Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു; ഓമനക്കുട്ടൻ കെ ചെയർമാൻ

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു; ഓമനക്കുട്ടൻ കെ ചെയർമാൻ

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക് ) പ്രവർത്തനങ്ങൾ നാട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ആസ്ഥാനമായി ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റ് (ഫോക്ക് ട്രസ്റ്റ് ) രൂപീകരിച്ചു. താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

2019 മാർച്ച് 31ന് ഞായറാഴ്ച പഴയങ്ങാടിയിൽ വെച്ച് ചേർന്ന യോഗത്തിൽ ശ്രീ വിജയൻ അരയമ്പത് സ്വാഗതം ആശംസിച്ചു. ഫോക്ക് പ്രസിഡന്റ് ശ്രീ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ശ്രീ ബാബു നന്ദി പ്രകാശിപ്പിച്ചു.

ഫോക്ക് ട്രസ്റ്റ് ഭാരവാഹികൾ :
ചെയർമാൻ : ഓമനക്കുട്ടൻ കെ
വർക്കിങ് ചെയർമാൻ : ശ്രീ ദിനേശ് ഐ വി
സെക്രട്ടറി : സേവ്യർ ആന്റണി
ജോയിന്റ് സെക്രട്ടറി : വിജയൻ അരയമ്പത്
ട്രെഷറർ : വിനോജ് കുമാർ
ജോയിന്റ് ട്രെഷറർ : രാഘവൻ ടി കെ

പ്രവാസ ജീവിതം മതിയാക്കിയ ഫോക്കിന്റെ മുൻ ഭാരവാഹികൾ, പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരടക്കം നിരവധി ആളുകൾ ആദ്യയോഗത്തിൽ സംബന്ധിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് ചേക്കേറിയ ഫോക്ക് കുടുംബംങ്ങങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്നുള്ള ഉദ്ദേശത്തോടെ ആണ് ഫോക്ക് ട്രസ്റ്റ് രൂപീകൃതമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP