Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേദന ഇല്ലാത്ത കാലം വരുമോ...? പ്രസവിക്കാൻ പോലും വേദനിക്കേണ്ടി വരാതിരുന്ന ഈ 71 കാരിയുടെ ജീനിൽ നടത്തുന്ന ഗവേഷണങ്ങൾ മനുഷ്യകുലത്തിൽ നിന്നും വേദനയെ തുടച്ച് നീക്കുമെന്ന് കരുതി ശാസ്ത്രജ്ഞർ; ഒരിക്കൽ പോലും വേദനിക്കാത്ത ഒരു സ്ത്രീയുടെ കഥ

വേദന ഇല്ലാത്ത കാലം വരുമോ...? പ്രസവിക്കാൻ പോലും വേദനിക്കേണ്ടി വരാതിരുന്ന ഈ 71 കാരിയുടെ ജീനിൽ നടത്തുന്ന ഗവേഷണങ്ങൾ മനുഷ്യകുലത്തിൽ നിന്നും വേദനയെ തുടച്ച് നീക്കുമെന്ന് കരുതി ശാസ്ത്രജ്ഞർ; ഒരിക്കൽ പോലും വേദനിക്കാത്ത ഒരു സ്ത്രീയുടെ കഥ

സ്‌കോട്ട്ലൻഡിൽ കുടുംബത്തോടൊപ്പം കഴിയുന്ന ജോ കാമറോൺ എന്ന സ്ത്രീക്ക് 71 വയസായി. എന്നാൽ നാളിതുവരെ സൂചി കുത്തുന്ന വേദന പോലും അനുഭവിച്ചില്ലെന്ന പ്രത്യേകതകയാൽ ഇപ്പോൾ ലോകത്തിന് മുന്നിൽ അത്ഭുതമാവുകയാണ് ഈ വയോധിക.

പ്രസവിക്കുന്ന വേളയിൽ പോലും വേദന തീരെ അനുഭവിച്ചിട്ടില്ലെന്ന റെക്കോർഡ് സ്വന്തമാക്കിയ സ്ത്രീയാണിത്. ഇതിനെ തുടർന്ന് ജോയുടെ ജീനുകളിൽ നിർണായകമായ ഗവേഷണങ്ങളാണ് ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മനുഷ്യകുലത്തിൽ നിന്ന് തന്നെ വേദനയെ എന്നെന്നേക്കും തുടച്ച് നീക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രം പ്രതീക്ഷിക്കുന്നത്. ഒരിക്കൽ പോലും വേദനിക്കാത്ത ഒരു സ്ത്രീയുടെ കഥയാണിത്.

താൻ പ്രസവിക്കാൻ മണിക്കൂറുകളെടുത്തിരുന്നുവെന്നും എന്നാൽ തന്റെ ശരീരത്തിന് ആ വേളയിൽ മാറ്റങ്ങളുണ്ടാകുന്നതായി തോന്നിയെങ്കിലും തരിമ്പും വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് ജോ വെളിപ്പെടുത്തുന്നത്. ഇവരുടെ ശരീരം വ്യത്യസ്തമായ രീതിയിലാണ് വേദനയെ അനുഭവിക്കുന്നതെന്നും ശാസ്ത്രം അനുമാനിക്കുന്നു. എന്തുകൊണ്ടാണ് ജോയ്ക്ക് മാത്രം ഈ വ്യത്യസ്തമായ അനുഭവം അഥവാ കഴിവുണ്ടായിരിക്കുന്നതെന്ന് തിരിച്ചറിയുന്നതിനാണ് ശാസ്ത്രജ്ഞർ നിലവിൽ അവരുടെ ജീനുകളെ സൂക്ഷ്മമായ ഗവേഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്.

വേദനയില്ലാതാക്കുന്ന ജോയുടെ ജീനിന്റെ സവിശേഷത തിരിച്ചറിയാൻ സാധിക്കുന്നതിലൂടെ പെയിൻ ട്രീറ്റ്മെന്റ് രംഗത്ത് പുതിയൊരു ചുവട് വയ്പിനാണ് തുടക്കം കുറിക്കുകയെന്നാണ് ദി ബ്രിട്ടീഷ് ജേർണൽ ഓഫ് അനസ്തേഷ്യ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ജോയ്ക്ക് വേദന ഇല്ലെന്ന കാര്യം അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ വെളിപ്പെട്ടിരുന്നു. സ്‌കോട്ട്ലൻഡിൽ സാധാരണ ജീവിതം നയിക്കുന്ന കാലത്ത് ജോ കൈയുടെ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ജോയ്ക്ക് യാതൊരു വേദനയും ഇല്ലെന്നും അതിനാൽ പെയിൻ കില്ലറുകൾ നൽകേണ്ടതില്ലെന്നും അന്ന് തന്നെ ഡോക്ടർ തിരിച്ചറിഞ്ഞിരുന്നു.

65ാം വയസിൽ ഇടുപ്പ് ശസ്ത്രക്രിയക്ക് ജോ വിധേയയായിരുന്നു. വേദനയില്ലാത്തതിനാൽ ഇടുപ്പ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ജോ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഇടുപ്പിൽ മുറിവുകളും പൊള്ളലുകളും ഉണ്ടായിട്ടും ജോയ്ക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. തുടർന്ന് ഇടുപ്പിൽ നിന്നും രക്തം വരുന്നത് കണ്ട ഭർത്താവിന്റെ നിർദേശമനുസരിച്ചായിരുന്നു ജോ ഡോക്ടറെ പോയിക്കണ്ട് അധികം വൈകുന്നതിന് മുമ്പ് ഇടുപ്പ് ശസ്ത്രക്രിയക്ക് വിധേയയായിരുന്നത്. സാധാരണ എല്ലാവർക്കും FAAH-OUT FAAH-OUT. എന്ന ജീനാണുള്ളതെന്നും എന്നാൽ ജോയ്ക്ക് ഇതിൽ നിന്നും വ്യത്യസ്തമായ ജീനുള്ളതിനാലാണ് വേദനയില്ലാതിരിക്കുന്നതെന്നും അവരുടെ ഡോക്ടർ വിശദീകരിക്കുന്നു. വേദനയില്ലെന്നതിന് പുറമെ യാതൊരു കാര്യത്തിലും ആശങ്കയില്ലാത്ത പ്രകൃതമാണ് ജോയുടേതെന്നതും ഗവേഷകർ താൽപര്യത്തോടെ നിരീക്ഷണത്തിന് വിധേയമാക്കി വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP