Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ദിവസം കേരളത്തിൽ നിന്ന് കിട്ടിയത് 12 കോടി; അഞ്ച് ദിവസം കൊണ്ട് ഇത് നൂറ് കോടിയായി; 20 ദിവസത്തിനുള്ളിൽ 200 കോടി കിട്ടും; ബംബർ ഹിറ്റെങ്കിലും അഞ്ച് ദിവസത്തെ ശതകോടി കണക്ക് വിശ്വസിക്കാനാകാതെ മലയാളികൾ; 'ഒടിയൻ തള്ളി'നെ വെട്ടാൻ ലൂസിഫറും! മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ അണിയറക്കാരും; ലൂസിഫർ രണ്ടും ഉടൻ നടക്കില്ല

ആദ്യ ദിവസം കേരളത്തിൽ നിന്ന് കിട്ടിയത് 12 കോടി; അഞ്ച് ദിവസം കൊണ്ട് ഇത് നൂറ് കോടിയായി; 20 ദിവസത്തിനുള്ളിൽ 200 കോടി കിട്ടും; ബംബർ ഹിറ്റെങ്കിലും അഞ്ച് ദിവസത്തെ ശതകോടി കണക്ക് വിശ്വസിക്കാനാകാതെ മലയാളികൾ; 'ഒടിയൻ തള്ളി'നെ വെട്ടാൻ ലൂസിഫറും! മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ അണിയറക്കാരും; ലൂസിഫർ രണ്ടും ഉടൻ നടക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫർ ചിത്രം നൂറു കോടി ക്ലബ്ബിൽ എത്തിയെന്ന് അവകാശവാദം. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തമെന്നാണ് പറയുന്നത്. ലോകമെമ്പാടുമുള്ള നാലായിരം തിയ്യറ്ററുകളിൽ നിന്നാണ് ചിത്രം അഞ്ചുദിവസം കൊണ്ട് നൂറുകോടി കളക്റ്റ് ചെയ്തത് എന്നത് വലിയ ചർച്ചയാവുകയാണ് സിനിമാ ലോകത്ത്. മലയാള സിനിമയിലെ ഏറ്റവും പുതിയ തള്ളാണോ ഇതെന്ന സംശയവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. ഒടിയനിലും മറ്റും ഇത്തരം തള്ളുകൾ ചർച്ചയായിരുന്നു. ഇത് സിനിമയുടെ വിജയത്തെ പോലും സ്വാധീനിച്ചു. ഇതിന് പിന്നാലെയാണ് തിയേറ്ററുകളിൽ നിന്ന് വൻ പ്രതികരണം ഏറ്റുവാങ്ങിയ ലൂസിഫറിന്റെ കളക്ഷനും ചർച്ചയാകുന്നത്.

ആദ്യദിവസം ഇന്ത്യയിലെ കളക്ഷൻ 12 കോടിയാണെന്ന് വാർത്ത വന്നിരുന്നു. അത് വിദേശത്തെ കളക്ഷനും കൂടെ കൂട്ടിയാലും 15 കോടിയാകും. വിദേശത്തേത് റൈറ്റ് കൊടുക്കലാണ് പതിവ്. അതുകൊണ്ട് തന്നെ ഇതിന്റെ നേട്ടം നിർമ്മാതാവിന് കിട്ടാനും ഇടയില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കുമ്പോഴും ആദ്യ ദിനത്തിലെ ഇനിഷ്യൽ പിന്നീട് ചെറുതായി താഴാനാണ് സാധ്യത. അതുകൊണ്ട് തന്നെ അഞ്ച് ദിവസം കൊണ്ട് 50 കോടിക്ക് അപ്പുറം കിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അമ്പത് കോടിയുടെ തള്ളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിമർശനം. ഏതായാലും ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ പടംവാരി ചിത്രമാകുമെന്ന് ഉറപ്പായിട്ടുണ്ട്. വിഷുക്കാലത്ത് ചിത്രത്തിന് കിട്ടാൻ പോകുന്ന പ്രതികരണം കൂടി കണക്കിലെടുത്താണ് ഈ വിലയിരുത്തൽ. അത്തരമൊരു ചിത്രത്തിന്റെ പേരിലാണ് നൂറു കോടിയുടെ അഞ്ച് ദിവസത്തെ കളക്ഷൻ തള്ള്.

റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോർട്ടുകളുമായി മുന്നേറുന്ന ലൂസിഫർ 10 ദിവസം കൊണ്ട് 200 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തലെന്നും പറയുന്നു. ഇതും അസാധ്യമാണെന്നാണ് വിലയിരുത്തൽ. പൃഥ്വിരാജോ ആന്റണി പെരുമ്പാവൂരോ മോഹൻലാലോ ഒന്നുമല്ല അവകാശ വാദം ചർച്ചയാക്കുന്നതെന്നതും ശ്രദ്ധേയമാണ്. റിലീസ് കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നതെന്നതും വസ്തുതയാണ്. യുഎഇയിലും അമേരിക്കയിലും പോലും ഈ ചിത്രി ഹിറ്റ് ചാർട്ടിലുണ്ട്. അങ്ങനെ ലൂസിഫർ മലയാളത്തിന് പേരും പെരുമയും ഉണ്ടാക്കുകയാണ്. വൈഡ് റിലീസിന്റെ കരുത്താണ് ലൂസിഫറിന് ഗുണകരമായി മാറുന്നത്.

കേരളത്തിൽ മാത്രം നാന്നൂറ് തിയ്യറ്ററുകളിലാണ് ലൂസിഫർ പ്രദർശിപ്പിക്കുന്നത്. 43 രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ഇതിനോടകം ലൂസിഫർ സ്വന്തമാക്കിയിട്ടുണ്ട്. ദുബായ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. നിലവിൽ പുലിമുരുകൻ എന്ന ചിത്രമാണ് ഇൻഡസ്ട്രി ഹിറ്റായി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. വലിയ വിജയം നേടി മുന്നേറുന്ന ലൂസിഫർ പുലിമുരുകനെ മറികടക്കുമെന്നാണ് അധിക പേരും അഭിപ്രായപ്പെടുന്നത്. ഒടിയനും നൂറു കോടി ക്ലബ്ബിലെത്തിയ മോഹൻലാൽ ചിത്രമാണ്. കളക്ഷൻ മാത്രം കണക്കാക്കിയായിരുന്നില്ല ഇത്. ടിവി റൈറ്റും മറ്റ് മാർക്കറ്റിങ് രീതികളുമെല്ലാം പരീക്ഷിച്ചായിരുന്നു ഇത്. നൂറൂ കോടി ക്ലബ്ബിലെ മറ്റൊരു അവകാശ വാദം നടത്തിയത് കായംകുളം കൊച്ചുണ്ണിയാണ്. ഇതിലെ നായകൻ നിവിൻ പോളിയാണെങ്കിലും ഇത്തിക്കര പക്കിയുടെ വേഷത്തിൽ മോഹൻലാൽ കത്തികയറിയിരുന്നു. അങ്ങനെ നൂറു കോടി ക്ലബ്ബിലെ മൂന്ന് സിനിമകളിലും ലാലിന്റെ സാന്നിധ്യമുണ്ട്.

ഇതിന് പിന്നാലെയാണ് ലൂസിഫറും എത്തുന്നത്. ഇതോടെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടനായി മോഹൻലാൽ മാറുകയാണ്. കൈനിറയെ സിനിമകളോ എടുത്ത് പറയത്തക്കോ ഹിറ്റ് സിനിമകളോ ഇല്ലാതെയാണ് മോഹൻലാൽ അടുത്ത കാലത്തായി മുന്നേറിയത്. പ്രഖ്യാപനം മുതൽത്തന്നെ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമകൾക്ക് റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമോ കലക്ഷനോ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം ലൂസിഫർ പഴയകഥയാക്കി മാറ്റി. അതിനിടെ ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പായി. എന്നാൽ ഉടൻ ഈ ചിത്രം യാഥാർത്ഥ്യമാകില്ല. അടുത്തതായി പൃഥ്വി ഒരു മമ്മൂട്ടിച്ചിത്രമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. മുരളി ഗോപിയുടെ തിരക്കഥയിൽ തന്നെയായിരിക്കും പൃഥ്വിയുടെ മമ്മൂട്ടിച്ചിത്രവും ഒരുങ്ങുക. ഇതൊരു പൊളിറ്റിക്കൽ സിനിമയാവില്ല. എന്നാൽ ഒരു ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രവും.

മമ്മൂട്ടി ഈ സിനിമയ്ക്കായി ഓപ്പൺ ഡേറ്റ് നൽകിക്കഴിഞ്ഞു എന്നാണ് വിവരം. ആദ്യചർച്ചയ്ക്കായി ഉടൻ തന്നെ മമ്മൂട്ടിയും പൃഥ്വിയും മുരളി ഗോപിയും കൂടിക്കാഴ്ച നടത്തും. വർഷം ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്നാണ് പൃഥ്വിയുടെ തീരുമാനമെന്നറിയുന്നു. മമ്മൂട്ടിച്ചിത്രത്തിന് ശേഷം അന്യഭാഷാ ചിത്രങ്ങൾ സംവിധാനം ചെയ്യാനും പൃഥ്വിക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP