Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനോട് എതിരിടുന്നത് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ; പൂനം സിൻഹ മത്സരിക്കുന്നത് ലഖ്‌നൗ ലോക്‌സഭ മണ്ഡലത്തിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായി; പൂനത്തിനെ നേരിട്ട് ബിസ്പിയും പരോക്ഷമായി കോൺഗ്രസും പിന്തുണയ്ക്കും

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനോട് എതിരിടുന്നത് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ; പൂനം സിൻഹ മത്സരിക്കുന്നത് ലഖ്‌നൗ ലോക്‌സഭ മണ്ഡലത്തിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായി; പൂനത്തിനെ നേരിട്ട് ബിസ്പിയും പരോക്ഷമായി കോൺഗ്രസും പിന്തുണയ്ക്കും

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ബിജെപി. വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെതിരേ മത്സരിക്കും. ലഖ്‌നൗ ലോക്‌സഭ മണ്ഡലത്തിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായാണ് നടി പൂനം മാറ്റുരയ്ക്കുന്നത്. വാർത്ത പുറത്തുവിട്ടത് ദേശീയ മാധ്യമങ്ങളാണ്.സിന്ധി, കയസ്ത വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥിയായി പൂനം സിൻഹ മത്സരിക്കുമ്പോൾ വിജയം സുനിശ്ചതമാണെന്നാണ് സമാജ് വാദി പാർട്ടിയുടെ വിലയിരുത്തൽ.

ലഖ്‌നോവിൽ നാല് ലക്ഷം കായസ്ഥ വിഭാഗത്തിൽപെട്ടവരും 1.3 ലക്ഷം സിന്ധി വോട്ടർമാരും 3.5 ലക്ഷം മുസ്‌ലിം വോട്ടർമാരുമുണ്ട്. പൂനം സിന്ധി വിഭാഗത്തിലും സിൻഹ കായസ്ഥ വിഭാഗത്തിൽപെട്ടവരുമാണ്. അതിനാൽ പൂനം സിൻഹയെ സ്ഥാനാർത്ഥിയാക്കിയാൽ ലഖ്‌നോ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 2014 ൽ 55.7 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ്‌നാഥ് സിങ് ലഖ്‌നോവിൽ നിന്ന് ജയിച്ചത്. അതേസമയം ലഖ്‌നൗവിൽ മത്സരിക്കുന്ന പൂനം സിൻഹയെ ബി.എസ്‌പി.യും പിന്തുണയ്ക്കും. കോൺഗ്രസ് മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ കോൺഗ്രസും പൂനം സിൻഹയെ പിന്തുണക്കുമെന്നാണ് സൂചന.

ഇതോടെ രാജ്‌നാഥ് സിങും പൂനം സിൻഹയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് ലഖ്‌നൗ വേദിയാകും. അതേസമയം, ലഖ്‌നൗ ബിജെപി. കോട്ടയാണെന്നും രാജ്‌നാഥ് സിങ് നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനവും വിജയം ആവർത്തിക്കാൻ സഹായിക്കുമെന്ന് ബിജെപി. നേതാക്കളും പറയുന്നു. ഇറക്കുമതി സ്ഥാനാർത്ഥിയെ വോട്ടർമാർ തള്ളിക്കളയുമെന്നും ബിജെപി. നേതാക്കൾ അവകാശപ്പെട്ടു.

അതിനിടെ, ബിജെപി. വിട്ട ശത്രുഘ്‌നൻ സിൻഹ ബിഹാറിലെ പാട്‌നസാഹിബ് ലോക്‌സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. നടനും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നൻ സിൻഹ ദിവസങ്ങൾക്കുമുമ്പാണ് ബിജെപി. വിട്ട് കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. ബിജെപിയിൽ അസംതൃപ്തനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം പാർട്ടി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP