Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ ബുധനാഴ്‌ച്ച നിങ്ങൾ എസ്‌ബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ടോ? എങ്കിൽ അതേ തുക വെള്ളിയാഴ്‌ച്ചയും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പോയിട്ടുണ്ട്; എസ്‌ബിഐയുടെ പിശക് കൊണ്ട് അക്കൗണ്ട് ചോർന്നത് അനേകരുടെ; കാശ് നഷ്ടമായെങ്കിൽ അടിയന്തരമായി ചെയ്യേണ്ടത്

ഈ ബുധനാഴ്‌ച്ച നിങ്ങൾ എസ്‌ബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ടോ? എങ്കിൽ അതേ തുക വെള്ളിയാഴ്‌ച്ചയും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പോയിട്ടുണ്ട്; എസ്‌ബിഐയുടെ പിശക് കൊണ്ട് അക്കൗണ്ട് ചോർന്നത് അനേകരുടെ; കാശ് നഷ്ടമായെങ്കിൽ അടിയന്തരമായി ചെയ്യേണ്ടത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : അക്കൗണ്ട് ഉടമകൾക്ക് വീണ്ടും പണി നൽകി എസ്‌ബിഐ. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച എസ്‌ബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചവർക്ക് വെള്ളിയാഴ്‌ച്ചയും അതേ തുക തന്നെ അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഉള്ള അക്കൗണ്ട് ഉടമകൾക്കാണ് ഈ അപ്രതീക്ഷിത പ്രഹരമേറ്റത്. എന്നാൽ ബാങ്കിന്റെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട് കംമ്പ്യൂട്ടറിലുണ്ടായ തകരാറാണ് പിന്നിലെന്നും എസ്‌ബിഐ അധികൃതർ അറിയിച്ചിരുന്നു. പണം നഷ്ടമായ ചിലർക്ക് ഇത് അക്കൗണ്ടുകളിലേക്ക് തിരിച്ചു നൽകിയെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല.

പണം ലഭിക്കാത്ത അക്കൗണ്ട് ഉടമകൾക്ക് ഈ ആഴ്‌ച്ചതന്നെ നഷ്ടമായ തുക അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും എസ്‌ബിഐ അധികൃതർ വ്യക്തമാക്കി. എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതടക്കമുള്ള സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതി എസ്‌ബിഐയ്‌ക്കെതിരെ നിലനിൽക്കുന്ന വേളയിലാണ് കംപ്യൂട്ടർ സംവിധാനത്തിന്റെ തകരാർ മൂലം ആളുകൾക്ക് പണം നഷ്ടമായ സംഭവമുണ്ടായത്. പണം നഷ്ടമായ സംഭവത്തിനൊപ്പം തന്നെ മൂന്നാം തീയതി ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചവർക്ക് അഞ്ചാം തീയതിയും അതേ തുക അക്കൗണ്ടിൽ വീണ്ടും നിക്ഷേിച്ചതായി വാർത്ത പുറത്ത് വന്നെങ്കിലും ഇക്കാര്യത്തിൽ ഇതു വരെ സ്ഥിരീകരണമായിട്ടില്ല.

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ഒട്ടേറെ പേരാണ് കൊല്ലം ജിലയിലെ എസ്‌ബിഐ ശാഖകളിലെത്തിയത്. എന്നാൽ ഇവരോട് ടോൾ ഫ്രീ നമ്പറിൽ വിളിക്കാനാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോഴാകട്ടെ അവരുടെ അക്കൗണ്ട് ഉള്ള ശാഖകളുമായി ബന്ധപ്പെടണമെന്നാണു മറുപടി. ഇതു പണം നഷ്ടപ്പെട്ടവരെ പ്രകോപിപ്പിച്ചു. എന്നാൽ, സർവർ തകരാറാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നു പിന്നീട് കണ്ടെത്തി. തകരാർ പരിഹരിച്ച് പണം നഷ്ടപ്പെട്ടവർക്കെല്ലാം തിരികെ കൊടുത്തു കൊണ്ടിരിക്കുകയാണെന്ന് എസ്‌ബിഐ അധികൃതർ അറിയിച്ചു.

എടിഎം തട്ടിപ്പിലൂടെ അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ട പണം ബാങ്ക് തിരിച്ചുനൽകിയിരുന്നു. മലപ്പുറം പുലാമന്തോൾ ചെമ്മല യുപി സ്‌കൂളിലെ അദ്ധ്യാപിക രൂപയുടെ പുലാമന്തോൾ എസ്‌ബിഐ ശാഖയിലെ അക്കൗണ്ടിൽനിന്നാണ് 40,000 രൂപ നഷ്ടപ്പെട്ടത്. ഫെബ്രുവരി 9ന് ആണ് പണം പിൻവലിച്ചതായി അറിഞ്ഞത്. ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഝാർഖണ്ഡിലെ ഹസാരിബാഗിലുള്ള 2 എടിഎം കൗണ്ടറിൽനിന്നാണ് അര മണിക്കൂർ വ്യത്യാസത്തിൽ തുക നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നഷ്ടപ്പെട്ട തുക ബാങ്ക് തിരിച്ചു നൽകിയത്. കവർച്ച സംബന്ധിച്ച് പെരിന്തൽമണ്ണ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP