Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർധരാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പിടിലായത് ശ്രീകാര്യം സ്വദേശി; ചൈനീസ് നിർമ്മിത ഡ്രോൺ സിഐഎസ്എഫ് രാത്രി തന്നെ പൊലീസിന് കൈമാറി; സംഭവം രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജെൻസ് മുന്നറിയിപ്പ് വന്നതിന് പിന്നാലെ; അനധികൃത ഡ്രോണുകൾ പൂട്ടാനായി 'ഓപ്പറേഷൻ ഉടാൻ' ആരംഭിച്ചു

അർധരാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പിടിലായത് ശ്രീകാര്യം സ്വദേശി;  ചൈനീസ് നിർമ്മിത ഡ്രോൺ സിഐഎസ്എഫ് രാത്രി തന്നെ പൊലീസിന് കൈമാറി; സംഭവം രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജെൻസ് മുന്നറിയിപ്പ് വന്നതിന് പിന്നാലെ; അനധികൃത ഡ്രോണുകൾ പൂട്ടാനായി 'ഓപ്പറേഷൻ ഉടാൻ' ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഭീകരർ രാജ്യത്ത് ഡ്രോണുകൾ, പാരാ ഗ്ലൈഡറുകൾ, ഹൈഡ്രജൻ ബലൂണുകൾ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇിന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അർധരാത്രി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഡ്രോണിന്റെ ഉടമസ്ഥനെ പൊലീസ് പിടികൂടുന്നത്.

കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം ഉടൻ മുൻ കരുതൽ നടപടികളെടുക്കണമെന്നും സുരക്ഷാ മേഖലകൾക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ വെടിവച്ചിടാനും ഇത് സംമ്പന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്‌സിന് സമീപത്ത് ഇന്നലെ അർധരാത്രിയോടെ ഡ്രോൺ കണ്ടെത്തിയത്. ചൈനീസ് നിർമ്മിത ഡ്രോൺ സിഐഎസ്എഫ് രാത്രി തന്നെ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണിന്റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീകാര്യം സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ഡ്രോണിന്റെ റിമോർട്ട് പൊലീസ് നൗഷാദിൽ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിന് സമീപം ഡ്രോൺ പറത്തിയിട്ടുണ്ടെന്ന് നൗഷാദ് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഡ്രോൺ, വിദേശത്തുള്ള ബന്ധു നൗഷാദിന് സമ്മാനിച്ചതാണ്. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോൺ പറത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. നൗഷാദിനെ കുടുതൽ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിൽ ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോവളം, കൊച്ചു വേളി തുടങ്ങിയ തീരപ്രദേശങ്ങളും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയിൽ ഡ്രോണുകളെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തിന്റെ തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും അർധരാത്രിയിൽ ഡ്രോളുകൾ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് പാളയത്തും വിമാനത്താവളത്തിന് സമീപത്തും ഡ്രോണുകളെ കണ്ടതായി റിപ്പോർട്ടുകൾ വന്നത്. ഇതിനില്ലാം പുറകേ സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോൺ പ്രത്യക്ഷപ്പെട്ടത് കേരളാ പൊലീസിന് ഏറെ നാണക്കേടുണ്ടാക്കി.

ഇതിന് പിന്നാലെ ഡ്രോണുകൾക്ക് ലൈസൻസ് നിർബന്ധമാക്കിയും ഡ്രോണുകൾ കർശന നടപടികളിലേക്ക് പൊലീസ് കടന്നത്. അനധികൃത ഡ്രോണുകളെ പൂട്ടാനായി 'ഓപ്പറേഷൻ ഉടാൻ' എന്ന പദ്ധതി തന്നെ പൊലീസ് തയ്യാറാക്കി. 250 ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ശേഖരിക്കും. ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഇതിന്റെ തുടർച്ചയായി നഗരത്തിൽ നിന്ന് രജിസ്‌ട്രേഷനില്ലാത്ത 24 ഡ്രോണുകൾ പൊലീസ് പിടിച്ചെടുത്തു.

കേന്ദ്ര റിപ്പോർട്ടിന് പുറകേ തിരുവനന്തപുരം നഗരത്തിൽ അർധരാത്രിക്ക് ശേഷം കണ്ട ഡ്രോണുകൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സുരക്ഷാ മേഖലകളിൽ ഡ്രോൺ പറന്നത് കേരളാ പൊലീസിന്റെ സുരക്ഷാ വീഴ്‌ച്ചയായി കണക്കാക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും പൊലീസിനെ വെള്ളം കുടിപ്പിച്ചതിന്റെ ക്ഷീണം തീരുന്നതിന് മുമ്പാണ് സുരക്ഷാ വീഴ്ചയായി സംസ്ഥാന തലസ്ഥാനത്തിന് മുകളിലൂടെ അർദ്ധ രാത്രിയിൽ ഡ്രോണുകൾ പറന്നത്. എന്നാൽ ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിരുന്നില്ല. അതിനിടെയാണ് ഇന്നലെ അർദ്ധരാത്രി വിമാനത്താവളത്തിന് സമീപത്തിന് നിന്ന് സിഐഎസ്എഫിന് ഡ്രോൺ തൊണ്ടിമുതലായി ലഭിച്ച്. തൊണ്ടിമുതൽ ലഭിച്ചതോടെ അർദ്ധരാത്രിയിൽ തന്നെ പൊലീസിന് ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP