Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചില്ല റിയാദ് ആവിഷ്‌ക്കരിച്ച ബ്ലൂംറീഡ്‌സിന്റെ ആദ്യ പുസ്തകവായന ശ്രദ്ധേയമായി

ചില്ല റിയാദ് ആവിഷ്‌ക്കരിച്ച ബ്ലൂംറീഡ്‌സിന്റെ ആദ്യ പുസ്തകവായന ശ്രദ്ധേയമായി

റിയാദ്: പുതുതലമുറയ്ക്കായി ചില്ല റിയാദ് ആവിഷ്‌ക്കരിച്ച ബ്ലൂംറീഡ്‌സിന്റെ ആദ്യ പുസ്തകവായന വെള്ളിയാഴ്‌ച്ച ബത്ഹയിലെ ശിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്നു. വായന കൊണ്ടും സംവാദങ്ങൾ കൊണ്ടും പുതുതലമുറയുടെ സാമൂഹികവും സാംസ്‌കരികവുമായ ചക്രവാളത്തെ വികസിപ്പിക്കാനുള്ള ഒരു വേദിയായിട്ടാണ് ചില്ല ബ്ലൂംറീഡ്‌സ് ആരംഭിച്ചിട്ടുള്ളത്. ഗസൽ ഗായിക രഹന നാസറിന്റെ ഗാനാലാപനത്തോടെയാണ് ബ്ലൂംറീഡ്‌സ് തുടങ്ങിയത്.

കഴിഞ്ഞ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അനീസ് സലീമിന്റെ ദ സ്‌മോൾ ടൗൺ സീ എന്ന നോവൽ പരിചയപ്പെടുത്തിക്കൊണ്ട് അഖിൽ ഫൈസൽ ആദ്യവായന നടത്തി. ഖാലിദ് ഹുസൈനിയുടെ ദ കൈറ്റ് റണ്ണർ എന്ന നോവൽ അനസൂയ പരിചയപ്പെടുത്തി. റസ്‌കിന് ബോണ്ട് രചിച്ച മഴവില്ലുകളുടെ ലോകം എന്ന പുസ്തകത്തിന്റെ വായനാനുഭവം ഇസ കുഞ്ചിസ് പങ്കുവെച്ചു.

പരിസ്ഥിതി സന്തുലനത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും പ്രാധാന്യം ഉദ്ഘോഷിക്കുന്ന കെ ഉഷയുടെ ബാല-ശാസ്ത്രനോവൽ നല്ല ചങ്ങാതിമാർ-അഥവാ സുൽത്താന് സ്നേഹപൂർവ്വം നജ്വ ആനപ്ര പരിചയപ്പെടുത്തി. സഹ്വ ആനപ്ര പരിചയപ്പെടുത്തിയ പുസ്തകം
ഭൂമിക്കടിയിലെ വിസ്മയങ്ങൾ ആയിരുന്നു.

നവോക്കി ഹിഗാഷിദയുടെ ആത്മകഥ ഫാൾ ഡൗൺ സെവൻ ടൈംസ് ഗെറ്റ്അപ്പ് എയ്റ്റ് എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഫാത്തിമ സഹ്റ പങ്കുവെച്ചത്. പ്രവാസകാലം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന നജ്വ, സഹ്വ എന്നിവർക്ക് അനസൂയയും ഇസയും പുസ്തകോപഹാരം നൽകി. രഹന നാസറിനുള്ള പുസ്തകോപഹാരം ലീന സുരേഷ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP