Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടങ്ങൾ ഉയർന്നതോടെ വേഗത കുറയ്ക്കണമെന്ന് ആവശ്യത്തിൽ ഉറച്ച് ജനങ്ങളും; ഇന്നലെ അവസാനിച്ച പെറ്റീഷണിൽ ആയിരക്കണക്കിനാളുകൾ നിർദ്ദേശത്തെ പിന്താങ്ങി; ഓക് ലന്റ് റോഡുകളിലെ വേഗത നിരക്ക് കുറയുമെന്നുറപ്പായി

അപകടങ്ങൾ ഉയർന്നതോടെ വേഗത കുറയ്ക്കണമെന്ന് ആവശ്യത്തിൽ ഉറച്ച് ജനങ്ങളും; ഇന്നലെ അവസാനിച്ച പെറ്റീഷണിൽ ആയിരക്കണക്കിനാളുകൾ നിർദ്ദേശത്തെ പിന്താങ്ങി; ഓക് ലന്റ് റോഡുകളിലെ വേഗത നിരക്ക് കുറയുമെന്നുറപ്പായി

സെൻട്രൽ ഓക് ലന്റിലെ റോഡുകളിലെ വേഗതാ പരിധി കുറയ്ക്കുന്ന കാര്യം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിലും മികച്ച പ്രതികരണം. ആയിരക്കണക്കിന് ആളുകൾ വേഗത കുറയ്ക്കണമെന്ന് തീരുമാനത്തിനെ പിന്താങ്ങി. 11000 ത്തോളം പേരാണ് ഇക്കാര്യത്തിൽ പിന്തുണയുമായെത്തിയത്. ഇതോടെ ഓക്ലന്റ് റോഡുകളിലെ വേഗപരിധി പകുതിയായി കുറച്ചേക്കും.

സെക്കിൾ യാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷ പരിഗണിച്ച് വേഗപരിധി 50ൽ നിന്ന് 30കി.മി ആക്കി കുറയക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പായി ജനങ്ങളിൽ നിന്നും ഒരു മാസത്തേക്ക് അഭിപ്രായം ശേഖരിക്കുന്ന പരിപാടിക്ക് ഇന്നെലയോടെയാണ് സമാപനമായത്.

നൂറോളം സ്ട്രീറ്റുകളിലാണ് വേഗതപരിധി കുറയ്ക്കുക. സട്രീറ്റുകളുടെ അന്തിമലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. വേനാർഡ് ക്വാട്ടർ, ഫ്രീമാൻ ബേ, സെന്റ് ഹീലേഴ്സ് തുടങ്ങിയവയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടോർബി ബിച്ച് റോഡ്, എംപയർ റോഡ്, ഹിലാരി സ്വക്വയർ, തുടങ്ങിയ സ്ഥലങ്ങളിലും 30 കി.മി വേഗതയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP