Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാവൽക്കാരൻ 'മാറി' കള്ളനായി! പ്രധാനമന്ത്രിയെ കള്ളനെന്ന് അബദ്ധത്തിൽ വിളിച്ച അവതാരകയ്ക്ക് എട്ടിന്റെ പണിയുമായി സമൂഹ മാധ്യമം; മേം ഭീ ചൗക്കീദാർ എന്ന് പറയേണ്ടിടത്ത് ചൗക്കീദാർ ചോർ ഹേ എന്ന് ടിവി 9 അവതാരക പറഞ്ഞതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ചാനൽ ഗ്രൂപ്പ് എഡിറ്റർ; കോൺഗ്രസിന്റെ കള്ളത്തരം ഏറ്റുപിടിച്ച യുവതിക്ക് ജോലി പോകുമെന്ന് പറഞ്ഞ് ട്വിറ്ററിൽ വിമർശന പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കാവൽക്കാരനെ അബദ്ധത്തിൽ കള്ളനെന്ന് വിളിച്ച ടിവി ചാനൽ അവതാരകയ്ക്ക് സമൂഹ മാധ്യമത്തിൽ വിമർശന പൊങ്കാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയുടെ പേര് തെറ്റി പറഞ്ഞതാണ് ടിവി 9 അവതാരകയ്ക്ക് എട്ടിന്റെ പണി സമ്മാനിച്ചത്. വാർത്തയ്ക്കിടെ 'മേം ഭീ ചൗക്കീദാർ' എന്ന് പറയേണ്ടിടത്ത് 'ചൗക്കീദാർ ചോർ ഹേ' എന്നാണ് അവതാരക പറഞ്ഞത്.

എന്നാൽ അവതാരകയ്ക്ക് അബദ്ധം പറ്റിയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനൽ ഗ്രൂപ്പ് എഡിറ്റർ വിനോദ് കാപ്രി അറിയിച്ചു. ഇത് തീർത്തും നാക്കു പിഴവാണെന്നും ഞാൻ അവർക്ക് വേണ്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് വിനോദ് അറിയിച്ചത്. ഇതിനിടെ സംഘപരിവാർ അനുകൂലികളാണ് അവതാരകയ്ക്കതിരെ വിമർശനം നടത്തിയതെന്നും ആരോപണമുണ്ട്.

കോൺഗ്രസിന്റെ കള്ളത്തരം അതേപടി ഏറ്റുപിടിച്ച ഈ സ്ത്രീയ്ക്ക് ഉടൻ ജോലി പോകുമെന്നു പറഞ്ഞാണ് ട്വിറ്ററിൽ ചിലർ അവതാരകയ്ക്കെതിരെ രംഗത്തെത്തിയത്. മോദിയുടെ മേ ഹൂം ചൗകീദാർ പരിപാടിയെ അവതാരക ബോധപൂർവ്വം കളിയാക്കിയതാണെന്നു പറഞ്ഞാണ് ഇവരുടെ ആക്രമണം.'അവർ അവതാരകയാണോ അതോ കോൺഗ്രസ് വക്താവാണോ?' എന്നാണ് ഒരാൾ ചോദിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP