Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോയ് മാത്യു ദുബായ് ലേബർ ക്യാമ്പിൽ; ആതിഥേയനായി സിജു പന്തളം

ജോയ് മാത്യു ദുബായ് ലേബർ ക്യാമ്പിൽ; ആതിഥേയനായി സിജു പന്തളം

എസ് എസ് ആനമുടി

താരജാഡകളില്ലാത്ത പച്ച മനുഷ്യനായി ദുബായ് ലേബർ ക്യാമ്പിന്റെ സ്‌നേഹോഷ്മളതയിലേക്ക് പറന്നിറങ്ങി അഭിനേതാവ് ജോയ് മാത്യ . സ്‌നേഹാദരങ്ങളോടെ അദ്ദേഹത്തെ സ്വീകരിച്ചത് മലയാളികൾക്ക് പുറമേ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് സ്വദേശികളാണ്. അവർക്കൊപ്പം ജോയ് മാത്യുവിന്റെ ആതിഥേയൻ ആയത് സാമൂഹ്യപ്രവർത്തകൻ സിജു പന്തളം ആയിരുന്നു.

ഒരു ട്രക്ക് ഡ്രൈവർ എന്ന പരിധിയിൽനിന്ന് 160 ഓളം പേർക്ക് വിവിധ കമ്പനികളിൽ ജോലി വാങ്ങി നൽകുകയും വിശക്കുന്നു തൊഴിലാളികൾക്ക് തന്റെ ചെറിയ ഹോട്ടലിൽ നിന്ന് പരിധിയില്ലാതെ ഭക്ഷണം നൽകുകയും ചെയ്യുന്ന സിജുവിന്റെ സേവനങ്ങളെ ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിൽ മുമ്പും അഭിനന്ദിച്ചിട്ടുണ്ട്.

മണലാരണ്യത്തിലെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ മനസ്സിലേക്ക് സ്‌നേഹമഴയായി പെയ്തിറങ്ങുകയായിരുന്നു ജോയ് മാത്യു. സാധാരണ തൊഴിലാളികളുടെ മനസ്സിന്റെ നന്മയെയും ജോയ് മാത്യു പ്രകീർത്തിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ചുവടെ വായിക്കാം

https://m.facebook.com/story.php?story_fbid=1199380793554758&id=297023480457165

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP