Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനിയൊരുത്തനും നിങ്ങളെ അനാവശ്യമായി വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കില്ല; നിങ്ങളുടെ വാട്സാപ്പ് സെറ്റിങ്സിലെ പുതിയ ഫീച്ചർ ഉപയോഗിച്ചാൽ ഗ്രൂപ്പിൽ ആഡ് ചെയ്യുംമുമ്പ് അനുമതി വാങ്ങേണ്ടിവരും; വാട്സാപ്പിലെ പുതിയ കിടിലൻ മാറ്റം അറിയാം

ഇനിയൊരുത്തനും നിങ്ങളെ അനാവശ്യമായി വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കില്ല; നിങ്ങളുടെ വാട്സാപ്പ് സെറ്റിങ്സിലെ പുതിയ ഫീച്ചർ ഉപയോഗിച്ചാൽ ഗ്രൂപ്പിൽ ആഡ് ചെയ്യുംമുമ്പ് അനുമതി വാങ്ങേണ്ടിവരും; വാട്സാപ്പിലെ പുതിയ കിടിലൻ മാറ്റം അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്തിനുമേതിനും വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണിത്. കൂടെ പഠിച്ചവരുടെ ഗ്രൂപ്പ്, കുടുംബത്തിന്റെ ഗ്രൂപ്പ്, ഉറ്റ മിത്രങ്ങളുടെ ഗ്രൂപ്പ്, ജോലി സ്ഥലത്തെ ഗ്രൂപ്പ്.... ഓരോ ദിവസവും ഏതെങ്കിലും ഗ്രൂപ്പിൽ അംഗമായാകും പലരുടെയും വാട്‌സാപ്പ് ജീവിതം തുടങ്ങുന്നത് തന്നെ. താത്പര്യമില്ലെങ്കിലും ഗ്രൂപ്പിൽ ചേർത്തയാൾ എന്തുകരുതുമെന്ന് കരുതി അതിൽ തുടരേണ്ട ഗതികേടിലാണ് പലരും. എന്നാൽ,, ഇനി മുതൽ വാട്‌സാപ്പ് ഗ്രൂപ്പിന്റെ കാര്യത്തിൽ നിയന്ത്രണം വരികയാണ്. അങ്ങനെ ആരെങ്കിലും വിചാരിച്ചാൽ നിങ്ങളെ ഗ്രൂപ്പിൽ ചേർക്കാനാവില്ല. അതിന് നിങ്ങളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേണ്ടിവരും.

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഈ മാറ്റമുള്ളത്. ഇത് ലഭിക്കുന്നതിനായി വാട്‌സാപ്പ് നിങ്ങൾ പ്ലേസ്റ്റോറിൽപ്പോയി അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. നിലവിൽ വാട്‌സാപ്പിന്റെ ചില ബീറ്റ യൂസേഴ്‌സിനുമാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. എല്ലാവരുടെയും വാട്‌സാപ്പിൽ ഈ സംവിധാനം ഏതാനും ആഴ്ചകൾക്കുള്ളിൽ അപ്‌ഡേറ്റാവുമെന്ന് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് അറിയിച്ചു. അതുവരുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്താലും മതിയാകും.

അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, വാട്‌സാപ്പിന്റെ സെറ്റിങ്‌സിൽ പോവുകയാണ് വേണ്ടത്. സ്‌ക്രീനിന്റെ വലതുമൂലയിലുള്ള മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്താൽ സെറ്റിങ്‌സ് ലഭിക്കും. അതിൽ അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്യുക. പിന്നീട് പ്രൈവസി എനന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഗ്രൂപ്പ്‌സ് എന്ന ലിങ്ക് വരും. അതിൽ ക്ലിക്ക് ചെയ്താൽ മൂന്ന് ഓപ്ഷൻ കാണാം. എവരിവൺ, മൈ കോൺടാക്ട്‌സ്, നോബഡി എന്നിങ്ങനെ. ഇതിൽ നോബഡി സെലക്ട് ചെയ്യുകയാണ് വേണ്ടത്. ഇതോടെ, നിങ്ങളുടെ അനുമതിയില്ലാതെ ഗ്രൂപ്പിൽ ചേർക്കാനാകാതെ വരും. എവരിബഡിയാണ് ക്ലിക്ക് ചെയ്യുന്നതെങ്കിൽ ആർക്കുവേണമെങ്കിലും ചേർക്കാവുന്ന രീതി തുടരും. മൈ കോൺടാക്ട്‌സ് ആണെങ്കിൽ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കേ ചേർക്കാനാവൂ.

നോബഡി സെലക്ട് ചെയ്തുകഴിഞ്ഞാൽ, ഗ്രൂപ്പിൽ ചേർക്കുന്ന അഡ്‌മിന് നിങ്ങളെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇൻവൈറ്റ് അയക്കാൻ മാത്രമേ സാധിക്കൂ. ഈ ഇൻവൈറ്റിൽനിന്ന് ഗ്രൂപ്പിന്റെ സ്വഭാവം, അതിലുള്ള അംഗങ്ങൾ തുടങ്ങിയവരെയൊക്കെ മനസ്സിലാക്കാനാകും. അതുവഴി ഗ്രൂപ്പിൽ ചേരണോയെന്ന് സ്വയം തീരുമാനിക്കുകയുമാവാം. ഈ ഇൻവൈറ്റ് തന്നെ മൂന്നുദിവസമേ നിൽക്കൂ, അതുകഴിഞ്ഞാൽ സ്വാഭാവികമായി ഇനാക്ടീവ് ആകും. പിന്നീട് വീണ്ടും ഇൻവൈറ്റ് അയക്കേണ്ടിവരും. ടലേേശിഴ>െഅരരീൗി>േജൃശ്മര്യ>ഏൃീൗു>െചീയീറ്യ എന്നത് ഓർത്തിരിക്കുക.

വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പരത്തുന്നുവെന്ന ആരോപണം നേരിടുന്ന വാട്‌സാപ്പ് നിർബാധം ഗ്രൂപ്പുകളിൽ അംഗമാക്കുന്ന രീതിയുടെ പേരിലും പഴി കേട്ടിരുന്നു. കോൺടാക്ട് ലിസ്റ്റിലുള്ള ആർക്കും ഗ്രൂപ്പിൽ ചേർക്കാമെന്നത് സ്വകാര്യതയുടെ ലംഘനമായും വിലയിരുത്തപ്പെട്ടു. അതുകൊണ്ടാണ് അതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന സംവിധാനം വാട്‌സാപ്പ് അവതരിപ്പിക്കുന്നത്. ഇരുപതുകോടിയോളം ഉപയോക്താക്കളുള്ള ഇന്ത്യയിൽ, വാട്‌സാപ്പ് കഴിഞ്ഞദിവസം ഫാക്ട് ചെക്ക് സംവിധാനവും കൊണ്ടുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP