Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഞ്ചു കുഞ്ഞിലും ലൈംഗികവെറി തീർത്ത് നരാധമൻ; ക്രൂരമർദ്ദനത്തിൽ തലയോട് തകർന്ന് മരണത്തോട് മല്ലടിക്കുന്ന ഏഴ് വയസുകാരൻ ക്രൂര ലൈംഗിക പീഡനത്തിനും ഇരയായി; പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കും; ക്രൂരത പതിവാക്കിയ അരുൺ ഇത്തരക്കാരനാണെന്നും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും പൊലീസ്; കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ പരമാവധി ശ്രമിക്കുമെന്ന് ഡോക്ടർമാർ; രണ്ട് ദിവസം കൂടി വെന്റിലേറ്ററിൽ തുടരാൻ തീരുമാനം; ജീവൻ കാക്കൻ പ്രാർത്ഥനയിൽ ലോകം

പിഞ്ചു കുഞ്ഞിലും ലൈംഗികവെറി തീർത്ത് നരാധമൻ; ക്രൂരമർദ്ദനത്തിൽ തലയോട് തകർന്ന് മരണത്തോട് മല്ലടിക്കുന്ന ഏഴ് വയസുകാരൻ ക്രൂര ലൈംഗിക പീഡനത്തിനും ഇരയായി; പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കും; ക്രൂരത പതിവാക്കിയ അരുൺ ഇത്തരക്കാരനാണെന്നും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും പൊലീസ്; കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ പരമാവധി ശ്രമിക്കുമെന്ന്  ഡോക്ടർമാർ; രണ്ട് ദിവസം കൂടി വെന്റിലേറ്ററിൽ തുടരാൻ തീരുമാനം; ജീവൻ കാക്കൻ പ്രാർത്ഥനയിൽ ലോകം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി തലയോട് തകർന്ന് മരണത്തോട് മല്ലടിക്കുന്ന ഏഴ് വയസുകാരനെ പ്രതി അരുൺ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ്. സംഭവത്തിൽ അരുൺ ആനന്ദിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇളയ കുട്ടിയെ മർദ്ദിച്ചതിന് അരുണിനെതിരെ പ്രത്യേക കേസ് എടുക്കുന്നത് പരിഗണനയിലുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. മാത്രമല്ല കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോളേജിലെ സംഘം അറിയിച്ചു.

വെന്റിലേറ്ററിൽ കുട്ടിയുടെ ജീവൻ നിലനിർത്തുകയാണെന്നും കുട്ടി ജീവിതത്തിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നുമാണ് മെഡിക്കൽ സംഘം വ്യക്തമാക്കുന്നത്. മാത്രമല്ല വെറേ ഏതെങ്കിലും ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ സാധിക്കാത്ത അവസ്ഥയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതും തലച്ചോറടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായതും ആശങ്കപ്പെടുത്തുന്നുണ്ട്. കുട്ടിയെ രക്ഷിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിനുള്ള ശ്രമത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനിടെ കുട്ടികെ മൃഗീയമായി മർദ്ദിച്ച അരുൺ ആനന്ദിനെ തൊടുപുഴയിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയ മർദ്ദിച്ചതും ഭിത്തിയിൽ ഇടിച്ചതും എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു.പ്രതിയെ പുറത്തേക്കിറക്കിയപ്പോൾ ജനക്കൂട്ടം ഇയാൾക്കുനേരെ പാഞ്ഞടുത്തു. രോക്ഷാകുലരായ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ തിരികെ കൊണ്ടുപോയത്. തിരിതെ തൊടുപുഴ സ്റ്റേഷനിലെത്തിച്ച അരുൺ ആനന്ദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മുട്ടം കോടതിയിൽ ഹാജരാക്കും. തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപിച്ച അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു.   ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇയാളുടെ അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്.

അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവർ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്.  അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്.

അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്. വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞ വർഷം മെയ് 23ന് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ പ്രണയം അസ്ഥിക്ക് പിടിച്ചു. തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു.

കഴിഞ്ഞ നവംബർ 19 ന് വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ച് രണ്ടുമക്കളെയും കൂട്ടി സ്വന്തം കാറിൽ കാമുകനൊപ്പം ഒളിച്ചോടി. അതിന് ശേഷം ഒരുമാസം മുമ്പാണ് അരുണും കാമുകിയും തൊടുപുഴയിൽ തിരിച്ചെത്തിയത്. അതുവരെ തിരുവനന്തപുരത്തായിരുന്നു താമസം. മാതാവിന്റെ പരാതിയെത്തുടർന്ന് കരിങ്കുന്നം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയെങ്കിലും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു. എന്നാൽ വീട്ടിൽ കയറ്റില്ലെന്ന് അമ്മ നിലപാട് എഠുത്തതോടെ തൊടുപുഴ ടൗണിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. പഴയ വർക്ക്ഷോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.

പിന്നീട് താളപിഴകളുടേതായി ജീവിതം. സംഭവത്തിൽ മർദ്ദനമേറ്റ ഇളയ കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം മുത്തശ്ശിയുടെ സംരക്ഷണയിൽ വിട്ടു.ചേട്ടച്ഛാ എന്ന വിളി പ്രകോപിപിച്ചുവെന്നാണ് സൂചന. അമ്മയുടെ കൂടെയുള്ളത് അച്ഛനോ ചേട്ടനോ എന്ന് തിരിച്ചറിവില്ലാത്ത മക്കൾ 'ചേട്ടച്ഛൻ' എന്ന് വിളിച്ചതാണത്രേ അരുണിനെ ചൊടിപ്പിച്ചത്. ഇതോടെ കുട്ടികൾ ശത്രുപക്ഷത്തായി. പിന്നെ ക്രൂരത തുടങ്ങി. അതിന്റെ പേരിൽ പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ക്രൂരമായ മർദ്ദനമായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരന്റെ തലോട്ടി തകരുന്ന തരത്തിലെ മർദ്ദനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP