Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിആർപിഎഫ് ബസിൽ തീപിടിച്ച കാർ വന്നിടിച്ച സംഭവത്തിൽ ഡ്രൈവറെ കാണാനില്ല; ഇടിച്ച കാറിൽ ഡ്രൈവറുണ്ടായിരുന്നില്ലെന്ന് നിഗമനം; സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിശദാംശങ്ങൾ കണ്ടെത്താനാകാതെ സൈന്യം; ഭീകരവാദ ആക്രമണമാണോയെന്ന് ഇനിയും സ്ഥിരീകരിക്കാൻ സാധിച്ചില്ല;കാറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

സിആർപിഎഫ് ബസിൽ തീപിടിച്ച കാർ വന്നിടിച്ച സംഭവത്തിൽ ഡ്രൈവറെ കാണാനില്ല; ഇടിച്ച കാറിൽ ഡ്രൈവറുണ്ടായിരുന്നില്ലെന്ന് നിഗമനം; സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിശദാംശങ്ങൾ കണ്ടെത്താനാകാതെ സൈന്യം; ഭീകരവാദ ആക്രമണമാണോയെന്ന് ഇനിയും സ്ഥിരീകരിക്കാൻ സാധിച്ചില്ല;കാറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസം സിആർപിഎഫ് ബസിൽ തീപിടിച്ച കാർ വന്നിടിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. കാർ ഇടിച്ച സംഭവത്തിൽ ഡൈവറെ കാണാനില്ലെന്നാണ് പുറത്തുവരുന്ന പുതിയ വാർത്ത. ഇടിച്ച കാറിൽ ഡ്രൈവറുണ്ടായിരുന്നില്ലെന്നാണ് സൈന്യത്തിന്റെ പ്രാധമിക നിഗമനം. കാർ പൂർണ്ണമായും കത്തിനശിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകൾ പലത് പിന്നിട്ടിട്ടും കാറിനെ കുറിച്ചുള്ള വിശദാംശങ്ങൾ സൈന്യത്തിന് കണ്ടെത്താനായിട്ടില്ല.

ബനിഹാലിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ജവഹർലാൽ ടണലിനടുത്താണ് സംഭവം നടന്നത്. തീപിടിച്ച് കത്തിക്കൊണ്ടിരുന്ന കാർ നേരെ വന്ന് സിആർപിഎഫ് ബസിൽ ഇടിച്ചു. പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. കാശ്മീർ ഭാഗത്ത് നിന്നാണ് കാർ വന്നത്. ഹ്യുണ്ടായ് സാൻട്രോ കാറാണ് ഇത്. നേത്തെ പുറത്തു വന്ന വിവരം അനുസരിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് കാറിൽ നിന്ന് സ്‌ഫോടകത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ

എന്നാൽ സംഭവം ഭീകരവാദ ആക്രമണമാണോയെന്ന് ഇനിയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. തകർന്ന കാറിൽ നിന്ന് സ്‌ഫോടക വസ്തുക്കളായ ഐഇഡി, ഡിറ്റണേറ്റർ എന്നിവ കണ്ടെത്തി. ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഭീകരവാദ ആക്രമണമാണോയെന്ന സംശയങ്ങളുയർത്തിയത്. താൻ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണെന്നും 1947 മുതൽ കാശ്മീരികളോട് തുടർന്നുവരുന്ന അക്രമത്തിന് പകരം ചോദിക്കാനാണ് ആക്രമണം എന്നുമാണ് കത്തിൽ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി നാലിന് സിആർപിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണം നടത്തിയിരുന്നു. ചാവേറിനെ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് സംഘത്തിന്റെ ബസിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇത് പിന്നീട് ഇന്ത്യ-പാക് സംഘർഷത്തിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP