Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒട്ടേറെ പുതിയ വിവരങ്ങൾകൂടി വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന തരത്തിൽ ടാക്‌സ് ഫോം പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ; കമ്പനി ഡയറക്ടർമാരും വിദേശത്ത് സ്വത്തുള്ളവരും കാർഷിക വരുമാനമുള്ളവരും കൂടുതൽ വെളിപ്പെടുത്തണം; പേപ്പർ ഫയലിങ് 80 കഴിഞ്ഞവർക്കുമാത്രം

ഒട്ടേറെ പുതിയ വിവരങ്ങൾകൂടി വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന തരത്തിൽ ടാക്‌സ് ഫോം പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ; കമ്പനി ഡയറക്ടർമാരും വിദേശത്ത് സ്വത്തുള്ളവരും കാർഷിക വരുമാനമുള്ളവരും കൂടുതൽ വെളിപ്പെടുത്തണം; പേപ്പർ ഫയലിങ് 80 കഴിഞ്ഞവർക്കുമാത്രം

ദായനികുതിയിളവ് തേടി സമർപ്പിക്കുന്ന റിട്ടേൺ ഫോമുകളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തണെമന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഫോമുകൾ പരിഷ്‌കരിച്ചു. കാർഷിക വരുമാനമുള്ളവരും കമ്പനി ഡയറക്ടർ ബോർഡിലുള്ളവരും വിദേശത്ത് സ്വത്തും ബാങ്ക് അക്കൗണ്ടുകളും ഉള്ളവരും കമ്പനികളിൽ ഓഹരികളും ഉള്ളവരുമാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരിക.

ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ 50 ലക്ഷം രൂപ വരെ വരുമാനമുള്ളവരും വസ്തുവകകളിൽനിന്നോ കൃഷിയിൽനിന്നോ വരുമാനമുള്ളവരുമാണ് ഐ.ടി.ആർ-1 (സഹജ്) റിട്ടേൺ ഫോമുകൾ സമർപ്പിക്കേണ്ടത്. 2018-19 സാമ്പത്തിക വർഷത്തെ റിട്ടേൺ ഇവർ ജൂലൈ 31-നകം സമർപ്പിക്കണം. പേപ്പർ ഫയലിങ് സംവിധാനം 80 വയസ്് കഴിഞ്ഞവർക്കുമാത്രമായും ആദായനികുതി വകുപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

ശമ്പളവരുമാനമുള്ളവരുടെ റിട്ടേണുകളിൽ, ശമ്പളത്തിന് പുറമെ, ചില അലവൻസുകളും കാണിക്കേണ്ടിവരും.. വീട്ടുവാടക, ലീവ് ട്രാവൽ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള ആനുകൂല്യം, താമസം മാറുന്നതിനുള്ള ആനുകൂല്യം എന്നിവയാണ് കാണിക്കേണ്ടത്. മുമ്പ് നികുതിയീടാക്കുന്ന തരത്തിലുള്ള അലവൻസുകൾ മാത്രമായിരുന്നു റിട്ടേണുകളിൽ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ നിതിയിളവ് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങളും നൽകണം.

അഞ്ചുലക്ഷത്തിനുമേൽ വരുമാനമുള്ള കൃഷിഭൂമിയുണ്ടെങ്കിൽ അതിന്റെയും പൂർണവിവരം നൽകണം. ഏതുജില്ലയിലാണ് കൃഷിഭൂമിയെന്നത് പിൻ കോഡ് സഹിതം നൽകണം. ഭൂമിയുടെ വിസ്തൃതി, ജലസേചന സൗകര്യങ്ങൾ തുടങ്ങിയവയും വ്യക്തമാക്കണം. വരുമാന സ്രോതസ്സുകളെക്കുറിച്ച് കൂടുതൽ വ്യക്തതയോടെ ആദായനികുതി വകുപ്പിന് മനസ്സിലാക്കാൻ സാധിക്കുന്നതിനൊപ്പം സംശയങ്ങൾ ഉന്നയിക്കാതിരിക്കാനുള്ള സാധ്യത ഇല്ലാതാക്കൽകൂടിയാണ് ഇതിന്റെ ലക്ഷ്യം.

വിദേശത്ത് സ്വത്തുള്ളവർ, അവിടുത്തെ അക്കൗണ്ട് വിവരങ്ങൾ, സ്വത്തുവകകളെക്കുറിച്ചുള്ള വിവരങ്ങൾ, ഓഹരി, കടബാധ്യതകൾ, തുടങ്ങിയ വിശദാംശങ്ങളും നൽകണം. ഇത്തവണ പുതിയതായി ആവശ്യപ്പെട്ടിട്ടുള്ള അധിക വിവരങ്ങൾ നൽകുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന് നികുതി രംഗത്തെ വിദഗ്ദ്ധർ പറയുന്നു. റിട്ടേണുകൾ ഓൺലൈൻ വഴിയാകും പരിശോധിക്കുകയെന്നതിനാൽ, പിഴവുകൾ ചിലപ്പോൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്.

പ്രവാസികളിൽനിന്നും നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നികുതിയിളവ് ലഭിക്കുന്ന പ്രവാസികളുടെ വിവരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി ടാക്‌സ് റിട്ടേൺ കൂടുതൽ സുതാര്യമാക്കാനാണ് നികുതി വകുപ്പിന്റെ നീക്കം. വിദേശത്ത് താമസിക്കുന്നതിന്റെ വിവരങ്ങൾ, ടാക്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ, ഇന്ത്യക്ക് പുറത്തുള്ള സ്വത്തുവിവരങ്ങൾ, റെസിഡൻഷ്യൽ സ്റ്റാറ്റസ്, വിദേശത്തെ ടാക്‌സ് വിശദാംശങ്ങൾ തുടങ്ങിയവയും സമർപ്പിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP