Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലപ്പുഴയിൽ കൊല്ലപ്പെട്ട മേരി ജാക്വിലിന്റെ വീട്ടിലെ ഹോട്ടലിന്റെ മറവിൽ നടന്നത് ഫെവ് സ്റ്റാർ പെൺവാണിഭം; സൂത്രധാരി ആയത് മേരിയെ കൊലചെയ്യാൻ ഇളമുറക്കാരൻ കാമുകനൊപ്പം വിലസിനടന്ന താത്ത; ഹൗസ്‌ബോട്ടുകളിൽ നിന്നും വൻകിട ഹോട്ടലുകളിൽ നിന്നും വിളിവന്നാൽ മുപ്പതിൽ താഴെ പ്രായമുള്ള സുന്ദരിമാരെ ഉടൻ എത്തിക്കും; പ്രായംകുറയുന്തോറും തുകകൂട്ടുമ്പോൾ ചില ഇടപാടുകളിൽ വാങ്ങുന്നത് കാൽലക്ഷംവരെ; പൊലീസുകാരെയും പടിനൽകി കറക്കിവീഴ്‌ത്തിയ 'കുളിരുതാത്ത' യുടെ ലീലാവിലാസങ്ങൾ ഇങ്ങനെ

ആലപ്പുഴയിൽ കൊല്ലപ്പെട്ട മേരി ജാക്വിലിന്റെ വീട്ടിലെ ഹോട്ടലിന്റെ മറവിൽ നടന്നത് ഫെവ് സ്റ്റാർ പെൺവാണിഭം; സൂത്രധാരി ആയത് മേരിയെ കൊലചെയ്യാൻ ഇളമുറക്കാരൻ കാമുകനൊപ്പം വിലസിനടന്ന താത്ത; ഹൗസ്‌ബോട്ടുകളിൽ നിന്നും വൻകിട ഹോട്ടലുകളിൽ നിന്നും വിളിവന്നാൽ മുപ്പതിൽ താഴെ പ്രായമുള്ള സുന്ദരിമാരെ ഉടൻ എത്തിക്കും; പ്രായംകുറയുന്തോറും തുകകൂട്ടുമ്പോൾ ചില ഇടപാടുകളിൽ വാങ്ങുന്നത് കാൽലക്ഷംവരെ; പൊലീസുകാരെയും പടിനൽകി കറക്കിവീഴ്‌ത്തിയ 'കുളിരുതാത്ത' യുടെ ലീലാവിലാസങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന തിരുവമ്പാടി സ്വദേശിനി മേര ജാക്വിലിൻ എന്ന 52കാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ 49 കാരി താത്തയും ഇളംപ്രായക്കാരനായ കൂട്ടുകാരൻ നജ്മലും ചേർന്ന് മേരിയുടെ വീട്ടിലെ ഊണ് ഹോട്ടലിന്റെ മറവിൽ നടത്തിവന്നിരുന്നത് ഒന്നാന്തരം ഫൈവ്സ്റ്റാർ പെൺവാണിഭം. 'കുളിരുതാത്ത' എന്ന് നാട്ടുകാരിൽ അറിഞ്ഞുവന്ന കോമളപുരം ചിറയിൽ ഹൗസിൽ സീനത്ത് എന്ന താത്ത ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകളിലും വൻകിട ഹോട്ടലുകളിലുമെല്ലാം ഒറ്റഫോൺവിളിയിൽ പെൺകുട്ടികളെ എത്തിച്ചിരുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതോടെ മേരി ജാക്വിലിന്റെ കൊലപാതകം ചെന്നെത്തി നിൽക്കുന്നത് വൻ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണത്തിലേക്കാണ്.

ഇതരസംസ്ഥാന യുവതികളെ ഉൾപ്പെടെ സംഘം വിതരണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നഗരമധ്യത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിനെ കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറിയിൽ മേരി ജാക്വിലിന്റെ മൃതദേഹം നഗ്‌നയാക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടന്ന സാഹചര്യം, പ്രദേശത്തെ പ്രത്യേകതകൾ എന്നിവ കണക്കിലെടുത്താണ് കൊലപാതക സാധ്യതകൾ പൊലീസ് അന്വേഷിച്ചത്പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നും തോന്നിയില്ലെങ്കിലും, പോസ്റ്റമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതക സൂചനകൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ തിരുവമ്പാടി കൊലപാതകത്തിൽ പിടിയിലായ കോമളപുരം ചിറയിൽ ഹൗസിൽ സീനത്ത് (താത്ത- 49), പുന്നപ്ര പണിക്കൻവെളി വീട്ടിൽ നജ്മൽ (അജ്മൽ-28), പുന്നപ്ര പവർഹൗസ് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ മുംതാസ് (46) എന്നിവർ അറസ്റ്റിലായി.

താത്ത എപ്പോഴും ഇടപാടുകാരുടെ വിളിപ്പുറത്ത്

സെക്‌സ് റാക്കറ്റിന്റെ സൂത്രധാരയായ ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കോമളപുരം ചിറയിൽ ഹൗസിൽ സീനത്താണ് ഹൗസ് ബോട്ടുകളിലേക്കും നഗരത്തിലെ ലോഡ്ജുകളിലേക്കും ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ച് നൽകുന്നത്. മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ അറസ്റ്റിലായിരുന്നു. താത്തയിലൂടെയാണ് നഗരത്തിലെ പ്രധാന റാക്കറ്റ് പ്രവർത്തിക്കുന്നത്. ഇവരോടൊപ്പം എയ്ഡ്‌സ് രോഗിയായ ഒരു സ്ത്രീയും കണ്ണിയിലുണ്ടത്രേ. താത്തയോട് ആവശ്യപ്പെട്ടാൽ ഏത് തരത്തിലുള്ള സ്ത്രീകളെയും എത്തിച്ചു നൽകും.

പ്രായം കുറയുന്നതിനനുസരിച്ച് തുക വർദ്ധിക്കും. ഹൗസ് ബോട്ടുകളിലേക്ക് മുപ്പത് വയസിൽ താഴെയുള്ള സ്ത്രീകളെ എത്തിച്ചിരുന്നത് 25,000 രൂപ വരെ ഈടാക്കിയാണ്. ഇതിൽ ഉന്നത വിദ്യാഭ്യാസമുള്ള ചില വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ചില ലോഡ്ജുകളും ഇവരുടെ സ്ഥിരം കേന്ദ്രങ്ങളാണ്.പൊലീസിലെ ചില ഉദ്യോഗസ്ഥരുമായും താത്തയ്ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ ഈ ഹോട്ടലുകളിൽ പൊലീസ് റെയ്ഡ് നടത്താറില്ല.

രാത്രി പട്രോളിംഗിന് എത്തുന്ന പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജ് റോഡിന് സമീപം വാഹനം നിറുത്തി താത്തയിൽ നിന്ന് പടി വാങ്ങുന്നത് പരസ്യമായ രഹസ്യമാണ്. മെഡിക്കൽ കോളേജ് ജംഗ്ഷന് വടക്ക് ഭാഗത്തെ വെയിറ്റിങ് ഷെഡ്, സമീപത്തെ കടത്തിണ്ണ, തെക്കുഭാഗത്തെ പമ്പ് ഹൗസിന് മുന്നിൽ, പഴയങ്ങാടി, കല്ലുപാലം, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് വടക്ക് ഭാഗത്തെ ചില തട്ടുകടകൾ എന്നിവിടങ്ങളാണ് രാത്രികാലത്തെ ഇവരുടെ താവളം.

സഹായികളായി അരഡസൻ ഓട്ടോറിക്ഷകളുമുണ്ട്. ദിനംപ്രതി പത്തിലധികം സ്ത്രീകൾ ഇവർക്ക് ഒപ്പം ഉണ്ടാകും. 4000 മുതൽ 5000രൂപ വരെയാണ് രാത്രി കാലത്തെ ചാർജ്. ഇതിന് പുറമേ മുറിവാടകയും വാഹന ചാർജും നൽകണം. തുക കുറവുള്ളവർക്കാണ് ഹോം സ്റ്റേകൾ കണ്ടെത്തുന്നത്. ഇതരസംസ്ഥാനത്തുനിന്നുള്ള 18 മുതൽ 45 വയസുവരെ പ്രായമുള്ള സ്ത്രീകളെയും എത്തിക്കുന്നുണ്ട്.

2016ൽ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് സെക്‌സ് റാക്കറ്റിലെ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഉന്നത ഇടപെടൽമൂലം കേസ് ദുർബലമാക്കി പ്രതികൾ രക്ഷപ്പെട്ടു.നഗരത്തിൽ ഒരുകുടുംബത്തിൽപ്പെട്ടവർ സെക്‌സ് റാക്കറ്റിനൊപ്പം ബ്രൗൺ ഷുഗറിന്റെ എജൻസിയും നടത്തിവരുന്നു. പൊലീസിന് വിവരം ലഭിച്ചതനുസരിച്ച് റെയ്ഡ് നടത്തിയെങ്കിലും തുടർ അന്വേഷണം മന്ദഗതിയിലാണ്. ഈ കുടുംബത്തെ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ വനിതകൾ ഒളിവിൽ പോയി.

ആൺകുട്ടികളെ ഉപയോഗിച്ച് പെൺകുട്ടികളെ വലയിൽ വീഴ്‌ത്തും. തുടർന്ന് ഇവർ പെൺകുട്ടികളുമായി സെക്‌സ് റാക്കറ്റിന്റെ കേന്ദ്രത്തിലെത്തി വീഡിയോ പകർത്തി കുട്ടികളെ തങ്ങളുടെ വരുതിയിലാക്കിയിരുന്നെന്നും വിവരമുണ്ട്. ചോദ്യം ചെയ്യലിലാണ് സെക്സ് റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചത്.

ജാക്വിലിനെ കൊന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് കൊല നടത്തിയത്. അജ്മലും മുംതാസും ചേർന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികൾ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേർന്ന വീട്ടിൽ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്.

മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല.എങ്കിലും വിശദമായ ശാസ്ത്രീയ പരിശോധനയിൽ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഗൾഫിൽ നിന്നു ദിവസവും പല തവണ ഫോണിൽ വിളിക്കാറുള്ള മകൻ കിരൺ മാർച്ച് 11 ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല. നാട്ടിലെത്തിയ കിരൺ പൊലീസിനൊപ്പം പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് ഇവർ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോൺ ഓഫായിരുന്നു. തുടർന്ന് സുഹൃത്തിനെ കിരൺ വിവരമറിയിച്ചു. സുഹൃത്തും പിന്നീട് സ്ഥലത്ത് എത്തിയ പൊലീസും പരിശോധിച്ചെങ്കിലും വാതിൽ തുറക്കാനാകാത്തതിനാൽ മടങ്ങി. കിരൺ എത്തിയ ശേഷം പൊലീസ് വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്

തിരുവമ്പാടിയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിൻ താമസിച്ചിരുന്നത്. നേരത്തെ വീട്ടിൽ ഹോട്ടൽ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടിൽ എത്തി. ഇരു സ്ത്രീകളുമായി അജ്മൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും മേരിയുമായി പണം സംബന്ധിച്ച് തർക്കമുണ്ടാവുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേർന്ന് മേരിയെ അടിച്ചുവീഴ്‌ത്തി കൊല്ലുകയായിരുന്നു.

തെളിവ നശിപ്പിക്കുകയും ചെയ്തു. മേരിയുടെ സ്വർണവും പണവും അപഹരിച്ചശേഷം ഇരുവരും ചേർന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാൻ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വർണം വിൽക്കാൻ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്

കൊല്ലപ്പെട്ട ജാക്വലിൻ പലിശക്ക് ധാരാളം പേർക്ക് പണം കൊടുത്തിട്ടുണ്ട്. പ്രതികൾ ജാക്വലിനെ കൊലപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രതികൾ സംഭവദിവസമായ മാർച്ച് 11ന് ഉച്ചയോടുകൂടി ഈ വീട്ടിലെത്തുകയും മുൻ നിശ്ചയിച്ച പ്രകാരം മുംതാസിനെ കാവൽനിർത്തി മദ്യലഹരിയിൽ അജ്മൽ എല്ലാം ചെയ്യുകയുമായിരുന്നു.

ആഭരണങ്ങൾ സീനത്ത് മുഖാന്തരം അജ്മൽ ആലപ്പുഴ മുല്ലക്കലിലെ ഒരു ജൂവലറിയിൽ വിൽപ്പന നടത്തിയതാണ് നിർണ്ണായക തെളിവായത്. പ്രതിഫലമായി ഒരു മോതിരവും രണ്ടായിരം രൂപയും സീനത്തിന് നൽകി. മരണം നടന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോണും, പണവും ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതി അജ്മൽ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയ കേസിൽ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP