Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'നമ്മളെല്ലാവരും ബിജെപി പ്രവർത്തകരാണ്, അതിനാൽ ബിജെപി വിജയിക്കാൻ ആഗ്രഹിക്കുന്നു, മോദി പ്രധാനമന്ത്രി ആവേണ്ടത് രാജ്യത്തിനും സമൂഹത്തിനും അത്യാവശ്യമാണ്'; രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്റെ പരാമർശം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

'നമ്മളെല്ലാവരും ബിജെപി പ്രവർത്തകരാണ്, അതിനാൽ ബിജെപി വിജയിക്കാൻ ആഗ്രഹിക്കുന്നു, മോദി പ്രധാനമന്ത്രി ആവേണ്ടത് രാജ്യത്തിനും സമൂഹത്തിനും അത്യാവശ്യമാണ്'; രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്റെ പരാമർശം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാൻ ഗവർണർ കല്യാൺ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന ഗവർണറുടെ പ്രസ്താവന ചട്ടലംഘനമാണെന്നാണ് കമീഷൻ കണ്ടെത്തിയത്. കല്യാൺസിങിന്റെ പരാമർശം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു.

കഴിഞ്ഞ മാസം 23ന് അലിഗഢിൽ വച്ചായിരുന്നു ചട്ടലംഘനത്തിന് കാരണമായ പരാമർശം നടത്തിയത്. ''നമ്മളെല്ലാവരും ബിജെപി പ്രവർത്തകരാണ്, അതിനാൽ ബിജെപി വിജയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാവരും മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നു. മോദി പ്രധാനമന്ത്രി ആവേണ്ടത് രാജ്യത്തിനും സമൂഹത്തിനും അത്യാവശ്യമാണ്.'' -എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

സിറ്റിങ് എംപിയായ സതീഷ് ഗൗതമിനു തന്നെ വീണ്ടും അലിഗഢ് സീറ്റ് നൽകിയതിനെതിരെ ബിജെപി പ്രവർത്തകർക്കിടയിൽ ഉയർന്ന പ്രതിഷേധം ശമിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കല്യാൺസിങിന്റെ പരാമർശം. ഇത് ഗവർണറുടെ ഭാഗത്തു നിന്നുമുണ്ടായ ഗുരുതര വീഴ്‌ച്ചയായാണ് വിലയിരുത്തപ്പെട്ടത്.

ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ഗുൽഷർ അഹമ്മദ് ആയിരുന്നു ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് കമീഷൻ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ഗവർണർ. തൊണ്ണൂറുകളുടെ ആദ്യമായിരുന്നു സംഭവം. ഗുൽഷർ അഹമ്മദിന്റെ മകൻ സയീദ് അഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹത്തിന് വിനയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP