Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്തിര നക്ഷത്രത്തിൽ ഭാഗ്യസൂക്താർച്ചന..മണിനേർച്ച..ഗണപതി ഹോമം: കെഎസിന് ഒരുവഴിപാട്..അയ്യനുള്ള കാണിക്ക ആകട്ടെ ഓരോ വിലയേറിയ വോട്ടും; ശബരിമല വിശ്വാസി സംരക്ഷകനായി പ്രചാരണം കൊട്ടിക്കയറുന്ന കെ.സുരേന്ദ്രനായി വഴിപാടുകൾ കഴിച്ച് രസീതുകൾ സോഷ്യൽ മീഡിയയിൽ; ഒരുഭാഗത്ത് കേസ് കുരുക്കുകൾ മുറുകുമ്പോൾ പത്തനംതിട്ടയിൽ പുത്തൻ പ്രചാരണതന്ത്രവുമായി ബിജെപി

ചിത്തിര നക്ഷത്രത്തിൽ ഭാഗ്യസൂക്താർച്ചന..മണിനേർച്ച..ഗണപതി ഹോമം: കെഎസിന് ഒരുവഴിപാട്..അയ്യനുള്ള കാണിക്ക ആകട്ടെ ഓരോ വിലയേറിയ വോട്ടും; ശബരിമല വിശ്വാസി സംരക്ഷകനായി പ്രചാരണം കൊട്ടിക്കയറുന്ന കെ.സുരേന്ദ്രനായി വഴിപാടുകൾ കഴിച്ച് രസീതുകൾ സോഷ്യൽ മീഡിയയിൽ; ഒരുഭാഗത്ത് കേസ് കുരുക്കുകൾ മുറുകുമ്പോൾ പത്തനംതിട്ടയിൽ പുത്തൻ പ്രചാരണതന്ത്രവുമായി ബിജെപി

കെ വി നിരഞ്ജൻ

കോഴിക്കോട്: ശബരിമല സമരനായകനായി പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയ കെ സുരേന്ദ്രന് ഓരോ ദിവസവും ജനപിന്തുണ കൂടിവരികയാണ്. ഇതിനൊപ്പം തന്നെയാണ് കേസുകളുടെ കുരുക്കും മുറുകുന്നത്. ശബരിമല പ്രക്ഷോഭകാലത്തെ സംഭവങ്ങളുടെ പേരിൽ സുരേന്ദ്രന്റെ പേരിലുള്ളത് 240 ഓളം കേസുകൾ. എല്ലാ ജില്ലകളിലും സുരേന്ദ്രനെതിരെ കേസുണ്ടെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് അയ്യപ്പന് വേണ്ടി പോരാടിയ തങ്ങളുടെ പ്രിയസ്ഥാനാർത്ഥിക്ക് വേണ്ടി പുതിയൊരു സമർപ്പണവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയിട്ടുള്ളത്.

ഒരുതരത്തിൽ ഇത് സ്ഥാനാർത്ഥിക്കുള്ള പുതിയൊരു പ്രചരണ തന്ത്രവും കൂടിയാണ്. എല്ലാം ദൈവത്തിന്റെ പക്കൽ അർപ്പിച്ചുള്ള യാത്രയിൽ ദൈവം തന്നെയാണ് ഈ പ്രചരണത്തിലും മുമ്പിലുള്ളതെന്നാണ് കൗതുകം. കെ.സുരേന്ദ്രന് അദ്ദേഹത്തിന്റെ ചിത്തിര നക്ഷത്രത്തിൽ വഴിപാട് കഴിക്കുകയാണ് ഇതിൽ ചെയ്യുന്നത്. തുടർന്ന് ഈ വഴിപാട് രസീത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. ഇതിലൂടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടിയ സ്ഥാനാർത്ഥിക്ക് വേണ്ടി ഒരു പ്രാർത്ഥനയും ഒപ്പം അദ്ദേഹത്തിന് ഐക്യദാർഢ്യമറിയിക്കലുമാണ് നടക്കുന്നത്. നിരവധി ആളുകളാണ് ഈ പ്രചരണത്തിൽ പങ്കെടുത്ത് വഴിപാട് രസീത് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

കോന്നി ചിറക്കൽ ദേവസ്വം ക്ഷേത്രം, ഇലന്തൂർ മഹാഗണപതി ക്ഷേത്രം, കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം, കൊല്ലം ചവറ പൊന്മന കാട്ടിൽ മേക്കേതിൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലൊക്കെ നടത്തിയ വഴിപാടുകളുടെ വിവരങ്ങൾ ആളുകൾ ഫേസ്‌ബുക്കിലിട്ടുണ്ട്. ഭാഗ്യസൂക്താർച്ചന, മണിനേർച്ച, ഗണപതി ഹോമം, അർച്ചന എന്നിവയെല്ലാമാണ് സുരേന്ദ്രന്റെ പേരിൽ ആളുകൾ ക്ഷേത്രത്തിൽ വഴിപാട് കഴിക്കുന്നത്.

കെ എസിന് ഒരു വഴിപാട്.. അയ്യനുള്ള കാണിക്ക ആകട്ടെ നമ്മുടെ ഓരോരുത്തരുടെയും വിലയേറിയ വോട്ട്. വെറും എം പിയെ അല്ല ഞങ്ങൾക്ക് വേണ്ടത് പത്തനംതിട്ടയ്ക്ക് ഒരു കേന്ദ്രമന്ത്രി കെഎസ് എന്നാണ് വഴിപാട് രസീത് പോസ്റ്റ് ചെയ്തുകൊണ്ട് നിഷ കുഞ്ഞിപൂവ് വ്യക്തമാക്കുന്നത്. കെ എസ് ജയിക്കട്ടെ, കെ എസിന് ഒരു വഴിപാട് എന്ന് എസ് അനീഷ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പ്രചരണ തന്ത്രങ്ങളാണ് സുരേന്ദ്രന് വേണ്ടി മണ്ഡലത്തിൽ നടക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട പോരാട്ടങ്ങളാണ് സുരേന്ദ്രനെ താരമാക്കിയതെന്നതുകൊണ്ട് ഭക്തിയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂന്നി തന്നെയാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെല്ലാം. ബിജെപിയുടെ മറ്റ് നേതാക്കളുടെ വിവിധ കേസുകളിൽ പ്രതിപട്ടികയിൽ ഉണ്ടെങ്കിലും കൂടുതൽ കേസുകളുള്ളത് സുരേന്ദ്രനെതിരെയാണ്. സംസ്ഥാന സർക്കാർ സുരേന്ദ്രനെ വേട്ടയാടുകയാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു. ഇനി നമുക്ക് ദൈവം മാത്രമെ തുണയുള്ളുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുരേന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ആയുധങ്ങൾ പാർട്ടി ഇവിടെ പയറ്റിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP