Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്:  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളെ 2015 - 2016 വർഷങ്ങളിലേക്ക് തിരഞ്ഞെടുത്തു. തമ്പി ചാഴിക്കാട്ട്, രാജു തൈമാലിൽ എന്നിവർ കൈക്കാരന്മാരായും ഫിലിപ്പ്‌സൺ താന്നിച്ചുവട്ടിൽ സെന്റ് മേരീസ് കൂടാരയോഗ പ്രസിഡന്റായും സജി മരങ്ങാട്ടിലിനെ സെന്റ് ജോസഫ് കൂടാരയോഗ പ്രസിഡന്റായും ജോയി വെട്ടിക്കാട്ടിനെ സേക്രട്ട് ഹാർട്ട് കൂടാരയോഗ പ്രസിഡന്റായും ഡേവിസ് എരുമത്തറയെ സെന്റ് സ്റ്റീഫൻസ് കൂടാരയോഗ  പ്രസിഡന്റായും ജോസീനാ ചെരുവലിനെ പ്രോഗ്രാം കോർഡിനേറ്ററായും ജെയിസ് കണ്ണച്ചാൻപറമ്പിലിനെ സെക്രട്ടറിയും പി.ആർ.ഒ. ആയും, ട്രില്ലി കക്കാട്ടിലിനെ ലിജിയൺ ഓഫ് മേരി  പ്രസിഡന്റായും, ബിജു തേക്കിലക്കാട്ടിലിനെ ഡി. ആർ. ഇ. ആയും, ജോമോൻ വടക്കേവെട്ടിക്കാട്ടിനെ പാരീഷ് കൗൺസിലംഗമായും തെരഞ്ഞെടുത്തു.

ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ പാരീഷ് കൗൺസിൽ അംഗങ്ങൾ വികാരിയച്ചൻ രാമച്ചനാട്ട് ഫിലിപ്പച്ചൻ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലി ചാർജ്ജെടുത്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം തിരട്ട് പൊതുയോഗം നടത്തുകയും അക്കൗണ്ടന്റ് റെനി പഴയിടത്ത് അവതരിപ്പിച്ച കണക്ക് പൊതുയോഗം പാസാക്കുകയും ചെയ്തു. ജെയിസ് കണ്ണച്ചാൻപറമ്പിൽ (സെക്രട്ടറി ആൻഡ് പി.ആർ.ഒ) അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP