Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒമാനിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് ലോറി ഡ്രൈവറായ കണ്ണൂർ സ്വദേശി; ഒപ്പമുണ്ടായിരുന്ന കണ്ണാടിപറമ്പ് സ്വദേശിക്കും പരുക്ക്

ഒമാനിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് ലോറി ഡ്രൈവറായ കണ്ണൂർ സ്വദേശി; ഒപ്പമുണ്ടായിരുന്ന കണ്ണാടിപറമ്പ് സ്വദേശിക്കും പരുക്ക്

മസ്‌കറ്റ്: മഹൂത്തിനടുത്ത് കണ്ടെയ്‌നർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.കണ്ണൂർ നാറാത്ത് മയ്യിൽ പുത്തൻപുരയിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് സാജിദ് ആണ് മരിച്ചത്. പരേതന് 32 വയസായിരുന്നു പ്രായം. ഒപ്പമുണ്ടായിരുന്ന ലോറി ഡ്രൈവറായ കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി പ്രദീപൻ പരിക്കുകളോടെ ഇബ്ര ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെ മസ്‌കറ്റിൽ നിന്ന് മുന്നൂറ് കിലോമീറ്ററോളം ദൂരെ മഹൂത്തിനടുത്താണ് അപകടമുണ്ടായത്..മസ്‌കറ്റിൽ നിന്ന് ദുഃഖമിലേക്ക് ലോഡുമായി പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഒറ്റവരി പാതയായ ഇവിടെ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വിജനമായ മേഖലയും താഴ്ചയുമായതിനാൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മാത്രമാണ് അപകടവിവരം പുറത്തറിയുന്നത്. വാഹനത്തിന് അടിയിൽപെട്ട മുഹമ്മദ് സാജിദ് അപ്പോഴേക്കും ചോരവാർന്ന് മരണപ്പെട്ടിരുന്നു.കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മദ്രസക്ക് സമീപത്തെ താമസക്കാരനാണ് സാജിദ്. നാട്ടിൽ നിന്ന് ജനുവരി അവസാനമാണ് തിരികെയെത്തിയത്.

മാതാവ് മറിയം. മുഹ്സിനയാണ് ഭാര്യ. ഏകമകൾ ഫാത്തിമ. സഹോദരൻ മുഹമ്മദ് കുഞ്ഞി മസ്‌കറ്റിൽ സാജിദ് ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ കണ്ടെയിനർ ഡ്രൈവറാണ്. മറ്റു സഹോദരങ്ങൾ: താഹിറ, സാബിറ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP