Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ന്യായീകരണവുമില്ല,ഇനി ടീമിനോട് കൂടുതലായി ഒന്നും പറയാനില്ല; എല്ലാവരോടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറഞ്ഞിട്ടുണ്ട്; തുടർ തോൽവികളിൽ തളർന്ന് പോരാളി; മുന്നിൽ എന്തു തന്നെ ആയാലും അത് നമ്മൾ അംഗീകരിച്ചേ മതിയാകൂവെന്നും കോലി

ഒരു ന്യായീകരണവുമില്ല,ഇനി ടീമിനോട് കൂടുതലായി ഒന്നും പറയാനില്ല; എല്ലാവരോടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറഞ്ഞിട്ടുണ്ട്; തുടർ തോൽവികളിൽ തളർന്ന് പോരാളി; മുന്നിൽ എന്തു തന്നെ ആയാലും അത് നമ്മൾ അംഗീകരിച്ചേ മതിയാകൂവെന്നും കോലി

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്നതിൽ ഒരു ന്യായീകരണവും പറയാനില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനോട് ഇന്നലെയും നാല് വിക്കറ്റിന് തോറ്റതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കോലി. 150 റൺസ് വിജയലക്ഷ്യം ഏഴു പന്ത് ബാക്കി നിൽക്കെ ഡൽഹി മറികടക്കുകയായിരുന്നു.ആറ് കളികൾ തോറ്റ കോലിപ്പട നിലവിൽ പോയിന്റ് ടേബിളിൽ ഏറ്റവും ഒടുവിലാണ്.

കോലിയും ഡിവില്ലേഴ്‌സും അടക്കമുള്ള വൻ ബാറ്റിങ് നിര ഉണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ തലവേദന. കൂടാതെ ടീം സൗത്തിയും മുഹമ്മദ് സിറാജും അടങ്ങുന്ന പേസ് നിര വലിയ പരിതാപകരമാണ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങുന്ന ബൗളാണ് മുഹമ്മദ് സിറാജ്.

160 റൺസുണ്ടെങ്കിൽ വിജയിക്കാമായിരുന്നു. പക്ഷേ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതിനാൽ അത്രയും സ്‌കോർ കണ്ടെത്താനായില്ല. 33 പന്തിൽ 41 റൺസ് നേടാനേ കോലിക്ക് കഴിഞ്ഞുള്ളു. ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് പോയതിനാലാണ് സൂക്ഷിച്ച് കളിച്ചത്. തുടർച്ചയായ തോൽവിയാണ് നേരിടുന്നത്. ഇനി ടീമിനോട് കൂടുതലായി ഒന്നും പറയാനില്ല.

എല്ലാവരോടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറഞ്ഞിട്ടുണ്ട്. ഒരു ന്യായീകരണവും പറയുന്നില്ല. ഇനിയുള്ള മത്സരങ്ങളിൽ ടീമിന് കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ. കോലി വ്യക്തമാക്കി. മുന്നിൽ എന്തു തന്നെ ആയാലും അത് നമ്മൾ അംഗീകരിച്ചേ മതിയാകൂ. ടീമെന്ന നിലയിൽ നമുക്ക് ആസ്വദിക്കാൻ കഴിയണം. അല്ലെങ്കിൽ മികച്ച കളി കാഴ്‌ച്ചവെയ്ക്കാനാകില്ല. കോലി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP