Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാന്റെ അമേരക്കൻ നിർമ്മിത എഫ്-16 വിമാനം വീഴ്‌ത്തിയെന്ന ഇന്ത്യയുടെ അവകാശ വാദം തള്ളിയ അമേരിക്കൻ മാധ്യമ റിപ്പോർട്ട് വൻ വിവാദത്തിലേക്ക്; ഇന്ത്യയോട് വിശദീകരണം തേടി പാക്കിസ്ഥാൻ; തെളിവുകൾ മുഴുവൻ പാക്കിസ്ഥാന്റെ കൈയിലുണ്ടെന്് ഇന്ത്യ; ബാലക്കോടിന് പിന്നാലെ മറ്റൊരു ഇന്ത്യൻ അവകാശവാദങ്ങൾ കൂടി ലോക മാധ്യമങ്ങൾ വിവാദമാക്കുമ്പോൾ

പാക്കിസ്ഥാന്റെ അമേരക്കൻ നിർമ്മിത എഫ്-16 വിമാനം വീഴ്‌ത്തിയെന്ന ഇന്ത്യയുടെ അവകാശ വാദം തള്ളിയ അമേരിക്കൻ മാധ്യമ റിപ്പോർട്ട് വൻ വിവാദത്തിലേക്ക്; ഇന്ത്യയോട് വിശദീകരണം തേടി പാക്കിസ്ഥാൻ; തെളിവുകൾ മുഴുവൻ പാക്കിസ്ഥാന്റെ കൈയിലുണ്ടെന്് ഇന്ത്യ; ബാലക്കോടിന് പിന്നാലെ മറ്റൊരു ഇന്ത്യൻ അവകാശവാദങ്ങൾ കൂടി ലോക മാധ്യമങ്ങൾ വിവാദമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമ സേന ആക്രമണം നടത്തി തീവ്രവാദികളെ കൊന്നുവെന്ന വാർത്തയും ആദ്യം വിദേശ മാധ്യമങ്ങൾ അംഗീകരിച്ചിരുന്നില്ല. ഒടുവിൽ ബലാക്കോട്ടിലെത്താൻ വിദേശ മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ പാക്കിസ്ഥാൻ തടഞ്ഞു. ഇതോടെയാണ് ഇന്ത്യൻ പക്ഷത്തേക്ക് അന്താരാഷ്ട്ര മാധ്യമങ്ങൾ എത്തിയത്. ബോംബിട്ട് ജെയ്‌ഷെ ക്യാമ്പ് തകർത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും ഇന്ത്യ പുറത്തുവിട്ടു. ഇപ്പോൾ പാക്കിസ്ഥാന്റെ എഫ്16 വിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ വാദവും വിവാദത്തിലാക്കുകായണ് അമേരിക്കൻ മാധ്യമങ്ങൾ.

പാക്കിസ്ഥാന്റെ പക്കലുള്ള മുഴുവൻ എഫ്16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്ന് 2 യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കൻ മാധ്യമമായ 'ഫോറിൻ പോളിസി' റിപ്പോർട്ട്‌ െചയ്തിരുന്ന, എന്നാൽ ഇതിനെ തള്ളുകയാണ് ഇന്ത്യ. തങ്ങളുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടെന്നും ഇതിനു തെളിവുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ പാക്കിസ്ഥാനും ഇന്ത്യയുടെ പ്രതികരണം തേടിയിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്‌ത്തിയതെന്ന് എയർ സ്റ്റാഫ് (ഓപറേഷൻസ്) അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ അറിയിച്ചു.

വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു. വിമാനങ്ങളിൽ നിന്നുള്ള 'ഇജക്ഷൻ' സംബന്ധിച്ച ഇലക്ട്രോണിക് സിഗ്‌നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്16 ആണെന്ന സൂചനയുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ എഫ്16 ഉപയോഗിച്ചത് റഡാർ സിഗ്‌നേച്ചറും അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കാട്ടി ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

ബാലക്കോട്ട് ആക്രമണത്തിന് പിറ്റേന്നാണ് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ അതിർത്തി കടന്ന് എത്തിയത്. ഇതിൽ ഒരു എഫ് 16 വിമാനം അഭിനന്ദൻ വർത്തമാൻ പറത്തിയ മിഗ് 21 തകർത്തതിന്റെ തെളിവായി പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ സേനാ ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ എഫ് 16 പോർവിമാനം നശിപ്പിച്ച അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോൺ വിമാനം തകർന്നു വീണ് അഭിനന്ദ് പാക് പട്ടാളത്തിന്റെ പിടിയിലാവുകയും ചെയ്തതെന്നായിരുന്നു ഇന്ത്യൻ വ്യോമസേന വിശദമാക്കിയത്. ഇതാണ് അമേരിക്കയ്ക്ക് അംഗീകരിക്കാനാവത്തത്. എഫ് 16നെ മിഗ് വിമാനം വെടിവച്ചുവെന്നതാണ് ഇതിന് കാരണം. ഏറെ പഴക്കം ചെന്നതാണ് മിഗ് വിമാനം. എഫ് 16 അത്യാധുനിക സംവിധാനമുള്ളതും. അതുകൊണ്ട് റഷ്യൻ നിർമ്മിത ഇന്ത്യൻ വിമാനം പാക്് വ്യോമസേനയുടെ എഫ് 16നെ തകർത്തുവെന്നത് അമേരിക്കയ്ക്കും തിരിച്ചടിയാണ്. ഇത് മറയ്ക്കാനാണ് അമേരിക്കയുടെ ശ്രമം.

ഫെബ്രുവരി 27ന് നടന്ന ഡോഗ്‌ഫൈറ്റിൽ ഇന്ത്യയുടെ യുദ്ധവിമാനമായ മിഗ് 21 ബൈസൺ ഉപയോഗിച്ച് എഫ്-16നെ തകർത്തുവെന്നായിരുന്നു ഇന്ത്യൻ വ്യോമസേന നേരത്തെ വ്യക്തമാക്കിയിരുന്നത്. ഈ ആക്രമണത്തിലാണ് ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് പിടിയിലായതും.ആക്രമണത്തിന് ശേഷം, 28ന് പാക്കിസ്ഥാന്റെ എഫ്-16 നിന്ന് നിക്ഷേപിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമ്മിത എഫ്-16 തകർത്തുവെന്ന് വിശദീകരിച്ചത്. എന്നാൽ,? ആദ്യംമുതൽ തന്നെ പാക്കിസ്ഥാൻ ഇത് നിഷേധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP