Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടുകളിൽ ഒളിഞ്ഞുനോട്ടം, സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ തോക്കുചൂണ്ടി പീഡിപ്പിക്കൽ; രണ്ടു വയസുകാരിയെ പീഡിപ്പിച്ചതിന് ആദ്യ ജയിൽ വാസം; കള്ളിക്കാടിനെ വിറപ്പിച്ച തോക്ക് ഷാജിയെ വളർത്തിയത് രാഷ്ട്രീയക്കാർ; ക്രിമിനലുകൾക്ക് ഒളിത്താവളം ഒരുക്കുന്ന ഷാജി മുൻ എം എൽ എയുടെയും ഇഷ്ടക്കാരൻ; 45 കേസിൽ പ്രതിയായ ഷാജി ഒടിവെയ്ക്കുന്നതിൽ ഭയന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു ഒരു ഗ്രാമം; അകത്തായ ഷാജിക്ക് മേൽ കാപ്പ ചുമത്താൻ നടപടി തുടങ്ങി പൊലീസ്

വീടുകളിൽ ഒളിഞ്ഞുനോട്ടം, സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ തോക്കുചൂണ്ടി പീഡിപ്പിക്കൽ; രണ്ടു വയസുകാരിയെ പീഡിപ്പിച്ചതിന് ആദ്യ ജയിൽ വാസം; കള്ളിക്കാടിനെ വിറപ്പിച്ച തോക്ക് ഷാജിയെ വളർത്തിയത് രാഷ്ട്രീയക്കാർ; ക്രിമിനലുകൾക്ക് ഒളിത്താവളം ഒരുക്കുന്ന ഷാജി മുൻ എം എൽ എയുടെയും ഇഷ്ടക്കാരൻ; 45 കേസിൽ പ്രതിയായ ഷാജി ഒടിവെയ്ക്കുന്നതിൽ ഭയന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു ഒരു ഗ്രാമം; അകത്തായ ഷാജിക്ക് മേൽ കാപ്പ ചുമത്താൻ നടപടി തുടങ്ങി പൊലീസ്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: നാൽപ്പത്തിയഞ്ച് കേസുകളിൽ പ്രതിയായ തോക്ക് ഷാജി എന്ന് വിളിക്കുന്ന കള്ളിക്കാട് നാൽപറക്കുഴി സ്വർണകോട് ഷാജി ഭവനിൽ ഷാജി കാട്ടാക്കട പൊലീസിന്റെ വലയിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് കുടുങ്ങിയത്. ഗുണ്ടാ നിയമപ്രകാരം നടപടി നേരിട്ട ഷാജി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഗുണ്ടാ പ്രവർത്തനങ്ങളും അതിക്രമങ്ങളും തുടരുന്നതിനിടെയാണ് പൊലീസ് വലയിലായതും റിമാന്റ് ചെയ്തതും. മൈലക്കര സ്വദേശിയായ കരാറുകാരനെ ആക്രമിച്ച് പണ തട്ടാൻ ശ്രമിച്ചതിനും കള്ളിക്കാട് ചന്തനട നിലമേലിൽ വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചതുമാണ് ഷാജിക്കെതിരെയുള്ള പുതിയ കേസ്. എന്നാൽ ഇതൊക്കെ ഷാജിക്കെതിരെയുള്ള നിസാര കേസുകളാണ്.

പത്ത് വർഷം മുൻപാണ് ഷാജി എന്ന ഗുണ്ട പിറക്കുന്നത്. ഓട്ടോ ഡ്രൈവർ ആയിരുന്ന ഷാജി ആദ്യകാലത്ത് ചാരായ കടത്തും കഞ്ചാവു വിൽപ്പനയുമായി നടക്കുകയായിരുന്നു. ചാരായ കടത്തിൽ ഉള്ള അതി സാമർത്ഥ്യം കാരണം വ്യാജ വാറ്റുകാർ നഗരത്തിൽ ചാരായം എത്തിക്കുന്നതിന് ആശ്രയിച്ചരുന്നത് ഷാജിയെ ആണ്. അങ്ങോട്ട് ചാരായവുമായി പോകുന്ന ഷാജി തിരികെ എത്തിയിരുന്നത് കഞ്ചാവുമായി. കഞ്ചാവ് വിതരണത്തിന്റെ മൊത്തം ഏജന്റ് ആയതോടെ ഷാജിയുടെ ലെവൽ മാറി പണം കാർ ഇതെല്ലാം എത്തി ഇതിനിടെ വിവാഹതിയായ ഒരു സ്ത്രീയുമായി പ്രണയത്തിലുമായി.

പ്രണയം മൂത്ത ഷാജി യുവതിയുടെ ഭർത്താവിനെ നടു റോഡിൽ ഇട്ട് ആക്രമിച്ച് പരിക്കേല്പിച്ചതു മുതലാണ് ഷാജിയുടെ ഗുണ്ടായിസം നാട്ടുകാർ അറിയുന്നത്.അതുവരെ അല്ലറ ചില്ലറ ചാരായ വിൽപ്പനയും കഞ്ചാവു കച്ചവടവും മാത്രമാണ് നാട്ടുകാർക്ക് അറിയാവുന്നതായി ഉണ്ടായരുന്നത്. ഷാജിയെ പേടിച്ച് ഭർത്താവ് സ്ഥലം വിട്ടതോടെ യുവതിക്കൊപ്പം കൂടിയ ഷാജി നാട്ടിലെ സാമൂഹ്യവിരുദ്ധരിൽ പ്രധാനിയായി. ഇതിനിടെ യുവതി കുളിക്കാൻ പോയസമയത്ത് അവരുടെ രണ്ട് വയസുള്ള കുഞ്ഞിനെ ലൈംഗിക വൈകൃത്യത്തിന് വിധേയനാക്കിയതോടെ നാട്ടുകാർ സംഘടിച്ച് ഷാജിയെ പൂട്ടി പൊലീസിൽ ഏൽപ്പിച്ചു. അങ്ങനെ ജയിലിലുമായി.

ജയിലിൽ കിടന്നപ്പോൾ സമാന ചിന്തകരായ ഗുണ്ടകളുമായി അടുപ്പമായി ഇതിനിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഷാജിയുടെ ഒളിഞ്ഞു നോട്ടം കാരണം സ്ത്രീകൾക്ക് കുളിക്കാനോ വസ്ത്രം മാറാനോ കഴിയാത്ത അവസ്ഥയുമായി. നാട്ടുകാരുടെ പൊതു ശത്രുവായി വളരുമ്പോഴും ഷാജിയോടു എതിരാടാൻ പലർക്കും മടിയായിരുന്നു. വീടുകളിൽ സ്ത്രീകൾ ഒറ്റയ്ക്കാണെന്ന് ബോധ്യമായാൽ ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ ഷാജി എത്തും എതിർത്താൽ തോക്കു ചൂണ്ടി പീഡിപ്പിക്കും. പരാതികൾ കൂടിയതല്ലാതെ ഷാജിയെ പിടിക്കാൻ പൊലീസിന് ആയില്ല ഷാജിയുടെ ഗുണ്ടായിസം വാർത്തകളിൽ നിറഞ്ഞതോടെ ഷാജിയും അത് ആസ്വദിച്ചു തുടങ്ങി മൃഗവേട്ടയും ആടു മോക്ഷണവും പതിവാക്കി അങ്ങനെ ഫോറസ്റ്റുകാരും ഷാജിയെ തപ്പി ഇറങ്ങി.

പകൽ കാട്ടിലും രാത്രി നാട്ടിലും വിലസുന്ന ഷാജിക്കെതിരെ പൊലീസിലും ഫോറസ്റ്റിലും എക്സയിസിലും നാൽപ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഒളിവിലിരുന്ന് പല കേസുകളിലും ജാമ്യം എടുത്ത ഷാജി കള്ളക്കാട് നിലമേലിൽ നിന്നും വിവാഹവും കഴിച്ചു. ഷാജിയുടെ കുപ്രസിദ്ധി കേട്ടു ജില്ലയിലെ പല ഗുണ്ടകളും ഒളിത്താവളവും ഇടത്താവളവുമായി ഷാജിയുടെ വീടും കേന്ദ്രങ്ങളും ഉപയോഗിച്ചു. മദ്യപിച്ചാലും കഞ്ചാവ് അടിച്ചാലും സാഡിസ്റ്റായ തോക്ക് ഷാജി ഭാര്യയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചും. മദ്യം കുടിപ്പിച്ചും പീഡനം തുടർന്നു. ഇതിനിടെ അയൽപ്പക്കത്തെ അന്യം സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച തോക്ക് ഷാജി ഒരു ദിവസം അയാളുടെ ഭാര്യയെ കടന്നു പിടിച്ച് പീഡീപ്പിക്കാനും ശ്രമിച്ചു.തന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ച ഗുണ്ട ഷാജിക്കെതിരെ സഹായം അഭ്യർത്ഥിച്ച് അന്യ സംസ്ഥാന തൊഴിലാളിയും കുടുംബവും ഇടതു വലതു മുന്നണികളുടെ പാർട്ടി ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ആരും സഹായിച്ചില്ല ഒടുവിൽ ആർട്ടിസ്റ്റും പ്രാദേശിക പത്രപ്രവർത്തകനുമായ ഒരു യുവാവിന്റെ സഹായത്താൽ ഇവർ പൊലീസിൽ പരാതി നല്കുകയും ഷാജി അകത്താവുകയും ചെയ്തു.

നീണ്ട നാളത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ തോക്ക് ഷാജിയെ വരവേൽക്കാൻ ഇടതു വലതു മുന്നണികൾ മത്സരിച്ചു.ഇതിനിടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഒരു എം എൽ എ തോക്കിനെ ദത്തെടുത്തതു പോലെയായി. അദ്ദേഹത്തിന്റെ പല വളഞ്ഞ വഴി നീക്കങ്ങൾക്കും കുടപിടിക്കാൻ ഷാജിയെ കൂട്ടി. എം എൽ എ കൂടെ ഉള്ളതു കൊണ്ട് തന്നെ ഷാജി പഴയതിനെക്കാൾ ഉഷാറായി ജില്ലയിലെ ക്രമിനലുകളുടെ ഒളിത്താവള കേന്ദ്രം ഷാജിയുടെ വീടായി. മ്ലാവ് വേട്ടയും പന്നി വേട്ടയും നടത്തി നെട്ടുകാൽത്തേരി എസ്റ്റേറ്റിൽ എത്തിച്ച് ചുട്ടു തിന്നുന്ന ഷാജി ഫോറസ്റ്റുകാർക്കും പേടി സ്വപ്നമായി.

പൊലീസ് ഫോറസ്റ്റ് എക്സയിസ് സംയുക്ത ഓപ്പറേഷനിൽ നെയ്യാർഡാം എസ് ഐ യായിരുന്ന കിരൺ തോക്ക് ഷാജിയെ കണ്ട് പേടിച്ച് തിരികെ ഓടിയതും നാട്ടുകാർ സംഘടിച്ച് ഷാജിയേയും സംഘത്തെയും നേരിടാൻ ശ്രമിച്ചതും നാട്ടിൽ പാട്ടാണ്. എറ്റവും ഒടുവിൽ ഡി വൈ എഫ് ഐ പ്രാദേശിക നേതാവിനെ ഷാജി കൈകാര്യം ചെയ്തതോടെ ആണ് പഞ്ചായത്ത് ഉണർന്നതും ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും. എന്നിട്ടും ഷാജി അതിക്രമങ്ങൾ തുടർന്നു. രാത്രി മാത്രം പുറത്തിറങ്ങുന്ന ഷാജി ഒടിവെയ്ക്കൽ കൂടി തുടങ്ങിയതോടെ കള്ളിക്കാട് കാർക്ക് പേടി സ്വപന്മായി ഇതിനിടെയാണ് കാട്ടാക്കട പൊലീസിന്റെ വലയിൽ അപ്രതീക്ഷീതമായി കുടുങ്ങിയത്. നാല്പത്തി അഞ്ചോളം കേസുകൾ ഉള്ളതിനാൽ ഷാജിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിയും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP