Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനെട്ടാം വയസിൽ ബിസ്സിനസ്സ് ഡവലപ്‌മെന്റ്‌ ഓഫീസറായി തുടക്കം; ഡിജിറ്റൽ മാർക്കറ്റിങിലൂടെ ബിസിനസിലേക്ക് ആദ്യ ചുവടുവയ്‌പ്പ്; ബിസിനസിൽ തിളങ്ങുന്ന പെൺകൊടി അഞ്ജലി റീമ ദേവിനെ അറിയാം

പതിനെട്ടാം വയസിൽ ബിസ്സിനസ്സ് ഡവലപ്‌മെന്റ്‌ ഓഫീസറായി തുടക്കം; ഡിജിറ്റൽ മാർക്കറ്റിങിലൂടെ ബിസിനസിലേക്ക് ആദ്യ ചുവടുവയ്‌പ്പ്; ബിസിനസിൽ തിളങ്ങുന്ന പെൺകൊടി അഞ്ജലി റീമ ദേവിനെ അറിയാം

ല പെൺകുട്ടികളും പഠനം ഒക്കെ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന പ്രായമാണ് 22 വയസ്. ഇവർക്കിടയിൽ വേറിടുകയാണ് കോഴിക്കോട്ടുകാരി അഞ്ജലി റീമ ദേവ് എന്ന പെൺകുട്ടി. 18 വയസിൽ സ്വന്തം സ്ഥാപനം എന്ന സ്വപ്‌നം യാഥാർഥ്യമാക്കിയ അഞ്ജലി ഇപ്പോൾ ഇന്ത്യയിലും ഗൾഫ് നാടുകളിലും പ്രവർത്തനമുള്ള രാജ്യാന്തര ബിസിനസ് സ്ഥാപനത്തിന്റെ ഡയറക്റ്ററും മറ്റൊരു ഐറ്റി സ്ഥാപനത്തിന്റെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമാണ്. ചെറുപ്രായത്തിനുള്ളിൽ സ്വപ്‌നം കാണാൻ മാത്രം പറ്റുന്ന കാര്യങ്ങൾ യാഥാർഥ്യമാക്കിയ അഞ്ജലിയുടെ കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്.

കോഴിക്കോട് സ്വദേശിയാണെങ്കിലും മാതാപിതാക്കൾക്കൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു അഞ്ജലിയുടെ കുട്ടിക്കാലം. അഞ്ജലിയുടെ പിതാവ് ഡോക്ടർ ആയിരുന്നു. ഒപ്പം കരാട്ടെ മാസ്റ്ററും അതിനാൽ മൂന്നാം കഌസ്സു മുതൽ അഞ്ജലി കരാട്ടെ പരിശീലനം ആരംഭിച്ചു. ഏകദേശം പ്ലസ് ടു ക്ലാസ് വരെ പരിശീലനം തുടർന്നു. ചെറുപ്പം മുതലേ ഏർപ്പെടുന്ന മേഖലകളിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുന്നതിന് അഞ്ജലി ശ്രമിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറിയുടെ കീഴിലുള്ള സ്‌കൂളിൽ പഠിച്ചാൽ ചിട്ടയായ ഒരു ജീവിതക്രമം അഞ്ജലിക്ക് കൈമുതലായി. ഒന്നാം കഌസ് മുതൽ കഌസ്സിലെ ലീഡർ ആയിരുന്നു അഞ്ജലി ഒപ്പം തന്നെ സ്‌കൂൾ തലത്തിൽ, സ്പോർട്സ് മത്സരങ്ങളിൽ വിജയിയായിരുന്നു ഈ മിടുക്കി.

മാതാപിതാക്കളുടെ ആഗ്രഹം അനുസരിച്ചു, സയൻസ് ഗ്രൂപ്പ് എടുത്തു പഠിച്ചെങ്കിലും ഡോക്ടറുടെ മകൾ ഡോക്ടർ ആവണം എന്ന കാഴ്‌ച്ചപ്പാടിനോട് യോജിക്കുവാൻ അഞ്ജലി തയ്യാറായിരുന്നില്ല. ഡോക്ടർ എന്ന കരിയർ തെരഞ്ഞെടുക്കാതെ സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങി വീട്ടുകാരെയും കൂട്ടുകാരെയും അമ്പരപ്പിക്കുകയാണ് അഞ്ജലി ചെയ്തത്. ഒരു സംരംഭകയാകുവാനുള്ള അതിയായ ആഗ്രഹം മൂലം 18 വയസ്സ് ആയപ്പോഴേയ്ക്കും അഞ്ജലി ബിസിനെസ്സിലേയ്ക്ക് തിരിഞ്ഞു. ഒരു ബിസ്സിനെസ്സ് ഡെവലപ്‌മെന്റ് ഓഫീസർ ആയിട്ടായിരുന്നു തുടക്കം. പക്ഷെ തന്നിലെ 'സംരംഭക' ആ ജോലി അധികം നാൾ തുടരുവാൻ അഞ്ജലിയെ അനുവദിച്ചില്ല. അധികം താമസിക്കാതെ തന്നെ കോഴിക്കോട് ഹൈലൈറ് ബിസ്സിനെസ്സ് പാർക്കിൽ ഒരു ചെറിയ ഓഫീസിൽ സ്‌പേസ് വാടകയ്ക്ക് എടുത്തു അഞ്ജലി 'ഡിജിറ്റൽ മാർക്കറ്റിങ്ങ് എന്ന അതി വിശാലമായ മാർക്കറ്റിങ് മേഖലയിലേയ്ക്കുള്ള തുടക്കം കുറിച്ചു. രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് മാസം, ഒന്നര മുതൽ രണ്ടു ലക്ഷം രൂപവരെ പ്രതിഫലം നേടിയാണ് ജോലിക്കാരിയിൽ നിന്നും, മുതലാളിയിലേയ്ക്കുള്ള യാത്ര അഞ്ജലി ആരംഭിച്ചത്. ബിസ് യൂണികോൺ, ബന്ധുര എന്നീ സ്ഥാപനങ്ങൾ ഈ കൊച്ചു മിടുക്കിക്ക് ഇന്ന് സ്വന്തമായിട്ട് ഉണ്ട്.

'Net Working is the Net Worth' എന്ന് വിശ്വസിക്കുന്ന ഈ യുവ സംരംഭക, ആൺപെൺ വ്യത്യാസമില്ലാതെ, ജാതിയോ മതമോ നോക്കാതെ ബിസിനെസ്സിൽ ഒരു വ്യക്തി മാത്രമായിരിക്കുക എന്ന വളരെ പ്രാധാന്യമുള്ള ഒരു ആശയവും പങ്കുവയ്ക്കുന്നു. ബിസിനെസ്സിൽ വിജയം ആഗ്രഹിക്കുന്നവർക്ക് ഒരു റോൾ മോഡൽ ആണ് അഞ്ജലി. ബിസിനെസ്സിൽ വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ബിസിനെസ്സിൽ പരാജയങ്ങൾ ഉണ്ടാകാം അപ്പോഴല്ലാം വീണിടത്ത് തന്നെ കിടക്കാതെ എനിക്കും വിജയിക്കണം, എനിക്കും നേടണം എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം, ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുവാൻ സാധിക്കുന്നവർക്കേ, ഈ രംഗത്തു പിടിച്ചു നിൽക്കുവാൻ കഴിയൂ. നമ്മുടെ എതിരാളികളെ കണ്ടു ഭയപ്പെടേണ്ട കാര്യമില്ല സ്വന്തം കഴിവുകളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട്, സ്മാർട്ട് വർക്കിലൂടെ മുന്നോട്ടു പോകുന്നവർക്ക് വിജയം സുനിശ്ചിതമാണെന്നു അഞ്ജലി പറയുന്നു.

നമ്മുടെ നാട് വിദ്യ സമ്പന്നരാലും, സാങ്കേതിക വൈദഗ്ദ്യത്തിലും ഒരുപാടു മുന്നിലാണ് എങ്കിലും വ്യക്തിഗത രീതിയിൽ സാമ്പത്തിക പുരോഗതി എല്ലാ ആളുകൾക്കും ഉറപ്പു നൽകാൻ നമ്മുടെ രാജ്യത്തിനു സാധിക്കുന്നില്ല എത്ര പഠിച്ചവർക്കും ജോലി ലഭിക്കാത്ത ഒരു അവസ്ഥ. ഈ രീതിക്കു കുറച്ചെങ്കിലും അയവുവരുത്തണമെങ്കിൽ അഭ്യസ്ത വിദ്യരായവർ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും കൂട്ടുകാർക്ക് ജോലി ലഭ്യമാക്കുകയും ചെയ്യണം. ഈ ഒരു കാഴ്ചപ്പാടോടു കൂടിയാണ്, അഞ്ജലി തന്റെ സ്ഥാപനങ്ങൾ രൂപകൽപന ചെയ്‌തെടുത്തിട്ടുള്ളത്.

പുതിയതായി ബിസ്സിനെസ്സ് രംഗത്തേയ്ക്ക് വരുന്ന യുവ സംരംഭകർക്കും അവരുടെ സ്റ്റാർട്ട്അപ്പിനും വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുവാൻ തയ്യാറാണ് അഞ്ജലി. ചെറിയൊരു മുതൽ മുടക്കിനു തയ്യാറായിട്ടുള്ള ഏതൊരു സംരംഭകനും കോ വർക്കിങ് സ്‌പേസ് എന്നത് സുവർണാവസരമാണ് തന്റെ സ്വന്തം കമ്പനിയിൽ അഞ്ജലി വാഗ്ദാനം ചെയ്യുന്നത്.

ഒരു ബിസ്സിനെസ്സ് സംരംഭകനും ആഗ്രഹിക്കുന്ന ഒന്നാണ് 'ബിസ്സിനെസ്സ് വർധിപ്പിക്കണം, സലെസ് കൂട്ടണം എന്നൊക്കെ അതുപോലെ തന്നെ ഏതൊരു ബിസിനെസ്സിന്റെയും, അടുത്ത ലെവലിലേയ്ക്ക് എത്തിക്കണമെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് മാർക്കറ്റിങ്, ഈ ഒരു ഉദ്യേശത്തോടുകൂടി ഗൊറില്ല മാർക്കറ്റിംഗിന്റെ അനന്തസാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്പനി മാർക്കറ്റിങ് തന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നത്. മാർക്കറ്റിംഗിലെ ഏറ്റവും നൂതനമായ ട്രെൻഡുകൾ മനസ്സിലാക്കി കൊണ്ട് കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

 ഡിജിറ്റൽ മാർക്കറ്റിംഗിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ അഞ്ജലിക്ക് സാധ്യമായിട്ടുണ്ട് കസ്റ്റമേഴ്‌സിന്റെ ആവശ്യം അനുസരിച്ചു ബ്രാൻഡിങ് ആൻഡ് റീബ്രാൻഡിങ് വർക്കുകൾ വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്നു. റീ സ്മാർട്ട് ഓറിയന്റർ ആയിട്ടുള്ള ജോലിക്കാരാണ് ഈ കമ്പനിയുടെ മുതൽക്കൂട്ട്. കൺസൾട്ടൻസി സർവീസിന് പുറമെ പല കമ്പനികളുടെയും ഓരോ ഔട്‌സോഴ്‌സിങ് വർക്കുകളും ഇവിടെ ചെയ്തു കൊടുക്കുന്നു കസ്റ്റമേഴ്‌സിന്റെ ബഡ്ജറ്റിനനുസരിച്ചു വർക്കുകൾ ചെയ്തു കൊടുക്കുന്നു. ഏതൊരാൾക്കും സധൈര്യം സമീപിക്കാവുന്ന ഒരു സ്ഥാപനമാണ് അഞ്ജലിയുടെ നേതൃത്വത്തിലുള്ളത്.

ഡിജിറ്റൽ മാർക്കറ്റിങ് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സും, എസ് ഇ ഒ യും ഒക്കെ ഇവരുടെ സേവനങ്ങളാണ്. ഒരു ബിസിനെസ്സിന്റെയും വെർചൽ ഐഡന്റിറ്റി ആണ് അവരുടെ വെബ്‌സൈറ്റ് ഈ ഒരു കാര്യം മുൻ നിർത്തിക്കൊണ്ടാണ് വെബ് ഡിസൈൻസ് വർക്കുകൾ ഏറ്റെടുത്തു ചെയ്തു കൊടുക്കുന്നത്.

വിഷൻ 2020

ഫാഷൻ, മേക്കപ്പ് ഉൾപ്പെടുത്തി കൊണ്ട് 'ബന്ധുര' എന്ന ബ്യൂട്ടി കൺസൾട്ടിങ്ങ് ആണ് അഞ്ജലിയുടെ അടുത്ത ഒരു മേഖല. പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്ന നിലയിൽ മാർഷൽ ആർട്‌സും, പേഴ്‌സണാലിറ്റി പ്രോഗ്രാമുകളും ഉൾപ്പെടിത്തിക്കൊണ്ടു 'പരിണാമ സ്‌കൂൾ ഓഫ് മാർഷൽ ആർട്‌സ്' എന്ന സ്ഥാപനം ആരംഭിക്കുക എന്നത് അഞ്ജലിയുടെ പദ്ധതികളിൽ ഒന്നാണ്. 'ബിസ് യൂണികോൺ' എന്ന കമ്പനിയും 'ബന്ധുര'യും ' 'പരിണാമ സ്‌കൂൾ ഓഫ് മാർഷൽ ആർട്‌സും ഒരു കുടക്കീഴിലാക്കി കൊണ്ട് റീമ ദേവ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ഒറ്റ കമ്പനി ആക്കി മാറ്റണം എന്നതാണ് അഞ്ജലിയുടെ വിഷൻ 2020.

'നാം എന്താണോ ചിന്തിക്കുന്നത് നാം അതായി തീരും' എന്ന് വിശ്വസിക്കുന്ന അഞ്ജലി തന്റെ കമ്പനിയുടെ സേവനങ്ങളിലൂടെ ഒത്തിരി ആളുകളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം എത്തിക്കുന്നു. സ്മാർട്ട് ഡവർക് മാജികിലൂടെ ബിസ്സിനെസ്സ് രംഗത്തു തന്റേതായ വെന്നിക്കൊടി പറിച്ചുകൊണ്ടു യുവ സംരംഭകർക്ക് പ്രചോദനം നൽകി കൊണ്ടാണ് അഞ്ജലി ബിസ്സിനെസ്സിലൂടെയുള്ള തന്റെ പ്രയാണം തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP