്റി കൂടുതൽ വോട്ടുകൾ ഒത്തുനോക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയടക്കം നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയിരുന്നു. 

പ്രതിപക്ഷത്തെ 21 പാർട്ടികളാണ് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യം ഉയർത്തിയത്. ഇതിനാണ് അഞ്ച് ദിവസം വേണ്ടി വരുമെന്ന് കമ്മീഷൻ പറയുന്നത്. തായത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മെയ്‌ 28ന് മാത്രമേ പുറത്തുവരികയുള്ളൂവെന്നാണ് കമ്മീഷൻ വിശദീകരിക്കുന്നത്. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ യന്ത്രസാമഗ്രികളൊന്നുമില്ല. ഇതിന് വിശദ പരിശീലനവും ജീവനക്കാർക്ക് കൊടുക്കേണ്ടി വരും. വലിയ ഹാളുകൾ തന്നെ കൗണ്ടിങ്ങിന് വേണ്ടിവരും. ഇങ്ങനെ ബുദ്ധിമുട്ടുകൾ നിരവധിയാണെന്നാണ് കമ്മീഷൻ പറയുന്നത്. ഇപ്പോൾ ഏതെങ്കിലും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാറുണ്ട്. ഇതിലൂടെയാണ് വോട്ടിങ് മിഷന്റെ കൃത്യത ഉറപ്പുവരുത്തുന്നത്.

10.35 ലക്ഷം പോളിങ് ബൂത്തുകളാണ് ഉള്ളത്. ഒരു പോളിങ്ങ് സ്‌റ്റേഷനിലെ വിവി പാറ്റ് മിഷൻ എണ്ണുന്നതിന് ഒരു മണിക്കൂർ വേണ്ടിവരും. ഇത് കണക്കാക്കിയാണ് റിസൾട്ട് പുറത്തുവരാൻ കുറഞ്ഞത് അഞ്ച് ദിവസം വേണ്ടിവരുമെന്ന് കമ്മീഷൻ പറയുന്നത്. 50 ശതമാനം വോട്ട് എണ്ണുന്നതിലൂടെ മിഷന്റെ സുതാര്യത ഉറപ്പാക്കാനും കഴിയില്ല. വിവിപാറ്റ് സ്‌ളിപ്പുകൾ എണ്ണുന്നത് കർശനമാക്കണെമന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികൾ നൽകിയ കേസിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിങ് യന്ത്രത്തിൽ വോട്ടുകൾ ഉറപ്പാക്കാൻ പേപ്പർ സ്‌ളിപ്പുകൾ ലഭ്യമാക്കുന്ന വിവിപാറ്റ് സമ്പ്രദായം പാർലമെന്റ്, അസംബ്‌ളി മണ്ഡലങ്ങളിൽ 50ശതമാനത്തിൽ കൂടുതൽ നടപ്പാക്കുക പ്രായോഗികമല്ലെന്ന നിലപാടാണ് കമ്മിഷന്റേത്.

കൂടുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ടി വരും. റിട്ടേണിങ് ഓഫീസർമാരുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിൽ വിവിപാറ്റ് സ്‌ളിപ്പുകൾ എണ്ണാൻ പ്രത്യേക സംവിധാനം ഒരുക്കണം.ഇപ്പോഴുള്ള സാമ്പിൾ പരിശോധനകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും തമ്മിൽ 99.9936ശതമാനം കൃത്യത കാണിക്കുന്നുണ്ട്. സാമ്പിളുകളുടെ എണ്ണം കൂട്ടിയാലും വിശ്വാസത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകില്ല. അതിന് ശാസ്ത്രീയ അടിസ്ഥാനവുമില്ല. ആകെ 10.35ലക്ഷം യന്ത്രങ്ങളിൽ നിന്ന് 479 യന്ത്രങ്ങളാണ് സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതുവരെ സാമ്പിൾ പരിശോധനകളിൽ പിഴവുകൾ കണ്ടെത്തിയിട്ടില്ല. കൂടുതൽ കൃത്യത ഉറപ്പാക്കാൻ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 4125 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കും.1500 പോളിങ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ വോട്ടിങ് യന്ത്രവും വിവിപാറ്റും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ ആര്യാമ്മാ സുന്ദരം മുഖേനെ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് മൂന്നുതവണ മോക്ക് വോട്ടെടുപ്പ് നടത്താറുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ 1.6ലക്ഷം വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും 500 മുതൽ 1200 വോട്ടുകൾ വീതം ചെയ്ത് സുതാര്യത ഉറപ്പാക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP