Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രാജാ റിട്ടേൺസ്...ട്വിസ്റ്റ് ട്വിസ്റ്റ് അപ്രതീക്ഷിതമായ ട്വിസ്റ്റ്'! മമ്മൂട്ടി ചിത്രം മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങിയത് വമ്പൻ സസ്‌പെൻസ് ഘടകമുണ്ടെന്ന വാർത്ത പ്രേക്ഷകർക്ക് സമ്മാനിച്ച്; രൗദ്ര ഭാവത്തിൽ വരുന്ന രാജ ബോക്‌സോഫീസിൽ വൻ വേട്ട നടത്തുമെന്ന് ആരാധകർ; താൻ അതിഥി താരമായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ട്വിറ്ററിൽ പങ്കുവെച്ച് ബോളിവുഡ് താരറാണി സണ്ണി ലിയോൺ

മറുനാടൻ ഡെസ്‌ക്‌

രാജാ സൊല്ലറത് താ സെയ്‌വാ..സെയ്യറത് മട്ടും താ സൊൽവാ. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകർ ആവേശ തിമിർപ്പിലാണ്. ചുള്ളൻ ലുക്കിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ സസ്‌പെൻസ് ഘടകങ്ങൾ ഏറെയുണ്ടെന്ന് തെളിയിക്കുന്നതാണ് ട്രെയിലർ. ഒട്ടേറെ മാസ് ആക്ഷൻ സീനുകൾ ഉള്ള ചിത്രത്തിന്റെ ട്രെയിലർ ഇങ്ങനെയെങ്കിൽ സിനിമ എങ്ങനാകുമെന്ന കമന്റുകൾ വരെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

ട്രെയിലർ ഇട്ട് മണിക്കൂറുകൾക്കകം 23 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ബോളിവുഡ് താരം സണ്ണി ലിയോൺ ചിത്രത്തിന്റെ ട്രെയിലർ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു. വൈശാഖ് സംവിധാനം ചെയ്ത് നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം തമിഴ് താരം ജയ്, സിദ്ദീഖ്, വിജയരാഘവൻ, നെടുമുടി വേണു, സലിം കുമാർ, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ, അന്നാ രാജൻ, അനുശ്രീ ഷംന കാസിം, ജഗപതി ബാബു എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP