ക്രിസ്തുവിന്റെ 26 വർഷം നീണ്ട അജ്ഞാത ജീവിതം പോലെ ലൂസിഫറിന്റെ 26 വർഷം അജ്ഞാത വാസം എന്തിനായിരുന്നു? സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ഖുറേഷിയിലേക്കുള്ള പരകായ പ്രവേശം എങ്ങനെയായിരുന്നു: ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരുന്ന് ലാൽ ഫാൻസുകാർ; കൂടുതൽ വരാനുണ്ടെന്നും ഇൻഷാ അള്ളയെന്നും പറഞ്ഞ് പൃഥ്വിയും മുരളീഗോപിയും; അതിവേഗം 60 കോടി ക്ലബ്ബിലെത്തി ആദ്യഭാഗം; സ്റ്റീഫൻ നെടുമ്പള്ളിയിൽ പുതിയ ചർച്ചകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അതിവേഗം 60 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ലൂസിഫർ. 150 കോടിയുടെ മൊത്തം കളക്ഷൻ ചിത്രം നേടുമെന്നാണ് മലയാള സിനിമാ ലോകത്തിന്റെ പൊതുവേയുള്ള വിലയിരുത്തൽ. 60 കോടി അതിവേഗം നേടുന്ന മലയാളത്തിലെ ആദ്യ സിനിമയാണ് ലൂസിഫർ. ഈ രീതിയിൽ കളക്ഷൻ തുടർന്നാൽ 200 കോടിയിൽ കളക്ഷൻ എത്തുമെന്ന് ചിത്രത്തിന്റെ അണിയറക്കാരും പറയുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർക്കുന്നതാണ് ചിത്രത്തിന് കരുത്താകുന്നത്. അങ്ങനെ ആദ്യ ചിത്രത്തിലൂടെ തന്നെ പൃഥ്വിരാജ് എന്ന സംവിധായകൻ 100 കോടി ക്ലബ്ബിലുമെത്തുന്നു. ഇപ്പോൾ മറ്റൊരു ചർച്ചയിലാണ് സിനിമാ ലോകം. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. ഉടൻ ചിത്രം തുടങ്ങുമെന്നാണ് സൂചന. മോഹൻലാലും പൃഥ്വിയെന്ന സംവിധായകനിൽ പൂർണ്ണ തൃപ്തനാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര അധോലോകത്തിന്റെ കഥയുമായി എബ്രം ഖുറേഷി എബ്രം വീണ്ടുമെത്തും.
രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ നിലനിർത്തിയാണ് ലൂസിഫർ അവസാനിപ്പിക്കുന്നത്. അമ്പത് കോടി ക്ലബ്ബിൽ ചിത്രമെത്തിയതിന് പിന്നാലെ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളീ ഗോപി ഇട്ട പോസ്റ്റാണ് ചർച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇത്രയും വലിയ വിജയത്തിന് നന്ദി.. കൂടുതൽ വരാനുണ്ട്... ഇൻഷാ അള്ളാ... എന്നായിരുന്നു മുരളിയുടെ പോസ്റ്റ്. ഇത് ശരിവച്ച് കൂടുതൽ വരാനുണ്ടെന്ന് പൃഥിയും കുറിച്ചു. ഇതോടെയാണ് ലാൽ ആരാധർ ചർച്ചകൾ തുടങ്ങുന്നത്. ലൂസിഫറിൽ എബ്രം ഖുറേഷി എബ്രം ആയും ലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ ജീവതമാകും ലൂസിഫർ 2 എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ കൂടുതൽ വിശദാംശമൊന്നും ചിത്രത്തിന്റെ അണിയറക്കാർ പുറത്തു വിടുന്നില്ല. പൃഥ്വിക്ക് ചില സിനിമകളിൽ അഭിനയിക്കാനുണ്ട്. അതിന് ശേഷം പുതിയ ചിത്രം തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ഏതായാലും പൃഥ്വിയുടെ പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്.
തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയത് ലൂസിഫറാണ്. ഇരുവരും ചേർന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് ധ്വനിയുള്ള പോസ്റ്റിന് താഴെ കൂടുതൽ പ്രേക്ഷകരും പ്രവചിക്കുന്നത് ലൂസിഫറിന്റെ രണ്ടാംഭാഗത്തേക്കുറിച്ചാണ്. പൃഥ്വിരാജും മുരളി ഗോപിയും അടുത്തതായി ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിനുവേണ്ടിയായിരിക്കുമെന്നും ചർച്ചകളിൽ ചിലർ വിശദീകരിക്കുന്നു. അപ്പോഴും ലൂസിഫർ ടുവിനെ കുറിച്ചാണ് ചർച്ച കനക്കുന്നത്. മറുനാടൻ നടത്തിയ അന്വേഷണത്തിലും ലൂസിഫർ 2നുള്ള സാധ്യതയാണ് തെളിയുന്നത്. മോഹൻലാലും പ്രാഥമികമായി ഇതിന് സമ്മതിച്ചിട്ടുണ്ട്. ആരാണം എബ്രം ഖുറേഷി എബ്രം എന്ന ചോദ്യത്തിനാകും രണ്ടാം ഭാഗം ഉത്തരം നൽകുക.
ആദ്യ 4 ദിനത്തിനുള്ളിൽ തന്നെ 50 കോടി നേട്ടവുമായാണ് സിനിമ കുതിച്ചത്. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും കരിയറിലെ തന്നെ മികച്ച സിനിമയായി മാറുകയാണ് ലൂസിഫർ. മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമായാണ് തന്റെ വരവെന്ന് വ്യക്തമാക്കിയ പൃഥ്വി ഇപ്പോൾ അത് തെളിയിച്ചിരിക്കുകയാണ്. എന്താണ് ചെയ്യാൻ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് സുഖകരമായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ബോക്സോഫീസിലെ സകല റെക്കോർഡുകളും തിരുത്തി മുന്നേറുന്ന സിനിമയുടെ രണ്ടാം ഭാഗവും സൂപ്പറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ലൂസിഫർ 2വിൽ പ്രതീക്ഷയർപ്പിച്ച് സോഷ്യൽ മീഡിയയിൽ എത്തിയ പ്രതികരണങ്ങൾ ചുവടെ
- രാജുവേട്ടാ മുരളിചേട്ടനോട് പറഞ്ഞേക്കൂ ലുസിഫെർ രണ്ടാം ഭാഗം എഴുതി തുടങ്ങാൻ ..ലൂസിഫെർ 2 വരാനായി കാത്തിരിക്കുന്നവർ ലൈക് അടി രാജുവേട്ടൻ കാണട്ടെ മലയാളികളുടെ ആഗ്രഹം. 'സ്ടീഫൻ നെടുബള്ളി നമ്മൾ ഉദ്ദേശിച്ച ആള് അല്ല സാർ'
- ലൂസിഫർ രണ്ടാം ഭാഗം ... അതിനുള്ള എല്ലാ സാഹചര്യവും ലൂസിഫർ എന്ന മൂവിയിൽ കൊടുത്തിട്ടുണ്ട് ...ഇരുപത്തി ആറു വര്‍ഷം സ്റ്റീഫൻഎവിടെ ആയിരുന്നുവെന്നും ... സയീദ് മസൂദും സ്റ്റീഫനും തമ്മിൽ ഉള്ള ബന്ധം എവിടെത്തുടങ്ങിയെന്നും ലൂസിഫറിന്റെ അവസാനം ശക്തി കപൂറുമായുള്ള സംഭാഷണത്തിൽ സ്റ്റീഫന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുന്നതും ..ഒകെ നോക്കുമ്പോൾ സ്റ്റീഫന്റെ ഇരുപത്തി ആറു വര്‍ഷം ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ഇല്ലേ ?...
- 'ലൂസിഫർ നമ്മൾ ഉദ്ദേശിച്ച പടമല്ല സാർ' ശരിക്കും നമ്മൾ ഇപ്പോ കണ്ടതല്ലേ 2nd പാർട്ട്.! ഇനി വരാൻ പോകുന്നത് അല്ലെ ആദ്യ ഭാഗം..?? ''That bloody 26 years' Yes..! More to Come.! 'L' 1 is Loading..! ??
- മുരളി ചേട്ടാ ഒരു വലിയ ആഗ്രഹം പറഞ്ഞോട്ടെ അബ്രാം ഖുറേഷി,സൈദ് മസൂദ് ഈ രണ്ടു മാസ്സ് കഥാപാത്രം വെച്ചു ചേട്ടൻ ഒരു മാസ്സ് സ്ക്രിപ്റ്റ് എഴുതണം ലുസിഫെർ മുകളിൽ നിൽക്കുന്ന ചിത്രം ആകണം എന്നു ആഗ്രഹം ഉണ്ട് എല്ലാവരും ഇത് ആഗ്രഹിക്കുന്നു
- ലൂസിഫർ രണ്ടാം ഭാഗം .... അതിനുള്ള എല്ലാ സാഹചര്യവും ലൂസിഫർ എന്ന മൂവിയിൽ കൊടുത്തിട്ടുണ്ട് ...ഇരുപത്തി ആറു വര്‍ഷം സ്റ്റീഫൻഎവിടെ ആയിരുന്നുവെന്നും ... സയീദ് മസൂദും സ്റ്റീഫനും തമ്മിൽ ഉള്ള ബന്ധം എവിടെത്തുടങ്ങിയെന്നും ലൂസിഫറിന്റെ അവസാനം ശക്തി കപൂറുമായുള്ള സംഭാഷണത്തിൽ സ്റ്റീഫന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുന്നതും ..ഒകെ നോക്കുമ്പോൾ സ്റ്റീഫന്റെ ഇരുപത്തി ആറു വര്‍ഷം ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ഇല്ലേ ?
- സ്റ്റീഫൻ നെടുമ്പള്ളിക്ക് PKR പ്രത്യേക കരുതൽ കൊടുക്കുന്നത് സ്വന്തം മകനായതുകൊണ്ടോ ? അല്ലെങ്കിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ യഥാർത്ഥ പിതാവിന്റെ ജീവഹാനിക്കും അങ്ങനെ ആ കുടുംബത്തിന്റെ തന്നെ തകർച്ചക്ക് അറിയാതെയാണേലും കാരണക്കാരനായതിന്റെ കുറ്റബോധം കൊണ്ടോ അതുമല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ? യേശുക്രിസ്തുവിന്റെ ജീവിതത്തിലെ നീണ്ട 26 വർഷ അജ്ഞാത ജീവിതം പോലെ ലൂസിഫറിന്റെ 26 വർഷ അജ്ഞാത വാസം എന്തിനായിരുന്നു ? എവിടെയായിരുന്നൂ ? സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ഖുറേഷിയിലേക്കുള്ള പരകായ പ്രവേശം എങ്ങനെയായിരുന്നു ?കാത്തിരിക്കുക. ഉടൻ വരുന്നൂ Lucifer-2...
- ലൂസിഫർ
മോഹൻലാൽ എന്ന മഹാപ്രതിഭയെ വേണ്ടുവോളം ഉപയോഗിച്ചു!
താങ്കൾ നല്ലൊരു അഭിനേതാവുമാത്രമല്ല
ഒരു നല്ല സംവിധായകനും കൂടിയാണ് എന്ന് ഈ
ഒറ്റ സിനിമ കൊണ്ട് തെളിയിച്ചു
മാത്രമല്ല എല്ലാവരും ഒന്നിനൊന്ന് മെച്ചം! ശരിക്കും ഇതൊരു സിനിമയല്ല നടക്കുന്ന സംഭവങ്ങളെ സ്ക്രീനിൽ തുറന്നു കാണിച്ചിരിക്കുന്നു താങ്കൾ നല്ലൊരു മാധ്യമ പ്രവർത്തകനും കൂടിയാണ് എന്നു തോന്നിപ്പോകുന്നു തിരക്കഥ സൂപ്പർ പിന്നെ താങ്കളുടെ സഹോദരൻ ഏതു റോളിലും സൂപ്പർ പക്ഷേ അദ്ദേഹത്തിന്റെ റേഞ്ചിനുള്ള റോൾ ഇതുവരെ കിട്ടിയിട്ടില്ല.ഇങ്ങനെ ഒരു നല്ല സിനിമ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചതിൽ നിങ്ങളോട് എല്ലാവരോടും നന്ദി പറയുന്നു.
ഈ സിനിമ കണ്ടിറങ്ങുന്നവരുടെ മുഖത്തു നോക്കുമ്പോൾ അറിയാം
എല്ലാവരും സംതൃപ്തരാണ്:
ഇതൊരു സംഭവം ആകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍