Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ

പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും;  ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസ്സുകാരനെ എടുത്തെറിഞ്ഞ് കൊന്ന അരുൺ ആനന്ദിന് കുട്ടികളോട് പക അതിശക്തമായത് അമ്മയോട് താൽപ്പര്യം കുറഞ്ഞു തുടങ്ങിയപ്പോൾ. അരുൺ ഒന്നിലധികം തവണ തവണ വിവാഹം കഴിച്ചതായി ഇയാളെക്കുറിച്ചുള്ള 2008ലെ കൊലപാതക കേസ് അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹത്തിനു പുറമെ ഇയാൾക്ക് നിരവധി സ്ത്രീകളുമായും ബന്ധമുണ്ട്. ഇതിലൊരാൾ മാത്രമായിരുന്നു കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ. സ്‌കൂൾ തലം മുതലെ ഇയാൾക്ക് ഒന്നിലധികം പ്രണയബന്ധങ്ങളുണ്ടായിരുന്നു. ഇതിലെ അവസാ ഇരയായിരുന്നു ബിടെക്കുകാരി. ഈ ബന്ധം മടുത്തതോടെയാണ് കുട്ടികൾക്കെതിരെ ക്രൂരത ശക്തമാക്കി. യുവതിയെ ഉപേക്ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

പഠിക്കുന്ന കാലത്ത് എല്ലാ ക്ലാസുകളിലും ഒന്നാമതായിരുന്നു കുട്ടിയുടെ അമ്മ. പത്താം ക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി. ബിടെക് രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു ബിജുവുമായി വിവാഹം. തുടർന്നും പഠിച്ചു കോഴ്‌സ് പൂർത്തിയാക്കി. കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് ഈ ജോലി നഷ്ടമാകുകയും ചെയ്തു. യുവതിയുടെ അച്ഛൻ അറിയപ്പെടുന്ന സിനിമാക്കാരനാണ്. മലയാളത്തിലെ പല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടേയും ക്യാമറാമാനായിരുന്നു. ഇന്ന് ഇദ്ദേഹം ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സിനിമാക്കാരനാണ്. അഭിനയിക്കുകയും ചെയ്യുന്നു. എന്നാൽ ഏറെ നാളായി അച്ഛനുമായി ഇവർക്ക് ബന്ധമില്ല. യുവതിയുടെ അമ്മയിൽ നിന്ന് വിവാഹ മോചനം നേടിയ ക്യാമറാമാനും സംവിധായകനും നടനുമായ ഇയാൾ മറ്റൊരു വിവാഹവും കഴിച്ചു. ഇതെല്ലാം യുവതിയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളാണ്. അങ്ങനെ വഴി തെറ്റിയ കുടുംബ പശ്ചാത്തലവും യുവതിയെ അരുണെന്ന കൊടും ക്രിമിനലിന്റെ കൈയിലെ കളിപ്പാവയാക്കി.

അരുണിന്റെ അച്ഛന്റെ സഹോദരിയുടെ മകന്റെ ഭാര്യയായിരുന്നു പെൺകുട്ടി. കസിന്റെ വിവാഹ സമയത്ത് തന്നെ പെൺകുട്ടിയെ അരുൺ നോട്ടമിട്ടു. ഇതാണ് ബിജുവിന്റെ മരണ ശേഷം യുവതിയുമായി അടുക്കാനുള്ള കുതന്ത്രങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്. കുട്ടികളുടെ അച്ഛൻ ബിജുവിന്റെ ആത്മാവ് തന്റെ കൂടെയുണ്ട് യുവതിയെ വിശ്വസിപ്പിച്ചാണ് അരുൺ ഇവരുമായി അടുത്തത്. ഭർത്താവിന്റെ വീട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും എതിർപ്പും മറികടന്നും ഇവർ അരുണിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു. പലപ്പോഴും അരുണിന്റെ മർദനത്തിന് മുന്നിൽ തനിക്ക് നിശബ്ദയാകേണ്ടി വന്നതായി ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇവർ സംഭവം മൂടിവെക്കാൻ ശ്രമിച്ചിരുന്നു. ഇതും ഭയം മൂലമായിരുന്നു. അരുണിന്റെ ക്രിമിനൽ പശ്ചാത്തലവും യുവതിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഭയത്തോടെ എല്ലാത്തിനും കൂട്ടു നിന്നു.

തിരുവനന്തപുരത്ത് വിവാഹ സത്കാരത്തിനിടെയുണ്ടായ മരണത്തിനു പുറമെ. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. ബാംഗ്ലൂരുവിൽ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെൺകുട്ടിയുടെ മരണത്തെക്കുറിച്ചും പൊലീസിന് സംശയങ്ങളുണ്ട്. പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ .ഇതേ പറ്റി വിശദമായി അന്വേഷിക്കാൻ കേരളാ പൊലീസ് കർണാടക പൊലീസുമായി ബന്ധപ്പെടും. കഴിഞ്ഞവർഷം മെയ്‌ 23-ന് അമ്മാവന്റെ മകൻ മരിച്ചതിനേത്തുടർന്ന് തിരുവനന്തപുരം കമലേശ്വരത്തെ വീട്ടിലെത്തി. അവിടെവച്ചാണു തൊടുപുഴയിൽ മർദനമേറ്റ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത്. സ്നേഹം പിടിച്ചുപറ്റാൻ ആറുലക്ഷം രൂപ അവരുടെ അക്കൗണ്ടിലിട്ടു. ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് തൊടുപുഴയിലെ സിസിലിയാ ഹോട്ടലിൽ രണ്ടരമാസത്തോളം താമസിച്ചു. അങ്ങനെയാണ് അരുൺ യുവതിയെ വളച്ചെടുത്തത്. മുമ്പുണ്ടായ ആഗ്രഹം മാത്രമായിരുന്നു ഇതിന് കാരണം.

പ്രണയത്തിലായെങ്കിലും വിവാഹം ഒരുവർഷം കഴിഞ്ഞു മതിയെന്നു തീരുമാനിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാർക്കു വിവാഹത്തിനു താത്പര്യമില്ലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ രണ്ടു മക്കളുമൊന്നിച്ച് യുവതി കാറിൽ തിരുവനന്തപുരത്തെത്തി. അന്നു രാത്രി കുടുംബക്ഷേത്രത്തിൽ താലികെട്ടി. ഇപ്പോൾ മരിച്ച മൂത്തമകനെ പേരൂർക്കട സർക്കാർ സ്‌കൂളിൽ ചേർത്തു. പിന്നീടു തൊടുപുഴയിലെത്തി താമസം തുടങ്ങി. യുവതിയെ മതിയായി തുടങ്ങിയപ്പോൾ പീഡനം തുടങ്ങി. തിരുവനന്തപുരത്തുവച്ചും കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. യുവതിയുമായി പുറത്തുപോകുമ്പോൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു. അക്രമം അതിരുവിട്ടപ്പോഴാണ് തൊടുപുഴയിലേക്ക് താമസം മാറ്റാൻ യുവതി തീരുമാനിച്ചത്.

വീട്ടിലുള്ളപ്പോൾ ഇളയകുട്ടിയുടെ കാര്യങ്ങൾ നോക്കാൻ മൂത്തകുട്ടിയേയാണ് ഏൽപ്പിച്ചിരുന്നത്. സംഭവദിവസം ഇളയകുട്ടി നിക്കറിൽ മൂത്രമൊഴിച്ചു കിടക്കുന്നതു കണ്ടപ്പോൾ സോഫയിൽ ഉറങ്ങുകയായിരുന്ന മൂത്തകുട്ടിയെ ചവിട്ടി താഴെയിട്ടു. കരഞ്ഞപ്പോൾ തുരുതുരെ ചവിട്ടി. പൊക്കിയെടുത്തെറിഞ്ഞു. കുട്ടിയുടെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. കിടക്കയിൽ നിന്ന് ചവിട്ടി വീഴ്‌ത്തിയ കുട്ടി വീണ്ടും എഴുന്നേറ്റപ്പോൾ എടുത്ത് എറിയുകയും ചവിട്ടി തെറിപ്പിക്കുകയും ചെയ്തു. അലമാരക്കിടയിൽ വച്ച് അമർത്തി. ഈ സമയം അലമാരയിൽ തലയിടിച്ചു. കുട്ടിയെ നിലത്തിട്ടും ചവിട്ടി. ഗുരുതരമായി പരിക്കേറ്റ കുട്ടിയേയും കൊണ്ട് തൊടുപുഴയിലെ ആശുപത്രിയിലേക്ക് ഇരുവരും പോയെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് 28ന് പുലർച്ചെ ആറ് മണിയോടെ മാറ്റി. തലയോട്ടിയുടെ പിന്നിലായി രണ്ട് സ്ഥലം പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. വീണ് പരിക്കേറ്റുവെന്നാണ് ഇരുവരും ഡോക്ടർമാരോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP